Saturday, 20 August 2022

സിപിഐയിലെ വിഭാഗീയത

വിഭാഗിയതയുണ്ടെന്ന് സ്വയം വിമർശനവുമായി സിപിഐ 

കൊല്ലം: സിപിഐയിലെ വിഭാഗീയത കൊല്ലത്ത് ഇടത് മുന്നണിയുടെ വോട്ട് ചോര്‍ച്ചക്ക് കാരണമായി കുറ്റമേറ്റ് സിപിഐ. കൊല്ലത്ത് സിപിഐയിലെ വിഭാഗിയത ഇടതുമുന്നണിയുടെ വോട്ട് ചോര്‍ച്ചയ്ക്കു പ്രധാന കാരണമായെന്ന് ജില്ലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി മുല്ലക്കര അവതരിപ്പിച്ച സിപിഐ റിപ്പോർട്ട്. കൊല്ലം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് കണ്ടെത്തലുകള്‍. കരുനാഗപ്പള്ളിയില്‍ തോല്‍വിക്കു കാരണമായതും ചാത്തന്നൂരിൽ വോട്ട് കുറഞ്ഞതും സിപിഐ യിലെ പ്രശ്‌നങ്ങളാണെന്ന് ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ വിലയിരുത്തി.സീറ്റിംഗ് എം എൽ എ മാരായ ജി. എസ്. ജയലാലിനെയും ആര്‍ രാമചന്ദ്രനെയും പേരെടുത്തു പറഞ്ഞു കുറ്റപ്പെടുത്തിയാണ് റിപ്പോർട്ട്. 2011 ല്‍ സിപിഐയുടെ സി ദിവാകരനും 2016 ല്‍ സിപിഐയുടെ തന്നെ ആര്‍ രാമചന്ദ്രനും മത്സരിച്ച് വിജയിച്ച മണ്ഡലമാണ് ഇവിടെ  കോണ്‍ഗ്രസിലെ സിആര്‍ മഹേഷ് ജയിച്ചത് സാഹചര്യം അന്വേഷിക്കണം പാർട്ടിയ്ക്ക് പറ്റിയ പാളീച്ചകൾ അന്വേഷിക്കാൻ  സംസ്ഥാന നേതാക്കൾ ഉള്ള പുതിയ അന്വേഷണകമ്മീഷൻ വേണം കൊല്ലത്ത് എം മുകേഷ് സിപിഐ പ്രവർത്തകരെ അംഗീകരിക്കുന്നില്ല സിപിഐയെ അവഗണിച്ചു കൊണ്ടാണ് മുകേഷ് പെരുമാറുന്നത്. കശുവണ്ടി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാഞ്ഞതാണ് കൊല്ലത്ത്  തിരിച്ചടിയാകുന്നത് ജെ. മേഴ്‌സികുട്ടിയമ്മയുടെ പരാജയത്തിന് കാരണവും അത് തന്നെയാണ്. തിരഞ്ഞെടുപ്പിൽ ചടയമംഗലത്ത് ഉണ്ടായ വിഷയങ്ങൾ മൂലമാണ് ഭൂരിപക്ഷം കുറഞ്ഞത് ഇത്ഗൗ ഗൗരവമായി കാണണമെന്നും ചാത്തന്നൂരില്‍ ഇടതു വോട്ടുകളും ബിജെപിയിലേക്ക് പോകുന്ന സാഹചര്യം ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.



No comments:

Post a Comment