🌸ജനിച്ച ഉടനെ തന്നെ കുട്ടികള്‍ക്കുണ്ടാകുന്ന ഗ്രഹപീഡയാണ് ബാലാരിഷ്ടത. എട്ടു വയസ്സുവരെയാണ് ബാലാരിഷ്ടത അനുഭവപ്പെടുക. സാധാരണയായി ബാല്യത്തിലെ പലതരത്തിലുള്ള രോഗപീഡകളും എട്ടു വയസ്സിനകം മാറുന്നതായി കണ്ടു വരുന്നു.
ഇത്തരം ബാലാരിഷ്ടതയ്ക്കു കാരണം പിതാമഹന്മാരുടെ ദുഷ്കര്‍മ്മങ്ങള്‍ ആണ്. പന്ത്രണ്ട് തലമുറകളില്‍ ഉള്ളവര്‍ ചെയ്ത പുണ്യ പാപ കര്‍മ്മങ്ങളുടെ ഫലങ്ങള്‍ അനുഭവിക്കുക തന്നെ ചെയ്യും. അച്ഛനമ്മമാരുടെ ജാതകത്തിലെ സര്‍പ്പകോപവും മറ്റൊരു കാരണമാണ്.
ബുദ്ധി വേണ്ടത്ര തെളിയാതിരിക്കുക, അരുചി കാരണം ആഹാരത്തോട് വെറുപ്പ്, ഉറക്കമില്ലായ്മ, പന്ത്രണ്ട് മണിക്കൂര്‍ ആയിട്ടും കരയാതിരിക്കുക, കണ്ണ് തുറക്കാതിരിക്കുക, ചെവി കേള്‍ക്കാതിരിക്കുക, ജനനേന്ദ്രിയങ്ങളുടെ തകരാറുകള്‍, സംസാരശേഷി കുറയുക, തല തൊട്ടാല്‍ തൊട്ടിടം കുഴിഞ്ഞുപോകുക മുതലായവ ഗ്രഹപീഡയുടെ ലക്ഷണങ്ങളാണ്.
ഗ്രഹപീഡയില് നിന്ന് രക്ഷയ്ക്കായി ആദിശങ്കരാചാര്യ വിരചിതമായ സൗന്ദര്യലഹരിയിലെ മുപ്പത്തിയെട്ടാമത്തെ ശ്ലോകം കുഞ്ഞിനെ തൊട്ടിരുന്നു അമ്മ ജപിക്കുക. ആയുരാ രോഗ്യസൗഖ്യം വന്നുചേരും. സംശയം ഒട്ടും വേണ്ട.
🌸സമുന്മീലത് സംവിത് കമലമകരന്ദൈകരസികം
ഭജേ ഹംസദ്വന്ദ്വം കിമപിമഹതാം മാനസചരം!
യദാ ലാപാദഷ്ടാദശഗുണിതവിദ്യാപരിണതി -
ര്യദാദത്തേ ദോഷാല്‍ ഗുണമഖിലമദ്ഭ്യഹ പയ ഇവ🌸
🌸അല്ലയോ മഹാദേവീ ! വികസിച്ചിരിക്കുന്ന അറിവാകുന്ന താമരപ്പൂവിലുള്ള പൂന്തേനില്‍ മുഖ്യ രസത്തോടു കൂടിയതും മഹാന്മാരുടെ മനസ്സാകുന്ന മാനസസരസ്സില്‍ സഞ്ചാരിക്ക ശീലമായുള്ളതും അനിര്‍വാച്യവുമായ ഹംസമിഥുനത്തെ ഞാന്‍ ഭജിക്കുന്നു. യാതൊരു ഹംസമിഥുനത്തിന്റെ ആലാപം പതിനെട്ടുവിധ വിദ്യാരൂപമായി പരിണമിച്ചിരിക്കുന്നു? ആ മിഥുനം ജലത്തില്‍ നിന്ന് ക്ഷീരത്തെ എന്നപോലെ ദോഷത്തില്‍ നിന്ന് നിഖില ഗുണത്തെയും ആദാനം ചെയ്യുന്നു🌸
No comments:
Post a Comment