Thursday, 15 June 2023

അന്ത്യ യാത്രയിൽ ഷീലയ്ക്ക് എരിഞ്ഞടങ്ങാൻ പൊതു ശ്മശാനം തന്നെ ശരണം

അന്ത്യ യാത്രയിൽ ഷീലയ്ക്ക് 
എരിഞ്ഞടങ്ങാൻ പൊതു ശ്മശാനം തന്നെ ശരണം

@ സിപിഎം നേതാക്കളുടെ ഇടപെടൽ ഒരു മാതാവിന് ആറടി മണ്ണ് നിഷേധിച്ചു.

കൊട്ടിയം : അവസാനം ഷീല ആദിച്ചനല്ലൂർ പഞ്ചായത്തിലെ ഗ്യാസ് ക്രിമിറ്റേറിയത്തിൽ എരിഞ്ഞടങ്ങി. സ്വന്തമായി ഭൂമിയുണ്ടായിരുന്ന ഷീല രണ്ട് മക്കളുമായി കഴിഞ്ഞ ഏഴ് വർഷങ്ങളായി 
വാടക വീടുകളിൽ നിന്നും വാടക വീടുകളിൽ മാറി മാറി താമസിച്ചു വരികെയാണ് നാല് ദിവസം മുൻപ്
ആ മാതാവിന് ജീവിത വീഥിയിൽ ഇടറിപ്പോയ സമയം മരണത്തെ പുൽകേണ്ടി വന്നത്.പോസ്റ്റ്‌ മാർട്ടത്തിന് ശേഷം മൃതശരീരം ജില്ലാ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. മരണശേഷം പിതാവ് കൈവശപ്പെടുത്തിയ 
അമ്മയുടെ പേരിലുണ്ടായിരുന്ന ഭൂമിയിൽ തങ്ങൾ കളിച്ചു വളർന്ന വീട്ടിൽ അമ്മയുടെ ചേതനയറ്റ ശരീരം ദഹിപ്പിക്കാൻ ആറടി മണ്ണിനായി പിതാവിന്റെ കാലിൽ വീണ് കരഞ്ഞു മുൻ പ്രമാണവുമായി നിയമപോരാട്ടം നടത്തിയിട്ടും നീതിയും നിയമവും സിപിഎം പ്രവർത്തകനായ പിതാവിന്റെ പക്ഷത്തായപ്പോൾ അമ്മ മരിച്ചു നാലാം ദിവസം  ആദിച്ചനല്ലൂർ പഞ്ചായത്തിലെ ഗ്യാസ് ക്രിമിറ്റേറിയത്തിച്ചു അമ്മയുടെ സംസ്കാരചടങ്ങുകൾ നടത്തുകയായിരുന്നു. ഷീലയ്ക്ക് സ്വന്തമായി ഉണ്ടായിരുന്ന ഭൂമി
സ്നേഹവായ്പോടെയുള്ള ജീവിത നാളിൽ ബാങ്കിൽ വായ്പ വയ്ക്കുവാൻ എന്നും കൂട്ടായി കൂടെയുണ്ടാകുമെന്ന വിശ്വാസത്തിൽ തന്റെ ഭർത്താവായ  കൊട്ടിയം തഴുത്തല പി. കെ 
ജംഗ്ഷനിൽ അശ്വതി ഭവനിൽ രാജീവിന്റെ പേരിൽ എഴുതി മാറ്റപ്പെട്ടു.
താളം തെറ്റിയ കുടുംബ ജീവിതത്തിൽ തങ്ങളുടെ അമ്മയുമൊത്ത് വാടക വീട്ടിലേക്ക് മാറപ്പെടേണ്ടി വന്ന ആ മക്കൾക്ക് ഒരേ ഒരു ആഗ്രഹം അമ്മയുടെ ഭൗതിക ദേഹം തങ്ങൾ കളിച്ചു വളർന്ന ആ മണ്ണിൽ അടക്കം ചെയ്യണം എന്നുള്ളത്. പക്ഷേ തന്റെ പേരിലുള്ള വസ്തുവിൽ സ്വന്തം ഭാര്യയുടെ ശരീരം അടക്കം ചെയ്യിക്കില്ല എന്നുള്ള പിതാവിന്റെ വാശിക്ക് മുന്നിൽ നിസ്സഹായതയോടെ വേദനിക്കുന്ന മനസ്സുമായി തങ്ങളുടെ മാതാവിന് അന്ത്യകർമ്മം ചെയ്യാനാവാതെ മൂന്ന് 
 നാൾ ആ മക്കൾക്ക് നിൽക്കേണ്ടി വന്നു. ആദ്യ ദിനം മുതൽ നാട്ടിലെ സിപിഎം അടക്കമുള്ള വിവിധ രാഷ്ട്രീയ പാർട്ടിയിൽപ്പെട്ട പൊതുപ്രവർത്തകരും വാർഡ് മെമ്പർമാരും ഒന്നടങ്കം അയാളോട് അപേക്ഷിച്ചു. അയാൾ ചെവി കൊണ്ടില്ല. പിന്നീട്  ഭാരതീയ ജനതാ പാർട്ടിയുടെ പ്രവർത്തകരുടെ സഹായത്തോടെ മകൻ കൊട്ടിയം പോലീസ് സ്റ്റേഷനിൽ സഹായത്തിനായി അപേക്ഷിച്ചു. അവരും