നിർമ്മാണം 20 മാസം കൊണ്ട് പൂർത്തിയാക്കും
കചവടക്കാർക്ക് 19 കോടി നഷ്ടപരിഹാരം
കൊല്ലം: ദേശീയപാത
66-ന്റെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കൊല്ലം ജില്ലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ 20 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ തീരുമാനം. മരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലയിലെ നിർമ്മാണപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ തീരുമാനിച്ചത്. യോഗത്തിൽ റവന്യൂ, ദേശീയ പാത അതോറിറ്റി, വൈദ്യുതി, ജലവിഭവ വകുപ്പ്, കരാർ കമ്പിനികൾ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു.
ജില്ലയിൽ കായംകുളം കൊറ്റുകുളങ്ങര മുതൽ കടമ്പാട്ടുകോണം വരെ 64 കിലോമീറ്ററാണ് ദേശീയപാതയുടെ ദൈർഘ്യം. രണ്ട് റീച്ചു കളയാണ് കരാർ നല്കിയിട്ടുള്ളതു്. 2965 കോടി രൂപയാണ് അടങ്കൽ തുക കണക്കാക്കിയിട്ടുള്ളത്. നിർമ്മാണം ഏറ്റെടുത്ത കരാർ കമ്പിനികളുടെ നിർമ്മാണ കാലാവധി ഇനി 20 മാസം മാത്രമാണെന്ന് ദേശീയ പാത ലെയ്സാൺ ഓഫീസർ എം.കെ. റഹ്മാൻ യോഗത്തിൽ ചൂണ്ടിക്കാട്ടി.
ദേശീയ പാതയോരത്തെ കച്ചവടക്കാർക്ക് നഷ്ടപരിഹാരമായി 19 കോടി രൂപ ദേശീയപാത അതോറിറ്റി അനുവദിച്ചിട്ടുണ്ട്. വാടക കെട്ടിടങ്ങളിൽ കച്ചവടം നടത്തിയവർക്ക് 75000 രൂപയും പെട്ടി കടകൾക്ക് 25000 രൂപയുമാണ് നഷ്ടപരിഹാരം അനുവദിച്ചത്. ദേശീയ പാത സ്ഥലം ഏറ്റെടുക്കൽ ഡെപ്യൂട്ടി കളക്ടറുടെ അക്കൗണ്ടിലേയ്ക്ക് മാറ്റിയ ഈ തുക സ്പെഷ്യൽ തഹസിൽദാർ ഓഫീസുകളിൽ അപേക്ഷ നല്കുകയും, നഷ്ടപരിഹാര കമ്മിറ്റി അർഹർ എന്ന് കണ്ടെത്തിയവർക്കും ഒരാഴ്ചയ്ക്കകം വിതരണം ചെയ്തു തുടങ്ങും. ജില്ലയിൽ 2100 ഓളം കച്ചവടക്കാർക്കാണ് നഷ്ടപരിഹാരം ലഭിക്കുന്നത്.
ദേശീയ പാത അതോറിറ്റി ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ ഉടമസ്ഥർ പൊളിച്ചു നീക്കണം. ഉടമസ്ഥർ പൊളിച്ചു നീക്കിയാൽ വിലപിടിപ്പുള്ള വസ്തുക്കൾ എടുക്കാൻ കഴിയും. ഒരാഴ്ചയ്ക്കുള്ളിൽ
ഉടമസ്ഥർ പൊളിച്ചു നീക്കിയാൽ വിലപിടിപ്പുള്ള വസ്തുക്കൾ എടുക്കാൻ കഴിയും. ഒരാഴ്ചയ്ക്കുള്ളിൽ ഉടമസ്ഥർ പൊളിച്ചു മാറ്റിയില്ലെങ്കിൽ മുന്നറിയിപ്പില്ലാതെ തന്നെ കരാർ കമ്പിനികൾ പൊളിച്ചു മാറ്റും. ജില്ലയിൽ 5100 ഓളം കെട്ടിടങ്ങളാണ് പൊളിക്കാനുണ്ടായിരുന്നത്. ഇതിൽ 720 ഓളം കെട്ടിടങ്ങളാണ് ഇനി പൊളിച്ചു നീക്കാനുള്ളത്. കരുനാഗപ്പള്ളി, കൊട്ടിയം, ചാത്തന്നൂർ പാരിപ്പള്ളി ഭാഗങ്ങളിലാണ് കെട്ടിടങ്ങൾ പൊളിച്ചു മാറ്റാനുള്ളതു്.
ദേശീയ പാതയോരത്തെ മരങ്ങൾ മുറിച്ചു മാറ്റുന്ന നടപടികൾ അവസാന ഘട്ടത്തിലാണ്. ജലവിതരണ പൈപ്പുകളും കേബിളുകളും വൈദ്യുതി പോസ്റ്റുകളും മാറ്റി സ്ഥാപിക്കുന്നത് പുരോഗമിച്ചു വരികയാണ്. സർവീസ് റോഡുകളുടെ നിർമ്മാണവും ആരംഭിച്ചു കഴിഞ്ഞു. ഇരുവശത്തെയും സർവീസ് റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കി ഗതാഗതം തിരിച്ചു വിട്ടശേഷം പ്രധാന റോഡിന്റെ നിർമ്മാണം ആരംഭിക്കുകയുള്ളൂ.
ദേശീയ പാത കരാറുകാർ കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയാൽ , കെട്ടിടം ഉടമകളുടെ നഷ്ടപരിഹാര തുകയിൽ നിന്നും പിടിച്ചിട്ടിരിക്കുന്ന 6 ശതമാനം തുക തിരികെ നല്കുകയില്ല. കെട്ടിടം ഉടമകളെ കബളിപ്പിച്ച് പൊളിച്ചു നീക്കിയാൽ പിടിച്ചിട്ടിരിക്കുന്നതുക തിരികെ ലഭിക്കുമെന്ന് ചിലർ നടത്തുന്ന പ്രചരണം തെറ്റാണെന്നും , ഇങ്ങനെ ആരെയും ദേശീയ പാത വിഭാഗം ചുമതലപ്പെടുത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. കെട്ടിടങ്ങൾ ആരുതന്നെ പൊളിച്ചു നീക്കിയാലും നിലവിലെ നിയമപ്രകാരം പിടിച്ചിട്ടിരിക്കുന്ന തുക തിരികെ ലഭിക്കില്ലെന്നും ലെയ്സാൺ ഓഫീസർ പറഞ്ഞു.
No comments:
Post a Comment