കെ എസ് ആർ ടി സി ജനങ്ങൾ വലയുന്നു. ജില്ലാ ആസ്ഥാനമായ കൊല്ലത്ത് നിന്നുള്ള സർവീസുകളാണ് വൈകുന്നേരം ആറ് മണിയാകുമ്പോൾ
കൂട്ടത്തോടെ റദ്ധാക്കി ജനങ്ങളെ പെരുവഴിയിലാക്കുന്നത്. കൊല്ലം ഒപ്പറേറ്റിങ് സെന്ററിലെ
ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയുടെ ഉത്തമോദാഹരണമാണ് ജില്ലാ ആസ്ഥാനത്തുനിന്നുള്ള രാത്രികാല സർവീസുകൾ മുടങ്ങുന്നത് എന്ന് ജീവനക്കാർ ആരോപിക്കുന്നു.
ബസ് കയറാൻ എത്തുന്ന യാത്രക്കാർ
പതിവ് സമയങ്ങളിൽ ബസോടിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് കേട്ടു പതിഞ്ഞ മറുപടികൾ മാത്രമാണ് അധികൃതർക്കുള്ളത്.
ഇപ്പോൾ ഡിപ്പോയല്ല ഓഫിസ് പ്രവർത്തനമില്ല, രാത്രിയായാൽ
യാത്രക്കാരില്ല, ആവശ്യത്തിന് ജീവനക്കാരില്ല, ഓടിക്കാൻ ബസില്ല എന്നൊക്കെയാണ് ഇപ്പോൾ അന്വേഷണ കേന്ദ്രത്തിലെ സ്ഥിരം മറുപടി.
ബസില്ലെങ്കിൽ ഉള്ളതുവെച്ച് സമയക്രമം പാലിച്ച് ഒാടിക്കണ്ടേ എന്ന് ചോദിച്ചാൽ പിന്നെ കൊട്ടാരക്കരയിലെ ഓഫിസുമായി ബന്ധപ്പെടുക എന്ന മറുപടിയാണ് ഉള്ളത്.
@ കൊല്ലം ഡിപ്പോയായിരുന്ന സമയത്ത്
രാത്രി സമയത്ത്
രാത്രി ലാഭകരമായി ഓടിക്കൊണ്ടിരുന്ന ഓർഡിനറി ബസുകൾ ഓപ്പറേറ്റിങ് സെന്റർ ആയതിന് ശേഷം
വൈകീട്ട് ആറരയോടെ സർവീസ് അവസാനിപ്പിക്കും. പിന്നെ ദേശീയപാതയിലൂടെ വരുന്ന
ഫാസ്റ്റ് പാസഞ്ചറുകളെയാണ് യാത്രക്കാർ ആശ്രയിക്കുന്നത്.
അതിനും ഉറപ്പൊന്നുമില്ല. രാത്രിയിൽ ആരെങ്കിലും കൈകാണിച്ചാൽ കണ്ടില്ലെന്ന് നടിച്ച് ബസ് പായും. ഇതിലാകട്ടെ കുറച്ച് ആളുകൾ മാത്രമാണ് ഉണ്ടാകുക. എന്നിട്ട് കളക്ഷനില്ലെന്ന് പറഞ്ഞ് സർവീസുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്യും. സമയക്രമം പാലിക്കാതെ ഒന്നിന് പുറകെ ഒന്നായി പുറപ്പെടുന്ന ചെയിൻ സർവീസുകൾ പോലും ഇപ്പോൾ കാണാനില്ലാത്ത അവസ്ഥയാണ്.കൊല്ലത്ത് നിന്നും ഓപ്പറേറ്റ് ചെയ്യുന്ന ദീർഘദൂര സർവീസുകൾ പലതും ഇപ്പോൾ ട്രിപ്പ് മുടക്കുകയാണ്. ചെയിൻ സർവീസിനായി കൊല്ലം ഡിപ്പോയിൽനിന്നും ബസില്ലാത്ത സാഹചര്യമാണ് ഉദ്യോഗസ്ഥർ ചൂണ്ടി കാട്ടുന്നു മറ്റ് ഓപ്പറേറ്റിങ് സെന്ററുകളിൽ നിന്നും ബസുകൾ കൊണ്ട് വന്ന്
സർവീസ് നടത്താൻ കഴിയുമെങ്കിലും അത്തരത്തിലുള്ള നീക്കമൊന്നും ഉണ്ടാകാറില്ല.
@പകൽ സമയം
സ്വകാര്യബസുകൾക്ക് അകമ്പടി സേവിക്കുന്ന ബസുകളെയാണ് പല റൂട്ടിലും കാണുക.
@ പത്തനംതിട്ട-കൊല്ലം ചെയിൻ സർവീസ് അട്ടിമറിയ്ക്കാൻ ശ്രമം നടക്കുന്നു.
ലാഭകരമായിരുന്ന പത്തനംതിട്ട-കൊല്ലം ചെയിൻ സർവീസ് അട്ടിമറിയ്ക്കുന്നുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.
അതിന്റെ ഭാഗമായി വരുമാനം കൂടിയ ഓർഡിനറി സർവീസ്, ഫാസ്റ്റ് ആക്കിയപ്പോൾ പ്രതിദിന വരുമാനത്തിൽ 6000 രൂപയുടെ കുറവ് കണ്ടെന്ന് പറഞ്ഞ് കൊണ്ട് പത്തനംതിട്ട-കൊല്ലം ചെയിൻ അട്ടിമറിക്കാനുള്ള
നീക്കമാണ് ഇപ്പോൾ നടക്കുന്നത്.
