കൊല്ലം: വിമാനത്തിന്റെ മോഡലുകൾ തിരിച്ചറിഞ്ഞു ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടാൻ ഒൻപത്
വയസുകാരൻ. കഴിഞ്ഞ. ദിവസം കല്ലുവാതുക്കൽ സമുദ്രതീരത്ത് നടന്ന പരിപാടിയിൽ ഒരു മിനിറ്റിൽ 39 വിമാന മോഡലുകൾ കൃത്യമായി തിരിച്ചറിഞ്ഞു കൊണ്ടാണ് ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടാൻ വേണ്ടി ശ്രമിക്കുന്നത്. സ്വതന്ത്ര ജൂറിമാരായ അജിത് ലാൽ,ചന്ദന നായർ (ഏവിയേഷൻ എൻജിനീയർ), ടൈം കീപ്പർമാരായ സി.വി ബിജിലാൽ (കൊല്ലം ജില്ലാ സ്പോർട്സ് ഓഫീസർ), സുനിൽ രാജ് (പി ടി അധ്യാപകൻ) ബൂപേഷ് എസ് ( കൺസർവേറ്റീവ് എൻജിനീയർ ആർക്കിയോളജി വകുപ്പ്) എന്നിവരുടെ സാന്നിധ്യത്തിലാണ് ഇഷാൻ കിഷൻ ഈ റെക്കോർഡ് നേട്ടം കൈവരിച്ചത്.
നാലാം ക്ലാസിൽ പഠിക്കുന്ന ഇഷാൻ ഷിബു ഇതിനോടകം തന്നെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്, ലോക റെക്കോർഡുകൾ എന്നിവ സ്വന്തമാക്കിയിട്ടുണ്ട്. ഒരു കുട്ടി പരമാവധി തിരിച്ചറിഞ്ഞ വിമാന മോഡലുകളുടെ റെക്കോർഡിനാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ലഭിച്ചത് വിമാനത്തിന്റെ ഏറ്റവും കൂടുതൽ ഭാഗങ്ങളും അവയുടെ പ്രവർത്തനങ്ങളും തിരിച്ചറിഞ്ഞതിന് മറ്റ് റെക്കോർഡുകളും സ്വന്തമാക്കിയിട്ടുണ്ട്.ഖത്തറിൽ ജോലി ചെയ്യുന്ന ഷിബുവിന്റെയും ചിത്രയുടെയും മകനാണ് ഖത്തറിൽ ശാന്തി നികേതൻ ഇന്ത്യൻ സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.
ഫോട്ടോ: ഇഷാൻഷിബു
No comments:
Post a Comment