Thursday, 18 August 2022

സിപിഐ സംസ്ഥാന നേതൃത്വത്തിന് തലവേദനയാകുന്ന സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കം.

കൊല്ലം:  സിപിഐ സംസ്ഥാന നേതൃത്വത്തിന് തലവേദനയാകുന്ന സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കം. യാതൊരു വിട്ട് വീഴ്ചയും ഇല്ലാതെ ചേരിതിരിഞ്ഞു നിൽക്കുന്ന രണ്ട് വിഭാഗങ്ങൾ പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ ഉയർത്തുമ്പോൾ സമ്മേളനം എങ്ങനെ മുന്നോട്ട് കൊണ്ട് പോകുമെന്ന ധാരണ പോലും സംസ്ഥാന നേതൃത്വത്തിനില്ല. പാർട്ടിയിൽ ശക്തരായ ഇരു വിഭാഗവും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പിടിമുറുക്കുകയാണ്. സമ്മേളനത്തോടെ ജില്ലയിലെ പാർട്ടിയെ പൂർണ്ണമായും പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുവിഭാഗവും നീങ്ങുന്നത്. കൊല്ലത്ത് നടന്ന കഴിഞ്ഞ പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനത്തിൽ അന്നത്തെ സെക്രട്ടറി എൻ.അനിരുദ്ധനെ നീക്കാൻ കാനം രാജേന്ദ്രന്റെ അനുവാദനത്തോടെ സംസ്ഥാന നേതൃത്വം ശ്രമിച്ചതാണ് ജില്ലയിലെ പ്രകടമായ വിഭാഗീയ നീക്കങ്ങൾക്ക്തുടക്കമിട്ടത്.സമ്മേളനത്തിൽ സമ്മേളനത്തിൽ എൻ.അനിരുദ്ധനെ സെക്രട്ടറി പദവിയിൽ നിന്നൊഴിവാക്കി, സംസ്ഥാന കമമ്മിറ്റിയംഗം ആർ.രാജേന്ദ്രനെ സെക്രട്ടറിയാക്കാനുള്ള നീക്കം വിജയിച്ചില്ലെങ്കിലും പാർട്ടി കോൺഗ്രസിന് ശേഷം ദേശീയ
കൗൺസിൽ അംഗം എന്ന പേരിൽ 
എൻ.അനിരുദ്ധനെ ജില്ലാ സെക്രട്ടറി പദവിയിൽ നിന്നൊഴിവാക്കി. അനിരുദ്ധനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാൻ കഴിഞ്ഞെങ്കിലും ആർ.രാജേന്ദ്രനെ സെക്രട്ടറിയാക്കാനുള്ള നീക്കത്തെ മറുവിഭാഗം ശക്തമായി പ്രതിരോധിച്ചു. ഇതോടെ സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങൾക്ക് സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകി . ഇത്തരത്തിൽ കെ.ആർ.ചന്ദ്രമോഹനനും മുല്ലക്കര രത്നാകരനും സെക്രട്ടറി പദവിയിൽ മാറി മാറി വന്നു. പിന്നീട് മുല്ലക്കരയെ സെക്രട്ടറിയായി നിശ്ചയിക്കുകയായിരുന്നു.തുടർന്ന് ജില്ലാ അസി.സെക്രട്ടറി സ്ഥാനത്തേക്ക് ആർ.രാജേന്ദ്രൻ, കെ.ശിവശങ്കരൻനായർ എന്നിവരുടെ പേരുകൾ കാനം വിഭാഗം മുന്നോട്ട് വെച്ചെങ്കിലും പാർട്ടി തീരുമാനത്തിനെതിരെ 
 പി.എസ്.സുപാൽ, ജി.ലാലു എന്നിവർ ഔദ്യോഗിക ചേരിക്കെതിരെ മത്സരിച്ച് വിജയിച്ച് ജില്ലാ അസി.സെക്രട്ടറിമാരായി സ്ഥിരമായി ജില്ലയിൽ സെക്രട്ടറി ഇല്ലാത്തതിരുന്നതും പാർട്ടിയുടെ സംഘടന കെട്ടുറപ്പിനെ ബാധിച്ചു. ജില്ലാ നേതൃത്വത്തിലെ നേതാക്കളിൽ ഉണ്ടായിരുന്ന വിഭാഗിയത താഴെ തട്ടിലേക്കും വ്യാപിച്ചതോടെ ജില്ലയിൽ തന്നെ സിപിഐയിൽ രണ്ട് ചേരി രൂപം കൊണ്ട് സീറ്റിംഗ് സീറ്റ് ആയ കരുനാഗപ്പള്ളിയിൽ തോൽക്കുകയും ചാത്തന്നൂരിൽ ഭൂരിപക്ഷം പകുതിയോളം കുറയുകയും ചെയ്തു.
വിഭാഗീയത സംഘടനാ പ്രവർത്തനങ്ങളെയാകെ ബാധിച്ചതോടെ അണികൾ സിപിഎംൽ ചേക്കേറി.സിപിഐയുടെ ബ്രാഞ്ച് സമ്മേളനങ്ങളിൽ നിന്നും പാർട്ടി കുടുംബങ്ങൾ മാറി നിന്നു.
ലോക്കൽ മണ്ഡലം 
സമ്മേളനങ്ങളിൽ വീണ്ടും വിഭാഗീയ നീക്കങ്ങൾ സജീവമായി. മണ്ഡലം സമ്മേളനങ്ങളിൽ പലതിലും അത് പ്രകടമായി.വിഭാഗിയതയിൽ മുങ്ങിയ മണ്ഡലങ്ങൾ വിഭജിച്ചു അതിന്റെ ഉത്തമ ഉദാഹരണമാണ് ചാത്തന്നൂർ മണ്ഡലം വിഭജിച്ചു കൊണ്ട് പരവൂർ ചാത്തന്നൂർ മണ്ഡലങ്ങൾ ഉണ്ടാക്കിയതും പരവൂർ മണ്ഡലത്തിൽ ജില്ലാ നേതൃത്വത്തിന്റെ നോമിനിയായ സെക്രട്ടറിയ്ക്ക് എതിരെ ജി. എസ്. ജയലാൽ എം എൽ എയുടെ നോമിനി മത്സരിക്കാൻ ഇറങ്ങിയതും 
പത്തനാപുരത്ത് ജില്ലാ നേതൃത്വം നിർദേശിച്ച കെ. വാസുദേവനെ സെക്രട്ടറിയാക്കാൻ അവർക്കായില്ല. മണ്ഡലം സമമ്മേളനത്തിൽ എതിർവിഭാഗത്തിന്റെ പിന്തുണയോടെ സഫറുള്ളാഖാൻ സെക്രട്ടറിയായി. വിഭാഗീയമായ ചേരിതിരിവിന് ഇത് വഴിവെച്ചതോടെ സഫറുള്ളാഖാൻ സെക്രട്ടറി പദവിയിൽ നിന്ന് രാജിവെക്കുന്നതായി കാട്ടി പാർട്ടിക്ക് കത്ത് നൽകി. മണ്ഡലം കമ്മിറ്റി ഇത് അംഗീകരിച്ചതോടെ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.സി.ജോസിന് ചുമതല നൽകി.
കരുനാഗപ്പള്ളിയിലും സെക്രട്ടറി തിരഞ്ഞെടുപ്പ് മത്സരത്തിലേക്ക് നീങ്ങുന്ന സാഹചര്യം വന്നതോടെ മണ്ഡലത്തിന് പുറത്തുള്ള ജില്ലാ എക്സിക്യുട്ടീവ് അംഗത്തെ സമ്മേളനത്തിൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയൽ, പുനലൂർ എം എൽ എയും ജില്ലാ അസി.സെക്രട്ടറിയുമായ പി.എസ്.സുപാൽ എന്നിവർ കാനം രാജേന്ദ്രന് അനുകൂലമാായ നിലപാടിലേക്ക് അടുത്തിടെ മാറിയതായി ചർച്ചകളുണ്ടെങ്കിലും വ്യക്തത വരാൻ സമ്മേളനം വരെ കാത്തിരിക്കണം. ജില്ലാ അസി. സെക്രട്ടറിമാരായ ജി.ലാലു, പി.എസ്.സുപാൽ എം എൽ എ, സംസ്ഥാന കൗൺസിൽ അംഗം ആർ.രാജേന്ദ്രൻ എന്നിവരുടെ പേരുകളാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നത്.

