Thursday, 11 August 2022

പാരിപ്പള്ളി സർക്കാർ മെ ഡിക്കൽ കോളേജ് ആശുപത്രിയിലെ കരാർ ജീവനക്കാരായ ഹൗസ് കീപ്പിങ് തൊഴിലാളികളുടെ ദുരിതം കാണാതെ അധികൃതർ.

ചാത്തന്നൂർ: പാരിപ്പള്ളി സർക്കാർ മെ ഡിക്കൽ കോളേജ് ആശുപത്രിയിലെ കരാർ ജീവനക്കാരായ ഹൗസ് കീപ്പിങ് തൊഴിലാളികളുടെ ദുരിതം കാണാതെ അധികൃതർ. മെഡിക്കൽ കോളേജിൽ വിവിധ മേഖലകളിലായി ഏജൻസി മുഖേന തൊഴിലെടുക്കുന്ന 175 - ഓളം 
ജീവനക്കാരാണ് നിത്യവൃത്തിക്കായി വലയുന്നത്. കഴിഞ്ഞ മൂന്നര 
 മാസത്തെ ശമ്പളം ഇതുവരെ നൽകാൻ നടപടിയുണ്ടായിട്ടില്ല. കഴിഞ്ഞ ഏപ്രിൽ വരെയുള്ള ശമ്പളം മാത്രമാണ് ജീവനക്കാർക്ക് ലഭിച്ചത്. മേയ്, ജൂൺ ജൂലൈ മാസങ്ങളിലെ വേതനം
ആഗസ്റ്റ് പകുതി കഴിഞ്ഞിട്ടും നൽകിയിട്ടില്ല. വീട്ട് വാടക കൊടുക്കാൻ നിർവാഹമില്ലാത്തവരും ഇവിടുത്തെ ജോലി കൊണ്ട് കുടുംബം പോറ്റുന്നവരും ഇക്കൂട്ടത്തിലുണ്ട്.  കടം വാങ്ങിയാണ്. പലരും ജീവിതം തള്ളിനീക്കുന്നത് 
കുട്ടികൾക്ക് സ്കൂൾ തുറന്നസമയത്ത്
പഠനോപകരണങ്ങൾ വാങ്ങിയത് കെട്ട് താലി പണയം വച്ചാണ്. മാസങ്ങൾക്ക് മുൻപ് കടം വാങ്ങിയ തുകപോലും തിരികെ നൽകാൻ പലർക്കും കഴിഞ്ഞിട്ടില്ല.ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ നിന്നും കൂടാതെ കൊല്ലം തിരുവനന്തപുരം ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നിന്നും ജോലിക്കെത്തുന്നവർ ഇക്കൂട്ടത്തിലുണ്ട്.
ദൂരെ നിന്നും ജോലിക്ക് എത്തുന്ന 
തൊഴിലാളികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. ദിവസവും 100 മുതൽ 150 രൂപയാണ് ഇവരുടെ യാത്രാച്ചെലവ് ആഹാരത്തിനും മറ്റും വേറെവേണം.
മെഡിക്കൽ കോളേജ് അധികൃതരും 
കരാറെടുത്തിരിക്കുന്നവരും മറ്റ് അധികൃതരും തികച്ചും അവഗണനയാണ് കാട്ടുന്നതെന്നാണ് തൊഴിലാളികൾ പറയുന്നത്.
കൊവിഡ് മഹാമാരിയിൽ സ്വന്തം ജീവൻപോലും പണയംവെച്ച് ആശുപത്രിക്കൊപ്പം നിന്നു പ്രവർത്തിക്കുന്ന തൊഴിലാളികളുടെ
ദുരവസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. കരാർപ്രകാരം യഥാസമയം ശമ്പളം നൽകുന്നതിനുള്ള ഉത്തരവാദിത്വം പാലിക്കാൻ കരാറുകാരും തയ്യാറാകുന്നില്ല.
കഴിഞ്ഞവർഷം പ്രഖ്യാപിച്ച ശമ്പളവർധനയും ഇതുവരെ നട പ്പാക്കിയിട്ടില്ല. വിലക്കയറ്റം രൂക്ഷമാ കുകയും മറ്റെല്ലാ മേഖലയിലും വേ തനവർധനയുണ്ടായിട്ടും ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഹൗസ് കിപ്പിങ് തൊഴിലാളികൾക്ക് അർഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന് തൊഴിലാളികൾ ചൂണ്ടികാട്ടുന്നു.

@ കൊവിഡ് പോരാളികളായ തൊഴിലാളികൾക്ക് ശമ്പളവും ആനുകൂല്യങ്ങളും അടിയന്തിരമായി വിതരണം ചെയ്യണം - ബൈജു ലക്ഷ്മൺ 

കൊവിഡ് പോരാളികളായ 
കരാർ തൊഴിലാളികളെ സംരഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി, ഡി എം ഒ, മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർക്കും നിവേദനം നൽകിയിട്ടുണ്ട്. ഇവിടെ ജോലി ചെയ്യുന്ന പല കുടുംബങ്ങളും പട്ടിണിയിലാണ് അടിയന്തിരമായി ഇവർക്ക് നൽകാനുള്ള ശമ്പളകുടിശികയും മറ്റ് ആനുകൂല്യങ്ങളും കൊടുക്കുവാനുള്ള നടപടി സ്വീകരിക്കണം പലർക്കും യൂണിഫോം പോലും ഇല്ലാത്ത അവസ്ഥയാണ് അടിയന്തിരമായി തൊഴിലാളികൾക്ക് കൊടുക്കാനുള്ള ശമ്പളം നൽകാനുള്ള നടപടി സ്വീകരിക്കണമെന്ന് കല്ലുവാതുക്കൽ പഞ്ചായത്ത്‌ ആരോഗ്യകാര്യ. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബൈജു ലക്ഷ്മൺ ആവശ്യപ്പെട്ടു.

ശമ്പള കുടിശ്ശികയും പുതുക്കി നിശ്ചയിച്ച കൂലിയും നൽകാൻ നടപടി വേണം - ബി എം എസ് 

തൊഴിലാളികളുടെ വേതനം അടിയന്തിരമായി നൽകുകയും പുതുക്കി
നിച്ഛയിച്ച  ശമ്പളം കുടിശ്ശികൾപ്പെടെ നൽകുന്നതിനുമുള്ള നടപടികൾ സ്വീകരിക്കണമെന്ന് ബി എം എസ് യുണിയൻ നേതാളായ എം. എസ്. ഗോപകുമാറും മാങ്കുളം രാജേഷും ആവശ്യപ്പെട്ടു മാസംതോറും കുടിശികയില്ലാതെ 
ശമ്പളം കിട്ടുന്നതിനും യൂണിഫോം വിതരണം ചെയ്യുന്നതിനും പി.എഫ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും 
 സർക്കാർ അടിയന്തിരമായി ഇടപെടണം.മാനസികമായും സാമ്പത്തികമായും ബുദ്ധിമുട്ട് അനുഭവിക്കുന്ന തൊഴിലാളികളെ ആരോഗ്യവകുപ്പും സർക്കാരും നടപടികൾ സ്വീകരിക്കാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു.

No comments:

Post a Comment