Sunday, 4 September 2022

ഭർത്താവ് ഉപേക്ഷിച്ച അമ്മയ്ക്കും മകൾക്കും നേരെ നിരന്തര ആക്രമണം താമസിക്കുന്ന വീട് തകർത്തു ആക്രമികളെ പേടിച്ചു അമ്മയും മകളും ഉറങ്ങുന്നത് ഹോട്ടലിലെ അടുക്കളയിൽ

പരവൂർ : ഭർത്താവ് ഉപേക്ഷിച്ച അമ്മയ്ക്കും മകൾക്കും നേരെ നിരന്തര ആക്രമണം താമസിക്കുന്ന വീട് തകർത്തു ആക്രമികളെ പേടിച്ചു 
അമ്മയും മകളും ഉറങ്ങുന്നത് ഹോട്ടലിലെ അടുക്കളയിൽ.പരവൂർ കുറുമണ്ഡൽ ബി ഡിവിഷനിൽ മാങ്ങാംകുന്ന് വടക്കതിൽ വെട്ടികുന്ന് വിളയിൽ ഗീതയും പ്രായപൂർത്തിയാകാത്ത മകളുമാണ് ജോലി ചെയ്യുന്ന ഹോട്ടലുകളുടെ അടുക്കളയിൽ അന്തിയുറങ്ങുന്നത്. ഭർത്താവുമായി ഉണ്ടായ വിവാഹമോചനകേസിന്റെ അവസാനം കോടതി ഉത്തരവിൻ പ്രകാരം കിട്ടിയ നാല് സെന്റ് വസ്തുവും വീടുമാണ് ഇവർക്ക് ആകെ ആശ്രയമായി ഉള്ളത്.ഇ വീടിന്റെ അയൽവക്കത്ത് താമസിക്കുന്ന കള്ളൻബാബു എന്ന് വിളിക്കുന്ന പൗലോസ് മകൻ റോമി എന്നിവരാണ് ഇവരെ നിരന്തരമായി ആക്രമിക്കുകയും വീട് നശിപ്പിക്കുകയും ചെയ്യുന്നത്.
2020 ആറാം മാസം മുതൽ ഗീതയ്ക്ക് നേരെ നിരന്തരമായ ആക്രമണമാണ് ഉണ്ടായിട്ടുള്ളത് ഓരോ തവണയും കേസ് കൊടുക്കും പോലീസിൽ എഴുതി വയ്ക്കും ഒരു തവണ കേസ് എടുത്തത് ഒഴിച്ചാൽ പോലീസിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ല ഇവരുടെ വസ്തു കൈയ്യേറുകയും വീടിന്റെ മേൽക്കൂര തകർക്കുകയും കിണറിൽ ഇരുന്ന മോട്ടോർ എടുത്തു കൊണ്ട് പോകുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത കുഞ്ഞിനെ കയറിപിടിക്കുകയും ഗീതയെ ക്രൂരമായി മർദ്ധിക്കുകയും ചെയ്തതിൽ കേസും കോടതിയിലുണ്ട്. പരവൂർ സ്റ്റേഷൻ മുതൽ സിറ്റി പോലിസ് കമ്മീഷണർക്ക് വരെ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വീട്ടിൽ ഉറങ്ങാൻ പറ്റാതായതോടെ ചെറു തട്ട് കടയുമായി ഗീത ജോലിക്കായി ഇറങ്ങി തട്ടുകടയിലെ അടുക്കളകളയിൽ അമ്മയും മകളും അന്തിയുറങ്ങി ജീവിതം തള്ളി നീക്കുന്ന ഗീതയുടെ രണ്ട് പെൺമക്കളിൽ അഞ്ചു വർഷം മുൻപ് മൂത്തമകൾ കായലിൽ വീണ് മരിച്ചിരുന്നു മകളുടെ മരണവാർഷികത്തിനായി കഴിഞ്ഞ. ദിവസം വീട്ടിൽ ചെന്നപ്പോൾ ആണ് വീടിന്റെ ഓടുകൾ തകർത്തു മഴയിൽ മുഴുവൻ സാധനങ്ങളും നശിച്ച നിലയിൽ കണ്ടത് തുടർന്ന് പരവൂർ പോലീസിൽ അറിയിച്ചുവെങ്കിലും പോലിസ് തിരിഞ്ഞു നോക്കിയില്ല.ഒരു സൈഡിൽ നിന്നും ഭർത്താവിന്റെ ഭീഷണിയും മറുസൈഡിൽ നിന്നും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ അച്ഛന്റെയും മകന്റെയും ഭീഷണിയും വീട് പൂർണ്ണമായും തകർക്കപെട്ട് കഴിഞ്ഞു തട്ട് കടയിൽ കച്ചവടവും ഇല്ല അന്തിയുറങ്ങാൻ സുരക്ഷിത സ്ഥലവുമില്ല മകൾ ഒൻപതാം ക്ലാസിൽ പഠിക്കുന്നു മകൾ ഉറങ്ങുമ്പോൾ ഉറങ്ങാതെ കാവലിരിക്കുന്ന ഇ അമ്മയ്ക്ക് തങ്ങളുടെ വീട്ടിൽ മൂത്തമകൾ അന്തിയുറങ്ങുന്ന മണ്ണിൽ ഭയമില്ലാതെ ഉറങ്ങണം.

@ഭർത്താവുമായുള്ള കേസിൽ കോടതി ഉത്തരവിൽ നൽകിയ വീട്ടിലും ഭർത്താവ് വരുത്തി വച്ച് നാല് ലക്ഷം രൂപയുടെ സഹകരണ ബാങ്കിലെ ബാധ്യത ഭർത്താവ് തീർക്കാത്തതും കോടതിയിൽ വിവാഹമോചനവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാകാത്തതും ഇ അമ്മയ്ക്കും മകൾക്കും തീരാവേദനയായി അവശേഷിക്കുമ്പോൾ മൂത്തമകളുടെ ചിത്രവും നെഞ്ചോട് ചേർത്ത് പൂറ്റിങ്ങലമ്മയുടെ സുരക്ഷിതത്വത്തിലാണ് ഇ അമ്മയും മകളും ഓരോ ദിവസവും തള്ളിനീക്കുന്നത്.9633268839,6238633136

No comments:

Post a Comment