ദിനംപ്രതി ആയിരകണക്കിന് ലോഡ് മണ്ണ് ദേശിയപാതയോരത്ത് നിന്നും കടത്തുകയാണ്. ദേശിയപാതയോരത്ത് നിന്നുമുള്ള മണ്ണ് കൊണ്ട് താഴ്ന്ന പ്രദേശങ്ങൾ നികത്താമെന്നിരിക്കെ അതെല്ലാം അട്ടിമറിച്ചു കൊണ്ട് കരമണ്ണ് മാഫിയയുമായി കരാറിൽ ഏർപ്പെട്ടു കൊണ്ട് അഴിമതി നടത്തുകയാണ് നിർമ്മാണത്തിന്റെ മേൽനോട്ടമുള്ള ഉദ്യോഗസ്ഥരും കരാർ ഏറ്റെടുത്തിരിക്കുന്ന കമ്പനിയുടെ ഒരു വിഭാഗം ജീവനക്കാരും അത് കൊണ്ട് തന്നെ നിർമ്മാണ കമ്പനിയുടെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മണ്ണ് കടത്തുകയാണ് സംഘങ്ങൾ.
സ്പിന്നിംഗ് മില്ലിനോട് ചേർന്നുള്ള
സർക്കാർ ഭൂമിയിൽ നിന്നും
നിർമ്മാണ കമ്പനി അധികൃതരുടെ ഒത്താശയോടെ നൂറ് കണക്കിന് ലോഡ്
പാറയാണ് മതിൽ പൊളിച്ചു
കടത്തിയത് ഇനി ഇവിടെ
മതിൽ കെട്ടണമെങ്കിൽ ലോഡ് കണക്കിന് പാറ പുതിയതായി ഇറക്കേണ്ട അവസ്ഥയായി. സർക്കാർ ഭൂമിയിൽ നിന്നും മണ്ണും കടലുമായി പട്ടാപകൽ മോഷണം നടന്നിട്ടും ആരും നടപടിയെടുത്തില്ല പോലീസിൽ നാട്ടുകാർ നിരവധി തവണ പറഞ്ഞിട്ടും തിരിഞ്ഞു നോക്കിയില്ല എന്ന് നാട്ടുകാർ പറയുന്നു.കല്ലുവാതുക്കലിൽ ഇ എസ് ഐ കോർപ്പറേഷൻ ഭൂമിയിൽ നിന്നും രാത്രിയുടെ മറവിൽ നൂറുകണക്കിന് ലോഡ് മണ്ണ് ആണ് കടത്തിയത്. പകൽസമയത്ത് മണ്ണെടുക്കാൻ വന്നത് നാട്ടുകാർ തടഞ്ഞതോടെയാണ് രാത്രിയിൽ മണ്ണെടുത്തത്. ഇതിനെതിരെയും നാട്ടുകാർ പോലീസിലും വകുപ്പ് അധികൃതർക്കും പരാതി നൽകിയിട്ടും നടപടികൾ ഉണ്ടായില്ല. ദിനവും ആയിരക്കണക്കിന് ലോഡ് മണ്ണ് കടത്തിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് അധികൃതർ.കരാർ എടുത്തിരിക്കുന്ന. കമ്പനിയുമായി ബന്ധപ്പെട്ട് നടപടിയെടുക്കാൻ പോലീസും തയ്യാറാകുന്നില്ല.
@ ദേശിയപാത നിർമ്മാണകമ്പനിയുടെ കാരാറുകാർ എന്ന് പറഞ്ഞു നാട്ടുകാരെ പറ്റിക്കുന്നു.
ദേശിയപാത നിർമ്മാണകമ്പനിയുടെ കാരാറുകാർ എന്ന വ്യാജേന വസ്തു ഉടമകളുടെ അടുതെത്തി കെട്ടിടം പൊളിക്കാൻ ഏല്പിച്ചിരിക്കുന്നത് എന്ന് പറഞ്ഞു കൊണ്ട് ഭീഷണിപ്പെടുത്തി നിർബന്ധിച്ചു കൊണ്ട് കെട്ടിടം പൊളിക്കുന്ന സംഘംങ്ങളും സജീവമായുണ്ട് ചാത്തന്നൂർ തിരുമുക്കിൽ അടുത്തിടെ നാട്ടുകാർ നടക്കുന്ന വഴി നിർബന്ധിച്ചു പൊളിക്കാൻ ശ്രമിച്ചത് ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ നേത്രത്വത്തിൽ
നാട്ടുകാർ തടഞ്ഞിരുന്നു. ഇവിടെ കട നടത്തിയവർ ഉപേക്ഷിച്ചു പോയ പാറയിൽ അവകാശമുന്നയിച്ചു കൊണ്ട് ഒരു കരാറുകാരൻ രംഗതെത്തിയത് നാട്ടുകാരുമായി സംഘർഷത്തിന് കാരണമായി. പട്ടാപകൽ ചെറുതും വലുതുമായ ജെ സി ബികളും ടിപ്പറുകളും എല്ലാ നിയമവും ലംഘിച്ചു കൊണ്ട് മോഷണം നടത്തിയിട്ടും അതിനെതീരെ ഒരു ചെറുവിരൽ പോലും അനക്കാൻ അധികൃതർ തയ്യാറാകുന്നില്ല
No comments:
Post a Comment