Sunday, 14 August 2022

കെ എസ് ആർ ടി സി ഡിപ്പോയുടെ ഭൂമിതിരിച്ചു നല്കണമെന്ന് ഗ്രാമപഞ്ചായത്ത്

കെ എസ് ആർ ടി സി ഡിപ്പോയുടെ ഭൂമി
തിരിച്ചു നല്കണമെന്ന് ഗ്രാമപഞ്ചായത്ത്

ചാത്തന്നൂർ : കെ എസ് ആർ ടി സി യുടെ ചാത്തന്നൂർ ഡിപ്പോ സ്ഥിതി ചെയ്യുന്ന വസ്തു തിരിച്ചു നല്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പ്രസിഡന്റ് ടി. ദിജുവിന്റെ അധ്യക്ഷതയിൽ നടന്ന
 ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് യോഗം  ഐകകണ്ഠേനയാണ് പ്രമേയം പാസ്സാക്കിയതു്. ഇടതു
 മുന്നണി ഭരണം നടത്തുന്ന പഞ്ചായത്തിൽ യു ഡി എഫ് അവതരിപ്പിച്ച പ്രമേയത്തെ ബി ജെ പി , ഇടതുപക്ഷ അംഗങ്ങൾ വരെ ഒറ്റക്കെട്ടായി അംഗീകരിച്ചു.

കെഎസ് ആർ ടി സി ഡിപ്പോ സ്ഥാപിക്കുന്നതിനായി അഞ്ചര ഏക്കർ വസ്തു ഗ്രാമപഞ്ചായത്ത് വില കൊടുത്ത് വാങ്ങി കെ എസ് ആർടിസിയ്ക്ക്കൈമാറുകയായിരുന്നു.കെട്ടിടം നിർമ്മിച്ചു നല്കിയതും ഫർണിച്ചറുകൾ നല്കിയതും ഗ്രാമ പഞ്ചായത്താണ്. ജനപ്രതിനിധികളുെടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് നിരവധി വികസന പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്.ഡിപ്പോ ആരംഭിക്കുകയും മാവേലിക്കരയ്ക്കുംപാപ്പനംകോടിനുമിടയിൽ ചാത്തന്നൂരിൽ റീജിയണൽ വർക്ക് ഷോപ്പ്എന്നിവസ്ഥാപിക്കണമെന്നായിരുന്നു പഞ്ചായത്തും കെ എസ് ആർ ടി സിയുമായുളള ധാരണ. ഡിപ്പോ ആരംഭിച്ചെങ്കിലും
 മുൻ ധാരണ പ്രകാരമുള്ളവർക്ക് ഷോപ്പ് ആരംഭിച്ചില്ല. ഇപ്പോൾ ഡിപ്പോ തരംതാഴ്ത്തി  ഓപ്പറേറ്റിംഗ് സെന്ററാക്കിയതോടെ 
ഈ സാഹചര്യത്തിൽ ഗ്രാമ പഞ്ചായത്ത് ഡിപ്പോയ്ക്ക് വേണ്ടി വിട്ടു കൊടുത്ത വസ്തു തിരിച്ചു നല്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് അംഗം ലീലാമ്മചാക്കോ പ്രമേയം അവതരിപ്പിച്ചു. ഷൈനി ജോയ് പ്രമേയത്തെ പിന്താങ്ങി. ഗ്രാമ പഞ്ചായത്ത് കമ്മിറ്റി ഐകകണ്ഠേന പ്രമേയം പാസ്സാക്കുകയായിരുന്നു. പ്രമേയം ഗതാഗത വകുപ്പുമന്ത്രി, കെ എസ് ആർടിസി അധികൃതർ എന്നിവർക്ക് നല്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു പറഞ്ഞു.
 ഡിപ്പോ തരം താഴ്ത്തി ഓപ്പറേറ്റിംഗ് സെന്ററാക്കിയതിനാൽ ഓപ്പറേറ്റിംഗ് സെന്റർ പ്രവർത്തിക്കുന്നതിന് ഒന്നര ഏക്കർ സ്ഥലം വിട്ടു നല്കാൻ ഗ്രാമ പഞ്ചായത്ത് സന്നദ്ധമാണ്. ബാക്കി സ്ഥലം ഗ്രാമ പഞ്ചായത്തിന് തിരിച്ചു നല്കിയേ മതിയാവൂ. ഇതിന് വേണ്ടി , വേണ്ടി വന്നാൽ നിയമ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു ജന്മഭൂമിയോട് 
പറഞ്ഞു. ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിന്റെ ഈ നിലപാട് കർശനമായാൽ കെ എസ് ആർ ടി സി യ്ക്ക് മറ്റൊരു ആഘാതമാകും. പല ഡിപ്പോകളും പ്രവർത്തിക്കുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നല്കിയ ഭൂമിയിലും ഒരുക്കി കൊടുത്ത സൗകര്യങ്ങളിലുമാണ്. ഡിപ്പോകൾ നിർത്തലാക്കി ഓപ്പറേറ്റിംഗ് സെന്ററുകളാക്കിയ നിലയ്ക്ക് മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ചാത്തന്നൂർ മാതൃക പിന്തുടർന്നാൽ അത് കെ എസ് ആർ ടി സി യ്ക്ക് കടുത്ത തലവേദനയാകും.


