പരവൂർ: പൊതുവേ തിരക്കുള്ള നഗരമാണ് പരവൂർ . ഉത്സവസമയമായാൽ അവസ്ഥ പറയുകയുംവേണ്ട. തിരക്കോട് തിരക്കായിരിക്കും. എന്നാൽ ഈ ഗതാഗതപ്രശ്നങ്ങളും തിരക്കും പരിഹരിക്കാനുള്ള നടപടി മാത്രം ഉണ്ടാവുന്നില്ല. പരസ്പരം പഴിചാരി നഗരസഭയും പോലീസും കൈമലർത്തുമ്പോൾ ഇതിനുള്ളിൽ ദുരിതമനുഭവിക്കുന്നത് നഗരവാസികളാണ്. നഗരസഭയുടെ ട്രാഫിക് കമ്മിറ്റിയുടെ പരിഷ്കാരങ്ങൾ ഒന്നും തന്നെ പോലിസ് നടപ്പാക്കുന്നില്ല എന്നാണ് നഗരസഭയുടെ പരാതി.
ടൗണിൽ പാർക്കുചെയ്യുന്ന വാഹനങ്ങളുടെ എണ്ണം നാൾക്കുനാൾ
വർധിക്കുകയാണ്. ടൗണിലെ
പാതയോരങ്ങൾ നിറഞ്ഞു കവിഞ്ഞതോടെ പാർക്കിങ്
വാഹനങ്ങളുടെ നിര മറ്റ്റോ ഡുകളിലേക്ക് നീളുന്നു. ടൗണിലെ റോഡിന്റെ ഓരങ്ങളിൽ
ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളുമാണ്
അധികവും പാർക്കുചെയ്യുന്നതെങ്കിൽ
ചെറു റോഡുകളുടെ വശങ്ങളിൽ ഇരുചക്രവാഹനങ്ങളും കാറുകളും
വലുതും ചെറുതുമായ വാഹനങ്ങളും
നിരനിരയായി പാർക്കുചെയ്യുകയാണ്. അനധികൃതമായ പാർക്കിങ്
വൻഗതാഗതതടസ്സമുണ്ടാകുന്നു. വിവിധ കേന്ദ്രങ്ങളിലേക്കും
ഓഫീസുകളിലേക്കും പോകുന്നവർ ഇവിടെ അതിരാവിലെത്തന്നെ അവരവരുടെ വാഹനങ്ങൾ നിർത്തിയിട്ട് പോകുകയാണ്. പിന്നീട് വരുന്നവർ ബാക്കിയുള്ള സ്ഥലങ്ങളിൽ നിർത്തിയിട്ട് പോകും. രാത്രിയാണ് ഉടമകളെത്തി അവരവരുടെ വാഹനങ്ങൾ തിരികെ കൊണ്ടുപോകുന്നത്. രാവിലെമുതൽ രാത്രിവരെ പാർക്കിങ് വാഹനങ്ങളെക്കൊണ്ട് റോഡിന്റെ വശങ്ങൾ നിറയും. പുറ്റിങ്ങൽ ഗ്രൗണ്ടിൽ
വാഹനങ്ങളുടെ നിരയുണ്ടാകും. റോഡിന്റെ വശങ്ങൾ പാർക്കിങ് വാഹനങ്ങൾ കൈയടക്കിയതോടെ കാൽനടയാത്രക്കാരാണ് കൂടുതലും വലയുന്നത്. എതിരെ വരുന്ന വാഹനങ്ങൾക്ക് വശംനൽകാൻ ഡ്രൈവർമാർക്കും കഴിയാതെവരുന്നു.
കാൽനടയാത്രക്കാരാണ്
റോഡിലൂടെ വാഹനങ്ങൾ പോകുമ്പോൾ മാറിനിൽക്കാനിടമില്ലാതെ
കൂടുതലും
ബുദ്ധിമുട്ടനുഭവിക്കുന്നത്.
പരവൂർ ടൗണിലെ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡുകളാണ് പ്രധാന പ്രശ്നങ്ങളിലൊന്ന്. നഗരത്തിലെ റോഡുകൾ പുനർനിർമ്മാണം നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം. മഴ പെയ്താൽ നഗരഹൃദയത്തിൽ
രൂപപ്പെടുന്ന വെള്ളകെട്ട് കാൽ നടയാത്ര പോലും ദുഷ്കരമാക്കുകയാണ്.
@ അനധികൃത പാർക്കിങ് നഗരത്തിൽ
രൂക്ഷമാകുമ്പോൾ പോലീസ്
തോന്നിയപടിയാണ് കാര്യങ്ങൾ
പലപ്പോഴും കൈകാര്യംചെയ്യുന്നത്.
