Sunday, 7 August 2022

ഇ എസ് ഐ വാർഡിൽ പ്രതിഭകളെ ആദരിച്ചു

ഇ എസ് ഐ വാർഡിൽ പ്രതിഭകളെ ആദരിച്ചു 
ചാത്തന്നൂർ: കല്ലുവാതുക്കൽ പഞ്ചായത്തിലെ ഇ എസ് ഐ വാർഡിലെ പ്രതിഭകളെ ആദരിച്ചു.
 ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ ഉദ്ഘാടനം നിർവ്വഹിച്ചു.
 കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ബൈജു ലക്ഷ്മണൻ അദ്ധ്യക്ഷനായി. എഴിപ്പുറം വാർഡ് മെമ്പർ ആർ മുരളീധരൻ , ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ് അസ്സോസിയേറ്റ് പ്രൊഫസർ പ്രിയേഷ് ,വർക്കല എസ്.എൻ. കോളേജ് അസിസ്റ്റന്റ് പ്രൊഫസർ അനില കുമാരി , ഭൂതക്കുളം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ രാജു , ബാലഗോകുലം മേഖല അദ്ധ്യക്ഷൻ എൻ. ആർ.ഗിരീഷ് ബാബു, ബാലഗോകുലം ജില്ലാ അധ്യക്ഷൻ മുകേഷ് എന്നിവർ സംസാരിച്ചു.
 എസ്.എസ്.എൽ.സി, പ്ലസ് ടു ഫുൾ എ + നേടിയവരേയും ലിംക വേൾഡ് റെക്കോഡ് നേടിയ ആദിഷ് സജീവ്, 46 കിലോ വിഭാഗം വുഷു ജില്ലാ തലത്തിൽ സ്വർണ്ണ മെഡൽ നേടിയ വിസ്മയ വിനോദ്, ട്രെയിനിൽ നിന്ന് വീണ യുവതിയെ അതിസാഹസികമായി രക്ഷപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളിൽ താരമായ ഹെൽത്ത് ഇൻസ്പെക്ടർ ജോയി, പാരിപ്പള്ളി മേഖലയിൽ നിന്ന് നാച്ചുറോപ്പതി ആന്റ് യോഗ സയൻസിൽ ബിരുദം നേടിയ ഡോക്ടർ അനഘ, + 2 ഹ്യൂമാനിറ്റിസിൽ 1200 ൽ 1187 മാർക്ക് നേടിയ അമൃത ബി.പിള്ള എന്നിവരേയും ആദരിച്ചു.
ഫോട്ടോ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. സുദീപ പ്രതിഭകളെ ആദരിക്കുന്നു.



No comments:

Post a Comment