@ കെ എസ് ആർടിസിയിൽ നിന്നും ഭൂമി
തിരിച്ചു
പിടിക്കുന്നതു് എം വി ഡി യ്ക്ക് വേണ്ടി

ചാത്തന്നൂർ: വിലയ്ക്ക് വാങ്ങി കെ എസ് ആർ ടി സി യ്ക്ക് ഡിപ്പോ തുടങ്ങാൻ വേണ്ടി വിട്ടുകൊടുത്ത വസ്തു ഗ്രാമ പഞ്ചായത്ത് തിരികെ ആവശ്യപ്പെടുന്നത് മോട്ടോർ വാഹന വകുപ്പിന് കൈമാറാൻ വേണ്ടി. ഡിപ്പോ തരം താഴത്തി ഓപ്പറേറ്റിംഗ് സെന്ററാക്കി, മേജർ വർക്ക് ഷോപ്പും ആരംഭിച്ചില്ല. പ്രതിസന്ധിയിലൂടെ കടന്നുപോകുന്നകെഎസ്ആർ ടി സി
ഇനി കൂടുതൽ വികസന പ്രവർത്തനങ്ങളൊന്നും നടത്താൻ സാധ്യതയില്ലെന്ന് ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് വിലയിരുത്തുന്നു. ഭൂമി കെ എസ് ആർ ടി സി യുടെ കൈവശ മിരുന്നാൽ അത് റിയൽ എസ്റ്റേറ്റ് മാഫിയാകൾ കൈക്കലാക്കുമെന്നും പഞ്ചായത്ത് വിലയിരുത്തുന്നു.

ഡിപ്പോയ്ക്ക് വേണ്ടി അഞ്ചര ഏക്കർ വസ്തു വാങ്ങി നല്കിയത് കൂടാതെ കെട്ടിടം നിർമ്മിച്ചു നല്കിയതും ഫർണി ച്ചറുകൾ വാങ്ങി നല്കിയതും ഗ്രാമ പഞ്ചായത്തും സന്നദ്ധ സംഘടനകളുമാണ്. ജനപ്രതിനിധികളുടെ പ്രാദേശികവികസന ഫണ്ട് ഉപയോഗിച്ച് നിരവധി വികസന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഡിപ്പോ ഓപ്പറേറ്റിംഗ് സെന്ററായി തരം താഴത്തിയപ്പോൾ ഫർണിച്ചറുകൾ ഉൾപ്പെടെ കൊട്ടാരക്കരയിലേയ്ക്ക് കടത്തിയതായും ആരോപണമുയർന്നിട്ടുണ്ട്. ഓപ്പറേറ്റിംഗ് സെന്ററിന് ഒന്നര ഏക്കർ സ്ഥലം മാത്രം മതിയെന്ന നിലപാടിലാണ് ഗ്രാമ പഞ്ചായത്ത് കമ്മിറ്റി.

മോട്ടോർ വാഹന വകുപ്പിന്റെ കൊല്ലം റീജിയണൽ ട്രാൻസ്പോർട് ഓഫീസിന്റെ എക്സ്റ്റൻഷൻ സെന്റർ ചാത്തന്നൂരിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അധികം വൈകാതെ സബ് ആർടി ഓഫീസ് അനുവദിക്കും. സബ് ആർ ടി ഓഫീസ് സജ്ജമാകുന്നതോടെ ഡ്രൈവിംഗ് ടെസ്റ്റ് , വാഹനങ്ങളുടെ കാര്യക്ഷമത പരിശോധന എന്നിവ നടത്താൻ മൈതാനം ആവശ്യമാണ്. ഇതിന് മൂന്നര ഏക്കർ സ്ഥലമെങ്കിലും വേണ്ടി വരും.  കേന്ദ്ര സർക്കാരിന്റെ പുതിയ വാഹന നിയമമനുസരിച്ച് ഇനി സ്വകാര്യ
സ്കൂളുകൾക്ക് അനുമതി ലഭിക്കില്ല.

മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് ഡ്രൈവിംഗ് പരിശീലന കേന്ദ്രം ആരംഭിക്കുക എന്ന  ലക്ഷ്യവും ഗ്രാമ പഞ്ചായത്തിനുണ്ടെന്ന് അറിയുന്നു. ഈ സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്സും ഓഫീസുകൾക്കാവശ്യമായ കെട്ടിടങ്ങളും നിർമ്മിക്കാനാവും. ഗ്രാമ പഞ്ചായത്തിന് പല രീതിയിൽ വരുമാനമുണ്ടാക്കാൻ ഈ ഭൂമി വിനിയോഗിക്കാം എന്ന കാഴ്ചപ്പാടുമുണ്ട്.

ഓപ്പറേറ്റിംഗ് സെന്ററിനാവശ്യമായ ഒന്നര ഏക്കറിന് പുറമേയുള്ള വസ്തു തിരിച്ചു പിടിക്കാൻ വേണ്ടി വന്നാൽ നിയമ നടപടിയും സ്വീകരിക്കാൻ ഗ്രാമ പഞ്ചായത്ത് സന്നദ്ധമായതിന് പിന്നിൽ , റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് വിട്ടു കൊടുക്കരുതെന്ന നിലപാട് മാത്രമല്ല, ഗ്രാമ പഞ്ചായത്തിന്റെ വരുമാനവും ആസ്തി സംരക്ഷിക്കലും കൂടിയാണ്.
 

No comments:

Post a Comment