സംയുക്ത യോഗം
ചാത്തന്നൂർ: എൻ.എസ്.എസ്
താലൂക്ക് കരയോഗ യൂണിയനിൽ പ്രവർത്തിക്കുന്ന താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയിലെ മേഖലാ കോഡിനേറ്റർമാർ, പുതുതായി ചുമതലയേറ്റ താലൂക്ക് എൻ.എസ്.എസ് വനിതാ യൂണിയൻ കമ്മിറ്റിയുടെയും
സംയുക്ത യോഗം യൂണിയൻ ഭരണസമിതിയുടെ നേതൃത്വത്തിൽ
നടന്നു. യോഗം യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി ഉദ്ഘാടനം ചെയ്തു.
എം.എസ്.എസ്. എസ് ട്രഷറർ ബി.ഐ ശ്രീനാഗേഷ്, യൂണിയൻ വൈസ് പ്രസിഡന്റ് പരവൂർ മോഹൻദാസ് യൂണിയൻ സെക്രട്ടറി റ്റി.അരവിന്ദാക്ഷൻ പിള്ള എൻ.എസ്.എസ് ഇൻസ്പെക്ടർ എസ്. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
സംഘടനാ പ്രവർത്തനം കുറ്റമറ്റ തരത്തിൽ ആക്കുന്നതിനായി കരയോഗങ്ങളിൽ പ്രവർത്തിക്കുന്ന 425 വനിതാ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങളെ മെച്ചപ്പെട്ട സാമ്പത്തിക നിലവാരത്തിൽ കൊണ്ടുവരുന്നതിനായി ഓണത്തിന് മുന്നോടിയായി ആഗസ്റ്റ് പതിനാറാം തീയതി നടക്കുന്ന സംഘം ഗ്രേഡിങ്ങിലൂടെ നാലു കോടി രൂപ വായ്പ നൽകുന്നതിനും ഓണത്തിനുശേഷം 10 തൂശനിലമിനി കഫേ ഉൾപ്പെടെ 40 സംരംഭകത്വ യൂണിറ്റുകൾ തുടങ്ങു ന്നതിനും സ്വയംസഹായ സംഘങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും തീരുമാനിച്ചു.കൂടാതെ കരയോഗ -വനിതാ സമാജം-സ്വയംസഹായ സംഘ-ബാലസമാജം പ്രവർത്തനം കരയോഗത്തിൽ കാര്യക്ഷമമാക്കുന്നതിനും, 75 -മത് സ്വാതന്ത്ര്യ ദിനാഘോഷം, സംയുക്ത ഓണാഘോഷം എന്നിവ യൂണിയൻ തലത്തിൽ വിപുലമായി ആഘോഷിക്കുന്നതിനും,ഓണത്തിന് ശേഷം താലൂക്കിൽ മ്യാരേജ് ബ്യൂറോയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും തീരുമാനിച്ചതായി യൂണിയൻ സെക്രട്ടറി ടി. അരവിന്ദാഷൻപിള്ള അറിയിച്ചു.
No comments:
Post a Comment