Tuesday, 30 August 2022

ട്രാഫിക് പരവൂർ

പരവൂർ: നഗരത്തിലെ വൺവേ സംവിധാനം അവതാളത്തിലായിട്ടും അധികാരികൾ കണ്ണടയ്ക്കുന്നതായി പരാതി. ഒല്ലാൽ ബൈപാസ് റോഡിലും എസ്എൻവി സമാജം റോഡിലും, എസ്എൻവി സ്കൂളിനു മുന്നിലൂടെയുള്ള റോഡിലെയും വൺവേ സംവിധാനമാണ് താറുമാറായി കിടക്കുന്നത്. നഗരത്തിൽ നഗരസഭ പുതിയ ഗതാഗത പരിഷ്കരണം കൊണ്ടുവന്നെങ്കിലും എതിർപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അവ നടപ്പിലാക്കാൻ പ്രായോഗികമായ ബുദ്ധിമുട്ടുണ്ട്. 
എന്നാൽ വൺവേ സംവിധാനം നടപ്പിലാക്കാൻ പൊലീസിന് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ സാധ്യതയില്ല. ഗതാഗത ക്രമീകരണങ്ങൾ നടപ്പിലാക്കാൻ പൊലീസ് സഹകരിക്കുന്നില്ലെന്നും നഗരസഭയുടെ പരാതിയുണ്ട്. നഗരത്തിൽ നഗരസഭ സ്ഥാപിച്ചിട്ടുള്ള വൺവേ ബോർഡുകൾ വകവയ്ക്കാതെയാണ് വാഹനങ്ങൾ ചീറിപ്പായുന്നത്. നഗരത്തിലെ വൺവേ സംവിധാനം എത്രയും വേഗം നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

@കാൽനടയാത്രകാർക്ക് ഭീഷണിയായി
ഇരുചക്രവാഹനങ്ങൾ.

സ്കൂൾ സമയങ്ങളിൽ ചീറിപ്പാഞ്ഞു പോകുന്ന ഇരുചക്ര വാഹനങ്ങളാണ് അപകടഭീഷണി ഉണ്ടാക്കുന്നത്. ക എസ്എൻവി സ്കൂളിനു സമീപം വൺവേ തെറ്റിച്ചു വരുന്ന ബൈക്കുകൾ ദിനംപ്രതി അപകടങ്ങൾ ഉണ്ടാക്കുകയാണ്.
രാവിലെയും വൈകിട്ടും സ്കൂൾ സമയങ്ങളിലാണ് ബൈക്കുകൾ വൺവേ തെറ്റിച്ച് ചീറിപ്പാഞ്ഞ് പോകുന്നത്. ഇത് വിദ്യാർഥികളെയും മറ്റ് കാൽനടയാത്രക്കാരെയും ഏറെ ബുദ്ധിമുട്ടിക്കുന്നു.

No comments:

Post a Comment