കൊല്ലം: ഓട്ടോറിക്ഷകളിൽ മീറ്റർ പ്രവർത്തനമില്ല പരിശോധന വേണമെന്ന ആവശ്യം ശക്തമാകുന്നു. സംസ്ഥാനത്ത് പുതിയ നിരക്ക് വന്നതിന് ശേഷം തോന്നുംപടിയാണ് ഓട്ടോറിക്ഷകൾ യാത്രക്കാരിൽ നിന്നും തുക ഈടാക്കുന്നത്. ഇത് മൂലം പലപ്പോഴും ഡ്രൈവർമാരും യാത്രക്കാരും തമ്മിൽ സംഘർഷം പതിവായി മാറിയതോടെയാണ് ഓട്ടോറിക്ഷകളിൽ മീറ്റർ പ്രവർത്തിക്കുന്നത് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യം ഉയരുന്നത്. മീറ്റർ പ്രവർത്തിപ്പിക്കാതെ ഓട്ടോറിക്ഷ സർവീസ് നടത്തുന്നവർക്കെതിരേ നടപടിയെടുക്കാൻ മോട്ടോർവാഹനവകുപ്പ്
പ്രത്യേക പരിശോധന നടത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.
മീറ്റർ വെക്കാത്തവരും മീറ്റർ ഉണ്ടായിട്ടും
പ്രവർത്തിപ്പിക്കാത്തവരും, മീറ്ററുണ്ടായിട്ടും മീറ്റർ ഇടാതെ
അമിതചാർജ് വാങ്ങുന്നവരും ഉണ്ട് ഇവരെയെല്ലാം
പരിശോധനാവിധേയമാക്കണം ഓട്ടോറിക്ഷ പരിശോധനക്കെത്തിക്കുമ്പോൾ മീറ്റർ പ്രവർത്തനക്ഷമമായ രൂപത്തിലാണ് ഹാജരാക്കുക. പരിശോധനയ്ക്കുശേഷം മീറ്റർ പ്രവർത്തിപ്പിക്കാതെ സർവീസ് നടത്തുന്നുണ്ടെന്നും
മോട്ടോർവാഹനവകുപ്പ്
കണ്ടെത്തിയിട്ടുണ്ട്.വർധനയ്ക്കുശേഷം കൃത്യമായ തുകയെത്രയെന്നത് അറിയില്ലെന്നത് മുതലെടുക്കുകയാണെന്നാണ് യാത്രക്കാരുടെ പരാതി.
@ കുറഞ്ഞത് 1.5 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 30 രൂപയാണ് ചാർജ്. 1.5 കിലോമീറ്റർ ദൂരത്തിനുശേഷം സഞ്ചരിക്കുന്ന ഓരോ 0.5 കിലോമീറ്റർ ദൂരത്തിനും ചാർജ് വർധിക്കും. രാത്രി 10 മണിമുതൽ രാവിലെ അഞ്ചുമണിവരെ യഥാർഥചാർജിന്റെ 50 ശതമാനം അധികം നൽകണമെന്നതാണ്. വ്യവസ്ഥ
@ സർക്കാർ വർധിപ്പിച്ച തുകയാണ് വാങ്ങുന്നതെന്നും വർധനയുടെ തോത് എത്രയെന്നറിയാത്തതാണ് യാത്രക്കാരുടെ പ്രശ്നമെന്നുമാണ് ഓട്ടോറിക്ഷാ തൊഴിലാളികൾ പറയുന്നത്.
@ മീറ്ററില്ലാതെ പിടിച്ചാൽ പിഴയടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ്
മോട്ടോർവാഹനവകുപ്പിന്റെ തീരുമാനം.
2,000 രൂപയാണ് പിഴയീടാക്കുക. യാത്രക്കാർക്ക് അതത് താലൂക്ക് സബ് ആർ ടി ഓഫീസുകളിൽ പരാതിയറിയിക്കാമെന്നും അധികൃതർ പറയുന്നു.
@ ഓട്ടോറിക്ഷാ മെക്കാനിക്കൽ ഫെയർമീറ്ററും ഇലക്ട്രോണിക് ഫെയർ മീറ്ററും വകുപ്പിന്റെ അനുമതിയോടെ നിരക്ക്പുനഃക്രമീകരിച്ചിട്ടുണ്ട്.ഓട്ടോറിക്ഷാ ഫെയർ മീറ്റർ നിരക്ക് പരിവർത്തനവുമായി ബന്ധപ്പെട്ടുള്ള പരാതികൾ സംബന്ധിച്ച് ലീഗൽ മെട്രോളജിയിലും പരാതികൾ ചെല്ലുന്നുണ്ട്
No comments:
Post a Comment