കൈയ്യൊഴിഞ്ഞു. തുടർന്ന് ജില്ലാ കളക്ടർക്കും സബ് കളക്ടർക്കും നൽകിയ അപേക്ഷയിൻമേൽ അടിയന്തിര നടപടി സ്വീകരിക്കുകയും മാനുഷികപരിഗണന കണക്കിലെടുത്ത് കൊണ്ട് മൃതശരീരം ആ വസ്തുവിൽ തന്നെ സംസ്കരിക്കുവാൻ ആവശ്യമായ നടപടി സ്വീകരിക്കുവാനും സഹായം ചെയ്തു നൽകുവാനും കൊട്ടിയം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ഇ-മെയിൽ സന്ദേശം അയയ്ക്കുകയും ചെയ്തു. അതിനെ തുടർന്ന് തിരിച്ച് സ്റ്റേഷനിൽ എത്തിയ ആ മകനോടും ബിജെപി പ്രവർത്തകരോടും സ്റ്റേഷനിലെ സി ഐയും  എസ്. ഐയും 
 അനുകൂല നിലപാട് സ്വീകരിച്ചുവെങ്കിലും
ഭർത്താവായ രാജീവിനെ സ്റ്റേഷനിൽ കൂട്ടികൊണ്ട് വരാൻ എസ് ഐയുടെ നേതൃത്വത്തിൽ പോലിസ് ഉദ്യോഗസ്ഥർ പോയിയെങ്കിലും പാർട്ടി ഇടപെടലിൽ പോലിസ് ഉദ്യോഗസ്ഥർ സിപിഎം പ്രവർത്തകൻ കൂടിയായ രാജീവിന് അനുകൂല നിലപാട് സ്വീകരിച്ചു കൊണ്ട് ജില്ലാ ഭരണാധികാരികാരികളുടെ ഉത്തരവ് അട്ടിമറിയ്ക്കുകയായിരുന്നു.
സ്വന്തം ഭാര്യയുടെ മൃതശരീരം ഭാര്യയ്ക്ക് സ്വാന്തമായിരുന്ന ആ മണ്ണിൽ സംസ്കരിക്കാൻ വിസമ്മതിച്ച രാജീവ് ഏഴ് സെന്റിൽ നിന്നും രണ്ട് സെന്റ് പാർട്ടിയ്ക്ക് നൽകാമെന്ന ഉറപ്പിന്മേൽ 
രാജീവിനെ 
 സംരക്ഷിക്കുവാനും അവിടെ ഷീലയുടെ സംസ്കരിക്കുന്നത് തടയാനും
സിപിഎം നേതാക്കൾക്ക് 
 മുൻമ്പിൽ ജില്ലാ ഭരണാധികാരികാരികളുടെ ഉത്തരവും 
മാനുഷികമൂല്യങ്ങളും കൊട്ടിയം പോലീസ് അടിയറവുവച്ചു.
ഷീലയുടെ മരണത്തിന് പിന്നാലെ മക്കൾക്ക്  സഹായവുമായി എത്തിയ സിപിഎം നേതാക്കൾക്ക് മുന്നിൽ രാജീവ് തന്റെ ഏഴ് സെന്റ് വസ്തുവിൽ നിന്നും 2 സെന്റ് വസ്തു പാർട്ടിക്ക് വിട്ടു നൽകാം എന്നുള്ള വാഗ്ദാനത്തിന് മുന്നിൽ മൃതശരീരം ആ വസ്തുവിൽ മറവ് ചെയ്യാതിരിക്കാൻ സിപിഎം നേതാക്കൾ ശ്രമിക്കുകയും മൃതദേഹത്തോട് പോലും അനാദരവ് കാണിച്ച് സംസ്കാരം തടയാൻ വസ്തുവിനുള്ളിൽ നിലയുറപ്പിച്ചു കൊണ്ട്  സിപിഎം നേതാക്കൾ പരസ്യമായി രംഗത്ത്‌ വന്നതും.മനുഷ്യത്വം മരവിച്ച് പോയ സിപിഎം നേതാക്കളുടെ ക്രൂരത നിറഞ്ഞ പ്രവർത്തിയിൽ ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്.സ്വയം മരണം വരിച്ച ഷീലയുടെയും
ആത്മാവും ജീവിച്ചിരിക്കുന്ന ആ രണ്ട് മക്കളുടെ മനസ്സുകളും   ഒരിക്കലും നിങ്ങളോട് പൊറുക്കാതിരിക്കട്ടെ 
തൃക്കോവിൽവട്ടം 
 ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേന അംഗമായിരുന്ന ഷീല മക്കൾ :ആശ്വതി ഗിരീഷ്
ചിത്രം1 :ഷീല
ചിത്രം 2:ഷീലയുടെ സംസ്കാരം ആദിച്ചനല്ലൂർ ഗ്യാസ് ക്രിമിറ്റേറിയത്തിൽ നടക്കുന്നു 

No comments:

Post a Comment