ദേശിയപാതയിലും ഇടറോഡുകളിലുമുള്ള തെരുവ് വിളക്കുകൾ ഒന്നാകെ അണഞ്ഞിട്ടും
റോഡുകളിൽ കുഴികൾ കൊണ്ട് നിറഞ്ഞിട്ടും തെരുവ് നായ്ക്കൾ പെറ്റ് പെരുകി ചാത്തന്നൂരിൽ ജനജീവിതം ദുസഹമായി മാറിയിട്ടും അധികൃതർ അറിഞ്ഞമട്ടില്ല. പഞ്ചായത്തിലെ തൊണ്ണൂറ് ശതമാനത്തോളം തെരുവു വിളക്കുകളും കണ്ണടച്ചതായി ജനങ്ങൾ പരാതി പറയുന്നു. നിരവധി പ്രമുഖ ട്യുഷൻ സെന്ററുകൾ പ്രവർത്തിക്കുന്ന ചാത്തന്നൂരിൽ ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥികൾ പഠിക്കാനായി എത്തുന്നുണ്ട്. തെരുവ് വിളക്കുകൾ കത്താതായതോടെ വിദ്യാർത്ഥികൾ അടക്കമുള്ള രാത്രികാല യാത്രക്കാർ ദുരിതത്തിലായി. ജങ്ഷനിൽ
ദേശീയപാതയുടെ മധ്യഭാഗത്ത് ഡിവഡറിലും ഇരുവശത്തുമുള്ള തെരുവ് വിളക്കുകൾ ഭൂരിഭാഗവും പ്രവർത്തന രഹിതമായിട്ട് മാസങ്ങൾ കഴിഞ്ഞു. ദേശീയപാതയിലെ മാത്രമല്ല ഇടറോഡുകളിലെയും വിളക്കുകൾ മാസങ്ങളായി കത്തുന്നില്ല.
ഉപയോഗശൂന്യമായ വിളക്കുകൾ മാറ്റിസ്ഥാപിക്കാനോ അറ്റകുറ്റപണികൾ നടത്താനോ പഞ്ചായത്ത് അധികൃതർ തയാറാകാത്തത് വ്യാപക പ്രതിഷേധത്തിനാണ് ഇടയാക്കുന്നത്.
ട്യുഷൻ സെന്ററുകളിൽ
രാത്രികാലങ്ങളിൽ പഠനത്തിന് പോകുന്ന കുട്ടികളടക്കമുള്ള നുറുക്കണക്കിന് കാൽനട യത്രക്കർക്കാർ തെരുവു വിളക്കുകൾ കേടായതിനാൽ ഇരുട്ടിലാണ് യാത്ര ചെയ്യുന്നത്.
പഞ്ചായത്തിന്റെ മറ്റ് പല ഭാഗങ്ങളിലും തെരുവ് വിളക്കുകൾ നോക്കുകുത്തിയായി മാറിയിരിക്കുകയാണ്.
ഇതുസംബന്ധിച്ച് മെമ്പർമാരോട് പരാതിപ്പെടുമ്പോൾ ഫണ്ടില്ല എന്ന സ്ഥിരം പല്ലവിയും കെ എസ് ഇ ബിയെ കുറ്റപ്പെടുത്തലും ആവർത്തിക്കുന്നതല്ലാതെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.പ്രധാന ജംഗഷനുകളിലെ
തെരുവ് വിളക്കുകൾ കത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത് പഞ്ചായത്ത് അധികൃതരാണ്.