നഗരത്തിലെ ട്രാഫിക്ക് കൃത്യമായി കൈകാര്യം ചെയ്യാൻ പോലീസിന് കഴിയാതെ വരികയും
നഗരസഭ പലപ്പോഴും ഇതിൽ
ഇടപെടാതിരിക്കുകയും ചെയ്യുകയാണ്.
ഓണം അടുത്തതോടെ
വരുംദിവസങ്ങളിൽ പരവൂരിലെ
ഗതാഗതക്കുരുക്കുകൾ കൂടുതലാകും.
പരിഹരിക്കാനുള്ള നടപടി
ഗതാഗത പ്രശ്നങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്.
@ കൂടുതൽ പാർക്കിങ് സൗകര്യം
കൂടുതൽ പാർക്കിങ് സൗകര്യങ്ങൾ നഗരത്തിൽ ഒരുക്കുകയും കൃത്യമായ ട്രാഫിക് നിയന്ത്രണങ്ങൾ ഇവിടെ നടപ്പാക്കുകയും ചെയ്യേണ്ടതുണ്ട്.
എല്ലാതവണയും ചെയ്യുന്നത് പോലെ ട്രാഫിക് അവലോകന യോഗം ചേർന്ന് തീരുമാനങ്ങൾ എടുക്കുകയും അവ പിന്നീട് നടപ്പാക്കാതിരിക്കുകയും ചെയ്യുന്ന പതിവ് തുടർന്നാൽ അത് പരവൂരിലെ ഓണവിപണിയെ സാരമായി ബാധിക്കും.
@ നഗരത്തിലെ വൺവേ സംവിധാനം അവതാളത്തിലായിട്ടും അധികാരികൾ കണ്ണടയ്ക്കുന്നതായി പരാതി. ഒല്ലാൽ ബൈപാസ് റോഡിലും എസ്എൻവി സമാജം റോഡിലും, എസ്എൻവി സ്കൂളിനു മുന്നിലൂടെയുള്ള റോഡിലെയും വൺവേ സംവിധാനമാണ് താറുമാറായി കിടക്കുന്നത്. നഗരത്തിൽ നഗരസഭ പുതിയ ഗതാഗത പരിഷ്കരണം കൊണ്ടുവന്നെങ്കിലും എതിർപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അവ നടപ്പിലാക്കാൻ പ്രായോഗികമായ ബുദ്ധിമുട്ടുണ്ട്.
എന്നാൽ വൺവേ സംവിധാനം നടപ്പിലാക്കാൻ പൊലീസിന് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ സാധ്യതയില്ല. ഗതാഗത ക്രമീകരണങ്ങൾ നടപ്പിലാക്കാൻ പൊലീസ് സഹകരിക്കുന്നില്ലെന്നും നഗരസഭയുടെ പരാതിയുണ്ട്. നഗരത്തിൽ നഗരസഭ സ്ഥാപിച്ചിട്ടുള്ള വൺവേ ബോർഡുകൾ വകവയ്ക്കാതെയാണ് വാഹനങ്ങൾ ചീറിപ്പായുന്നത്. നഗരത്തിലെ വൺവേ സംവിധാനം എത്രയും വേഗം നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
@കാൽനടയാത്രകാർക്ക് ഭീഷണിയായി
ഇരുചക്രവാഹനങ്ങൾ.
സ്കൂൾ സമയങ്ങളിൽ ചീറിപ്പാഞ്ഞു പോകുന്ന ഇരുചക്ര വാഹനങ്ങളാണ് അപകടഭീഷണി ഉണ്ടാക്കുന്നത്. ക എസ്എൻവി സ്കൂളിനു സമീപം വൺവേ തെറ്റിച്ചു വരുന്ന ബൈക്കുകൾ ദിനംപ്രതി അപകടങ്ങൾ ഉണ്ടാക്കുകയാണ്.
രാവിലെയും വൈകിട്ടും സ്കൂൾ സമയങ്ങളിലാണ് ബൈക്കുകൾ വൺവേ തെറ്റിച്ച് ചീറിപ്പാഞ്ഞ് പോകുന്നത്. ഇത് വിദ്യാർഥികളെയും മറ്റ് കാൽനടയാത്രക്കാരെയും ഏറെ ബുദ്ധിമുട്ടിക്കുന്നു.
പാർക്കിങ് സൗകര്യം വേണം
കാൽനടക്കാരെ ബുദ്ധിമുട്ടിലാക്കുന്ന അനധികൃതപാർക്കിങ് അവസാനിപ്പിക്കാൻ മുൻസിപ്പാലിറ്റി
മുൻകൈയെടുക്കണം.
വ്യാപാരകേന്ദ്രങ്ങളിൽ പാർക്കിങ് ഏരിയ കുറവായതുകൊണ്ടാണ്
പാതയോരങ്ങളിൽ പാർക്കുചെയ്യുന്നത്. ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കാൻ പേ പാർക്കിങ്ങെങ്കിലും ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു.
No comments:
Post a Comment