നാം മരണപെട്ടാൽ എല്ലാം കഴിഞ്ഞു എന്ന് കരുതുന്നുവോ.......?_
_എന്നാൽ തെറ്റി.. ഒന്നും കഴിഞ്ഞില്ല.. നമ്മുടെ ശരീരം അത് മാത്രം നശിച്ചു എന്നത് ശരിതന്നെ.. പക്ഷെ നമ്മുടെ ആത്മാവ്.. അത് മരണപെട്ടി ല്ല. അതേപോലെ നാം ചെയ്ത പുണ്യങ്ങളുടെയും പാപകർമ്മ ങ്ങളുടെയും കർമ്മഫലങ്ങ ളും._
_ഒരു ജന്മത്തിൽ നാം എത്രയോ പുണ്യ കർമ്മങ്ങൾ ചെയ്തു.. അതേപോലെ ചിലർ പല പല പാപങ്ങളും ചെയ്തു.. അങ്ങനെ നമ്മൾ മരണമടഞ്ഞു അതോടെ നമ്മുടെ ശരീരം നശിച്ചിരി ക്കാം. മണ്ണോടു മണ്ണായി തീർന്നിരിക്കാം പക്ഷെ നമ്മുടെ ആത്മാവ് വീണ്ടും ജന്മം എടുക്കും അവിടെ നിന്നും തുടങ്ങും നമ്മുടെ ജന്മ വിധി..._
_പുണ്യം ചെയ്ത വ്യക്തി എവിടെ ആരിലും ജന്മമെടുത്താലും സങ്കടം നിർഭാഗ്യം ദുരിതം ഇവ ഒന്നും അവരിലേക്ക് അടുക്കുക യെയില്ല.. സൗഭാഗ്യങ്ങൾ ആ വ്യക്തിയെ തേടിവരും.. സന്തോഷവും സമാധാനവും അയാളെ തേടിയെത്തും.. സ്വർഗ്ഗീയ ജീവിതം അയാൾ അനുഭവിക്കും.. പക്ഷെ അഹങ്കാരമോ ഈശ്വരനിന്ദ യോ പാപകർമ്മങ്ങൾ ചെയ്യുകയോ ചെയ്താൽ ജന്മാവസാനം മുതൽ ദുരിതങ്ങളുടെ പെരുമഴ അയാളിൽ പതിക്കും.. അത് പല ജന്മങ്ങളോളം..._
_പാപം ചെയ്തു പുനർജന്മം എടുത്തവരുടെ കഥ വളരെ വേദനാജനകം തന്നെ.. ജന്മം എടുത്തത് മുതൽ ദുരിതങ്ങ ൾ കൂടെ തന്നെ ഉണ്ടാവും.. ചെയ്യാത്ത തെറ്റിനുള്ള ശിക്ഷ പോലെ ജീവിതം മുഴുവൻ ദുഃഖം അനുഭവിക്കും എല്ലാവരാലും വെറുക്കപ്പെട്ട് നിർഭാഗ്യം മാത്രം തുണയായി ഒരു നരക ജീവിതം.. എന്ത് തെറ്റ് ചെയ്തിട്ടാണ് ഞാൻ ഈ ദുരിതം അനുഭവിക്കു ന്നത് എന്ന് വിലപിച്ചു വാവിട്ട് കരയും.. എന്നാൽ ഏതോ ഒരു ചെറിയ പുണ്യകർമ്മ ഫലം എന്നോണം ഈശ്വരനെ ഓർത്താൽ.. ആ പാദങ്ങളിൽ ശരണം അടയാൻ തോന്നിയാ ൽ.. കർമ്മ ഫലം അനുഭവി ക്കേണ്ടി വരുമെങ്കിലും ഒരു കൈത്താങ് ഈശ്വരനിൽ നിന്നും ലഭിക്കും.. പാപകർമ്മ ഫലങ്ങൾ അനുഭവിച്ച് കഴിഞ്ഞാൽ ഈശ്വര സഹായത്തോടെ മറികടന്നാൽ.. ഈശ്വരൻ തന്റെ രണ്ട് കരങ്ങളാലും ഉയർത്തി നിർത്തും അത് ഏത് ജന്മത്തിലായാലും.._
_ഓരോ കർമ്മങ്ങളും ചെയ്യാൻ എളുപ്പം തന്നെ അതിന്റെ ഫലങ്ങൾ സുഖം ആയാലും ദുഃഖം ആയാലും എത്ര ജന്മം എടുക്കും എന്ന് ഭഗവാനെ അറിയൂ.._
_അതിനാൽ ഇനിയെങ്കിലും മുന്നോട്ടുള്ള ജീവിതത്തിൽ സൽകർമ്മങ്ങൾ മാത്രം ചെയ്ത് ഈശ്വരനിൽ അഭയം തേടി ജീവിതം മുന്നോട്ട് നയിക്കാം
No comments:
Post a Comment