Thursday, 11 August 2022

കേന്ദ്രസർക്കാർ പദ്ധതിയായ തീരദേശഹൈവേയുടെ കല്ലിടീൽ ആരംഭിക്കുന്നു

കേന്ദ്രസർക്കാർ പദ്ധതിയായ 
തീരദേശഹൈവേയുടെ കല്ലിടീൽ ആരംഭിക്കുന്നു 

കൊല്ലം : കൊല്ലത്തിന്റെ തിലകകുറിയായി തീരദേശ ഹൈവേയുടെ സ്ഥലമേറ്റെടുക്കൽ നടപടിയ്ക്ക് വരും ദിനങ്ങളിൽ തുടക്കമാകും. തീരദേശത്തിന്റെ വികസനത്തിന് വേണ്ടി 
കേന്ദ്രസർക്കാർ തയ്യാറാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് തീരദേശഹൈവേ കേരളത്തിൽ നിർമ്മിക്കുന്നത്.കൊല്ലം ജില്ലയിൽ 
ജില്ലാ അതിർത്തിയായ 
കാപ്പിൽ മുതൽ കരുനാഗപ്പള്ളി അഴീക്കൽ പണിക്കർകടവ് വരെ 51 കിലോമീറ്റർ ദൂരത്തിൽ തീരദേശ ഹൈവേ യാഥാർഥ്യമാക്കാൻ 139.59 ഏക്കറാണ്‌ ഏറ്റെടുക്കുന്നത്‌. മൂന്നു റീച്ചായാണ്‌ നിർമാണം.
 
കാപ്പിൽ മുതൽ തങ്കശേരി വരെ നീളുന്ന ഒന്നാമത്തെ റീച്ചിൽ 62.61 ഏക്കറും തങ്കശേരി മുതൽ ശക്തികുളങ്ങര വരെ രണ്ടാമത്തെ റീച്ചിൽ 20 ഏക്കറും ഇടപ്പള്ളിക്കോട്ട മുതൽ അഴീക്കൽ പണിക്കർകടവ് വരെ മൂന്നാമത്തെ റീച്ചിൽ 56.98 ഏക്കറുമാണ്‌ ഏറ്റെടുക്കുന്നത്. കാപ്പിൽ–തങ്കശേരി, ഇടപ്പള്ളിക്കോട്ട – അഴീക്കൽ പണിക്കർകടവ് റീച്ചുകളിലാണ് അടുത്ത ആഴ്‌ച‌ മുതൽ കല്ലിടൽ ആരംഭിക്കുന്നത്. പിങ്ക് കല്ലാണ്‌ സ്ഥാപിക്കുക.  തങ്കശേരി–ശക്തികുളങ്ങര റീച്ചിൽ കല്ലിടൽ നടത്താൻ കരാറുകാരനെ ക്ഷണിച്ച്‌ നോട്ടീസ് നൽകിയിട്ടുണ്ട്.
 
ശക്തികുളങ്ങര മുതൽ ഇടപ്പള്ളിക്കോട്ട വരെയുള്ള ആറു കിലോമീറ്റർ ദേശീയപാത അതോറിറ്റിയും ബാക്കി വരുന്ന 45 കിലോമീറ്റർ കേരള റോഡ് ഫണ്ട് ബോർഡും (കെആർഎഫ്ബി) ആണ് നിർമിക്കുന്നത്. കാപ്പിൽ, പരവൂർ, തെക്കുംഭാഗം, മണിയൻകുളം പാലം, പൊഴിക്കര, താന്നി, കൊല്ലം ബീച്ച്, തങ്കശേരി, തിരുമുല്ലാവാരം വഴി ശക്തികുളങ്ങരയിൽ എത്തി ദേശീയപാത 66 വഴി ഇടപ്പള്ളിക്കോട്ടയിൽ എത്തി അവിടെനിന്നും അഴീക്കൽ, പണിക്കർകടവ് വരെയാണ് ജില്ലയിൽ തീരദേശ ഹൈവേ കടന്നു പോകുന്നത്. 
 
@  തീരദേശപാത 14 മീറ്റർ വീതിയിൽ
 
14 മീറ്റർ വീതിയിലാണ് തീരദേശ പാത നിർമിക്കുന്നത്. ടാറിങ്‌ ഒമ്പത്‌ മീറ്റർ വീതിയിലാണ്‌. രണ്ട്‌ മീറ്റർ വീതിയിൽ നടപ്പാത, സൈക്കിൾ ട്രാക്ക് എന്നിവയും ഉണ്ടാകും. തിരുവനന്തപുരം പൊഴിയൂർ മുതൽ കാസർകോട് തലപ്പാടിയിൽ അവസാനിക്കുന്ന 623 കിലോമീറ്റർ തീരദേശ ഹൈവേ നിർമാണം ടൂറിസം വികസനം കൂടി ലക്ഷ്യമാക്കുന്നു. വിശദമായ പദ്ധതി രേഖ (ഡിപിആർ) അവസാന ഘട്ടത്തിലാണ്.
 
@ കേന്ദ്രസർക്കാർ മാർഗ്ഗനിർദ്ദേശപ്രകാരമുള്ള 
പുനരധിവാസം ഉറപ്പ്‌
 
തീരദേശ ഹൈവേ വികസനത്തിൽ വീട് നഷ്ടമാകുന്നവരെ പുനരധിവസിപ്പിക്കും. നഷ്ടപരിഹാരം വാങ്ങാൻ താൽപ്പര്യം ഇല്ലാവത്തവർക്കാണ് ഭൂമി കണ്ടെത്തി വീട് നിർമിച്ച് നൽകി പുനരധിവസിപ്പിക്കുക. പുനരധിവാസ ചുമതല തീരദേശ വികസന കോർപറേഷനാണ്‌. ഒഴിപ്പിക്കുന്നതിൽ ഭൂരിഭാഗവും കടലുമായി ബന്ധപ്പെട്ടു തൊഴിൽ ചെയ്യുന്നവരാണ്‌. അതുകൊണ്ടുതന്നെ മത്സ്യത്തൊഴിലാളികളെ തീര പ്രദേശത്തോട് ചേർന്നാകും പുനരധിവസിപ്പിക്കുക. പുനരധിവാസത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിന് നൽകിയിട്ടുണ്ട്.


No comments:

Post a Comment