കൊല്ലം : ദേശീയപാതയുടെ സ്ഥലമെടുപ്പുമൂലം കെട്ടിടം പൂർണമായും നഷ്ടപ്പെടുന്നവർക്ക് കെട്ടിടം കെട്ടാൻ പറ്റാത്ത അവസ്ഥയിലാണ്. സ്ഥലമെടുപ്പ് കഴിഞ്ഞു
ബാക്കി വന്ന ഒന്നും ഒന്നരയും രണ്ടും സെന്റ് സ്ഥലം ഉള്ളവർക്ക് കെട്ടിടം കെട്ടാൻ പ്രാദേശിക അധികാരികളുടെയും, ഹൈവേ അതോറിറ്റിയുടെയും പെർമിഷൻ നിർബന്ധവുo, കെട്ടിടം ഭാഗീകമായി നഷ്ടപ്പെടുന്നവർക്ക് യാതൊരു നിബന്ധനയും ഇല്ലാതെ കെട്ടിടം കെട്ടാൻ അനുവാദം നൽകുന്ന ഇരട്ട നിയമമാണ്
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ
നടപ്പിലാക്കി വരുന്നത്. നഷ്ടം എല്ലാവർക്കും ഒരുപോലെയായിട്ടും
രണ്ട് വിഭാഗത്തിന്റെയും ജീവിദോ ഉപാധി നഷ്ടപ്പെട്ടവരാണ്. എന്നിട്ടും
ഇരട്ട നീതിയാണ് ആയതിനാൽ പരിമിതമായ സ്ഥലം ഉള്ളവർക്ക് പുനരധിവാസം എന്നനിലയിൽ കെട്ടിടം കെട്ടി ജീവിതോപാധിക്കു ഇളവുകൾ അനുവദിക്കണമെന്ന് ആവശ്യം ശക്തമാകുകയാണ്.
സ്ഥലം ബാക്കി ഉള്ളവർ മുൻപിൽ മൂന്ന്
മീറ്റർ, സൈഡിൽ, പിറകിൽ ഓരോ മീറ്ററും വിട്ടു ചെയ്യണമെന്ന് നിർബന്ധിക്കയും നടപ്പാതകൾ അനുവദിക്കാതെയും കടകൾക്ക് ഷട്ടർ ഇടരുതെന്നും കണ്ണാടി ഇട്ടുകൊള്ളണമെന്നുമുള്ള പ്രാകൃത നിയമങ്ങൾ ഉണ്ടാക്കി പ്രാദേശിക അധികാരികളും ഹൈവേ അതോറിറ്റിയും നിർബന്ധം പിടിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
No comments:
Post a Comment