​@ മത്സരത്തിന് സാധ്യത

ആർ.രാജേന്ദ്രൻ കാനം വിഭാഗത്തിന്റെയും ജി.ലാലു കാനം വിരുദ്ധ ചേരിയുടെയും പ്രതിനിധികളായി സെക്രട്ടറി സ്ഥാനത്തേക്ക് നിർദേശിക്കപ്പെടുമെന്നാണ് പാർട്ടി കേന്ദ്രങ്ങളിലെ ചർച്ചകൾ. അങ്ങനെ വന്നാൽ സെക്രട്ടറി പദവിയിലേക്ക് പാർട്ടിയുടെ ശക്തി കേന്ദ്രത്തിൽ മത്സരം നടന്നേക്കാനും സാധ്യതയുണ്ട്.ജില്ലാ കൗൺസിൽ അംഗങ്ങൾക്ക് പുറമെ 380 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.കൊല്ലത്ത് നിന്നുള്ള സംസ്ഥാന അസി.സെക്രട്ടറി കെ.പ്രകാശ് ബാബു, സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ കെ.ആർ.ചന്ദ്രമോഹൻ, മുല്ലക്കര രത്നാകരൻ, മന്ത്രി ജെ.ചിഞ്ചുറാണി എന്നിവർ സ്വീകരിക്കുന്ന നിലപാടുകളും സമ്മേളനത്തിന്റെ ഗതിയെ നിർണ്ണയിക്കുന്നതിൽ പ്രധാനമാകും.

   

No comments:

Post a Comment