പഞ്ചായത്ത് ബൾബുകളും ട്യൂബുകളും ഉൾപ്പെടെയുളള ഉപകരണങ്ങൾ വാങ്ങിനല്കിയാൽ മാത്രമേ കെ എസ് ഇ ബി അധികൃതർ അവ മാറ്റി സ്ഥാപിക്കൂ, കേടായ തെരുവ് വിളക്കുകളുടെ കണക്കുകൾ ശേഖരിക്കാൻ പോലും അധികൃതർ ഇതുവരെ തയാറായിട്ടില്ലെന്നാണ് പ്രധാന
ആക്ഷേപം,
വിളക്കുകൾ കത്താത്തതുകാരണം അപകടങ്ങൾ പെരുകുകയാണ്. റോഡിന്റെ വശങ്ങൾ കാണാനാവാതെ വരുന്നതാണ് അപകടം വർദ്ധിപ്പിക്കുന്നതെന്ന് ഡ്രൈവർമാർ പറയുന്നു. ഇടറോഡുകളിൽ തെരുവു വിളക്കുകൾ ഇല്ലാത്തതിനാൽ പാമ്പുശല്യവും തെരുവ്നായ ശല്യവും ജനങ്ങൾക്ക് ഭീഷണിയാവുകയാണ്. ഇപ്പോൾ പഞ്ചായത്തിലെ
പല ഇടറോഡുകളും മദ്യപാനമുൾപ്പെടെയും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമാണ്. സന്ധ്യമയങ്ങിയാൽ തെരുവു നായ്ക്കൾ റോഡ് കൈയടക്കുക പതിവാണ്. ജോലി കഴിഞ്ഞ് ജംഗ്ഷനുകളിൽ ബസിറങ്ങി ഇടറോഡുകളിലൂടെ കാൽനടയായി പോകുന്ന സ്ത്രീകൾ ഉൾപ്പെടെയുള യാത്രക്കാർക്ക് തെരുവു വിളക്കുകൾ ആശ്വാസമായിരുന്നു. ഇപ്പോൾ വീട്ടിലുള പുരുഷന്മാർ ജംഗ്ഷനിൽ കാത്തുനിന്ന് കൂട്ടികൊണ്ടു പോകേണ്ട അവസ്ഥയാണ്.
കേടായ വിളക്കുകളുടെ അറ്റകുറ്റപണി നടത്തുകയോ ഗുണനിലവാരമുള്ള പുതിയ വിളക്കുകൾ സ്ഥാപിക്കുകയോ ചെയ്ത് ജനങ്ങളുടെ ദുരിതമകറ്റാനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
@ ഉയരവിളക്കുകൾ അണഞ്ഞുതന്നെ
ഇപ്പോഴത്തെ
പഞ്ചായത്ത് ഭരണസമിതി അധികാരത്തിൽ വന്നതിന് ശേഷം സ്ഥാപിച്ച ഉയരവിളക്കുകൾ നോക്ക് കുത്തിയായി മാറി. ചാത്തന്നൂർ ജംഗഷനിൽ രണ്ടെണ്ണവും അടക്കം ഒരു വാർഡിൽ ഒരെണ്ണമെന്ന നിലയ്ക്കും സ്ഥാപിച്ച ഉയരവിളക്കുകളാണ് ഇനിയും പ്രവർത്തിക്കാതെ നോക്ക് കുത്തിയായി മാറിയിരിക്കുന്നത്. മുപ്പത് ലക്ഷത്തോളം രൂപ ചിലവാക്കി
ആറു മാസത്തിന് മുൻപായി നിർമ്മാണപ്രവർത്തികൾ പൂർത്തിയായി പൂർണ്ണമായും ഫണ്ട് മാറി പോയ ഉയരവിളക്കുകളാണിത്. ഉയരവിളക്കുകളുടെ കരാറിൽ അഴിമതിയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജനപ്രതിനിധികൾ സ്ഥാപിച്ച ഉയരവിളക്കുകളും അണഞ്ഞുകിടക്കുന്നു. ഊറാംവിള ജംഗഷനിൽ എൻ കെ പ്രേമചന്ദ്രൻ സ്ഥാപിച്ച ഉയരവിളക്ക് ഒരു വർഷമായി അണഞ്ഞു കിടക്കുന്നു ഇതേ അവസ്ഥ തന്നെയാണ് ഡിപ്പോ ജംഗഷനിലും ഊറാംവിള ജംഗഷനിലുമുള്ള മറ്റ് ഉയരവിളക്കുകൾക്കും എന്ന് ശാപമോഷം കിട്ടുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
No comments:
Post a Comment