പത്തനംതിട്ടയിലേക്കുള്ള ചെയിൻ സർവീസ് ബസുകൾ
രാവിലെ 5.20-നുള്ള കൊല്ലം ചെയിൻ ഓർഡിനറി ബസ് ലിമിറ്റഡ് സ്റ്റോപ്പായി സർവീസ് നടത്തിയപ്പോൾ പ്രതിദിനം 22,000 രൂപയിൽ കുറയാതെ ലഭിക്കുമായിരുന്നു. ഫാസ്റ്റ് പാസഞ്ചർ ആക്കിയപ്പോൾ പരമാവധി വരുമാനം 16,000 രൂപ മാത്രം. ജില്ലയിൽ ഓർഡിനറി സർവീസിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ച സർവീസാണിത്. ഇപ്പോൾ കൊല്ലത്ത് നിന്നുള്ള സർവീസുകൾ കുറച്ചുകൊണ്ട് ഇ ചെയിൻ സർവീസ് അട്ടിമറിയ്ക്കാനാണ് ശ്രമം നടക്കുന്നത്. പിന്നിൽ പ്രൈവറ്റ് ബസ് ലോബിയാണെന്ന ആരോപണമാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ ഉയർത്തുന്നത്.
@ കുളത്തൂപ്പുഴ - കൊല്ലം ചെയിൻ സർവീസ് വഴിപാടായി
കൊവിഡിന്റെ പേരിൽ നിർത്തലാക്കിയ
കുളത്തൂപ്പുഴ - കൊല്ലം ചെയിൻ സർവീസ് ഇപ്പോൾ വഴിപാടായി മാറി.
നിർത്തലാക്കിയ സർവീസ് കഴിഞ്ഞ ജൂണിൽ പുനഃസ്ഥാപിച്ചിരുന്നെങ്കിലും ആളുകയറുന്നില്ലെന്ന കാരണത്താൽ ഇപ്പോൾ സർവീസുകൾ വെട്ടികുറയ്ക്കുകയാണ്.കിഴക്കൻ മേഖലയിലേക്കുള്ള സർവീസുകളും പല കാരണങ്ങൾ പറഞ്ഞു വെട്ടികുറയ്ക്കുകയാണ്. ഗ്രാമീണമേഖലയിലേക്കുള്ള പല
സർവീസും ഓടുന്നില്ല. എന്നാൽ, ഇതേസമയക്രമത്തിൽ ഓടുന്ന സ്വകാര്യബസുകൾ ആളുകളെ
കുത്തിനിറച്ച് പോകുന്നതും കാണാം.
ഇക്കാരണങ്ങൾ കൊണ്ട് തന്നെ
രാത്രി കൊല്ലം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നവർ വലയുകയാണ് രാത്രി 11മണിവരെയും സർവീസ് നടത്തിയുരുന്ന കൊല്ലം ഡിപ്പോ തരംതാഴ്ത്തിയതിന് ശേഷം
രാത്രി സർവീസ് മുടക്കുന്നതിൽ മുൻപന്തിയിലാണ്.
രാത്രി ഏഴുമണിക്ക് ശേഷമുള്ള സർവീസുകളാണ് പതിവായി മുടങ്ങുന്നത്. ഒരുദിവസം ഓടിയാൽ അടുത്തദിവസം ഓടില്ല. അതായത്, ബസ് പ്രതീക്ഷിച്ച് അടുത്തദിവസം അതേസമയത്ത് ആരും നിൽക്കരുത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും
പുലർച്ചെയുള്ള പല സർവീസുകളും മുടങ്ങുന്നത് പതിവായി മാറിയിട്ടും അനങ്ങാപാറ നയമാണ് സ്വീകരിക്കുന്നത്.
@ ഞായറാഴ്ച കെ എസ് ആർ ടി സിയ്ക്ക് അവധി.
ഞായറാഴ്ച കെ എസ് ആർ ടി സി ബസുകൾക്ക് അവധിയാണോ എന്നാണ് പൊതുജനങ്ങൾ ചോദിക്കുന്നത്. കൊല്ലം ഒപ്പറേറ്റിങ് സെന്ററിൽ മാത്രമല്ല, കൊട്ടാരക്കര ഡിപ്പോയടക്കമുള്ള സ്ഥലങ്ങളിൽ നിന്നും സർവീസ് നടത്തുന്ന ബസുകൾ പകുതി പോലും ഞായറാഴ്ച ഓടില്ലെന്ന് ജീവനക്കാർ പറയുന്നു. ബസും ജീവനക്കാരും റെഡിയായാൽ പോലും യാത്രക്കാർ ഇല്ലാത്തതിന്റെ പേരിലാണ് ഉദ്യോഗസ്ഥർ റദാക്കുന്നത് യാത്രക്കാർ ഉണ്ടായാലും കൊട്ടാരക്കരയിൽ ചോദിക്കട്ടെയെന്നുള്ള മറുപടിയാണ് ഓപ്പറേറ്റിങ് സെന്ററിലെ ഉദ്യോഗസ്ഥർ പറയുന്നത്.
No comments:
Post a Comment