Monday, 22 August 2022

ഹോട്ടലുകളിൽ പകൽകൊള്ള ഇടപെടാതെ സർക്കാർ.


കൊല്ലം:  ഹോട്ടലുകളിൽ പകൽകൊള്ള
 ഇടപെടാതെ സർക്കാർ. ഹോട്ടലുകളിൽ തോന്നുംപടി വില ഈടാക്കുമ്പോൾ 
 സർക്കാർ സംവിധാനം നോക്കുകുത്തിയാകുന്നുവെന്ന പരാതി. ഉയരുകയാണ്.അറേബ്യൻ 
ഫാസ്റ്റ് ഫുഡ്‌ കൊടുക്കുന്ന ഹോട്ടലുകളിൽ വില തോന്നിയപോലെ ഈടാക്കുന്നുവെന്ന പരാതിയാണ് ഉയരുന്നത്. വിപണിയിൽ 
ചിക്കന്റെ  വില കൂടിയപ്പോൾ ഉയർത്തിയ നിരക്ക് വില കുറഞ്ഞപ്പോൾ താഴ്ത്തിയിട്ടില്ല. പൗൾട്രിഫാമിൽ ഒരു കിലോ കോഴി വില ശരാശരി 70 മുതൽ 100 രൂപ വരെയാണ്. ചിക്കൻ കടകളിലെത്തിയാൽ വില ശരാശരി 80 മുതൽ 110 രൂപ വരെയുമാണ്. കടകളിലേക്ക് പോകുന്ന ഫ്രഷ് ചിക്കന്റെ വിലയാകട്ടെ 130 മുതൽ 175 രൂപ വരെയാണ്. ഇത് പല വിഭവങ്ങളായി ഹോട്ടലുകളിൽ തീന്മേശയിലേക്ക് എത്തുമ്പോമ്പോൾ കൈ പൊള്ളും  പരമാവധി ഒരു കിലോഗ്രാം തൂക്കം വരുന്ന കോഴി ഉപയോഗിച്ചുണ്ടാക്കുന്ന അൽഫാമിനും ഷവായിക്കും 400 മുതൽ 600 രൂപവരെയാണ് വില.

175 രൂപയ്ക്ക് കിട്ടുന്ന കോഴിയിൽ 200 രൂപ പാചകചെലവ് കുറച്ചാൽ തന്നെ ലാഭം ഇരുന്നൂറിലധികവും രൂപ. ചിക്കൻ വില കൂടിയപ്പോൾ ഉയർത്തിയ നിരക്ക് പിന്നീട് കുറയ്ക്കാത്തതാണ് ഈ കൊള്ളലാഭത്തിന് കാരണം

കോഴിക്ക് മാത്രമല്ല, എല്ലാ ഇനങ്ങൾക്കും തോന്നിയ വിലയാണ് ഹോട്ടലുകളിൽ. ഗ്യാസിനും പലചരക്ക് സാധനങ്ങൾക്കുമുള്ള വിലവർദ്ധനവ് ചൂണ്ടിക്കാട്ടി വിലമാറ്റത്തിനുള്ള തടസം പറയുകയാണ് ഹോട്ടലുകൾ. സംസ്ഥാന സർക്കാർ വിലനിയന്ത്രണത്തിൽ ഇടപെടണമെന്ന ആവശ്യം നാളുകളായി ഉയർന്നിട്ടുണ്ടെങ്കിലും സർക്കാർ ഇതുവരെ അനങ്ങിയിട്ടില്ല. ഇനിയെങ്കിലും വില നിർണയത്തിൽ ഹോട്ടലുകൾക്ക് ഏകീകൃത വില സംവിധാനമാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

@ വിലനിലവാര പ്രദർശിപ്പിക്കില്ല

അറേബ്യൻ ഫാസ്റ്റ് ഫുഡ്‌ കേന്ദ്രങ്ങളിൽ വിലനിലവാര പ്രദർശനമില്ലാത്തത് ഉപഭോക്താക്കളെ വലയ്ക്കുന്നു. തീൻമേശയിലേക്ക് കൊണ്ട് വരുന്ന മെനു കാർഡ് അനുസരിച് ഓർഡർ ചെയ്‌താൽ വിലയും തോന്നുംപടിയായി വാങ്ങി കീശകാലിയാകുമെന്ന് ഇവിടങ്ങളിൽ സ്ഥിരമായി പോകുന്നവർ പറയുന്നു. ഒരു കിലോമീറ്ററിനുള്ളിൽ അഞ്ചു കടകൾ ഉണ്ടെങ്കിൽ അഞ്ചു കടയ്ക്കും അഞ്ചു വിലയാണ് വിലനിലവാരം പ്രദർശിപ്പിക്കുകയും ഇല്ല. അതൊക്കെ കൊണ്ട് തന്നെ ഇവിടങ്ങളിൽ പകൽ കൊള്ളയാണ് എന്ന് ഉപഭോക്താത്തക്കൾ ചൂണ്ടി കാണിക്കുന്നു അടിയന്തിരമായി അറേബ്യൻ ഫാസ്റ്റ് ഫുഡ്‌ കേന്ദ്രങ്ങളിൽ വിലനിലവാരം പ്രദർശിപ്പിക്കണമെന്ന ആവശ്യം ഉയരുന്നു.




No comments:

Post a Comment