,
അനാഥമായി മൂന്ന് കുടുംബങ്ങൾ
പരവൂർ: സ്വന്തമായി വീടില്ല വാടക വീടുകളിലും ബന്ധുക്കൾക്ക് ഒപ്പവും ഉറങ്ങുന്ന മൂന്ന് മത്സ്യതൊഴിലാളി കുടുംബങ്ങൾ അവരുടെ ആശ്രയമായ മൂന്ന് പേരാണ് ഇന്നലെ തീരദേശ റോഡിൽ നടന്ന ബൈക്ക് അപകടത്തിൽ മരണമടഞ്ഞത്. മൂവരും ബന്ധുക്കളാണ് ഒരുമിച്ച് ജോലിക്ക് പോയിരുന്നത് സമ്പാധിക്കാനല്ല മറിച്ചു വീടിന്റെ പട്ടിണി മാറ്റാനും മക്കളെ നല്ല രീതിയിൽ വളർത്തി വലുതാക്കാനുമായിരുന്നു. പരവൂരിന്റെ തീരദേശമേഖലയിൽ കടൽപണി കുറവായതോടെയാണ് കൊല്ലത്ത് പണിക്ക് പോയിരുന്നത് ശമ്പളവും കൂടുതൽ കിട്ടും അങ്ങനെ കൊല്ലത്തെ പണി കഴിഞ്ഞു അൽ അമീന്റെ ബൈക്കിൽ തിരികെ വരുമ്പോൾ ആണ് ബൈക്ക് അപകടത്തിൽ മൂവരും മരണപ്പെടുന്നത് അന്നന്നത്തെ അന്നത്തിന് വേണ്ടിയുള്ള യാത്ര മൂവരുടെയും മരണത്തിൽ കലാശിക്കുകയായിരുന്നു അവരെ കാത്തിരുന്ന മൂന്ന് കുടുംബങ്ങൾ ഇനിയെങ്ങനെ ജീവിതം മുന്നോട്ട് കൊണ്ട് പോകുമെന്ന് ആശങ്കയിലുമാണ്. അപകടത്തിൽ മരിച്ച സുധീറിന്റെ കുടുംബം താമസിക്കുന്നത് വാടക വീട്ടിലാണ് എങ്കിൽ അൽ അമീന്റെയും മാഹിന്റെയും കുടുംബങ്ങൾ താമസിക്കുന്നത് ബന്ധുക്കൾക്ക് ഒപ്പമാണ്. മൂവർക്കും സ്വന്തമായി വീടോ വസ്തുക്കളോ ഇല്ല. പറക്കമുറ്റാത്ത മക്കളുമായി ഇനിയെങ്ങനെ ജീവിതം മുന്നോട്ട് കൊണ്ട് പോകുമെന്ന് വീട്ടമ്മമാരായ ഇവരുടെ ഭാര്യമാർക്ക് യാതൊരു എത്തുംപിടിയുമില്ല. സുധീറിന്റെ മൂത്ത മകൾ സുസ് വാന
പ്ലസ് ടു കഴിഞ്ഞു ഡിഗ്രിയ്ക്ക് പഠിക്കുന്നതിനായി അഡ്മിഷൻ കാത്ത് നിൽക്കുമ്പോൾ ഇളയമകൻ യാസിൻ സുധീർ ഒൻപതാം ക്ലാസിൽ പഠിക്കുകയാണ്. വാടകവീട്ടിലാണ് താമസിക്കുന്നത് മാഹിന്റെ മക്കൾ മൂന്നാം ക്ലാസ്സിലും നാലാം ക്ലാസ്സിലും പഠിക്കുബോൾ അൽ അമീന്റെ മക്കൾ ഏഴിലും നാലിലും പഠിക്കുകയാണ് മൂന്ന് പേരും അടുത്ത ബന്ധുക്കളുമാണ്.
അൽ അമീന്റെ ബൈക്കിലാണ് മൂവരും ജോലിക്ക് പോയി വന്നിരുന്നത് പകൽ സമയത്ത് മൂവരും മീൻ വില്പനയടക്കമുള്ള മറ്റ് ജോലികൾക്കും പോയിരുന്നു. എന്തു ജോലിയും ചെയ്തു കുടുംബം പോറ്റിയിരുന്ന മൂന്ന് കുടുംബനാഥന്മാരെ നഷ്ടമായതോടെ അനാഥമായി മൂന്ന് കുടുംബങ്ങൾ.
No comments:
Post a Comment