Thursday, 29 June 2023

നരേന്ദ്രമോദി ഉയർത്തിപിടിക്കുന്നത് ആദർശത്തിന്റെ രാക്ഷ്ട്രീയമാണ് - കുമ്മനം രാജശേഖരൻ

നരേന്ദ്രമോദി ഉയർത്തിപിടിക്കുന്നത് ആദർശത്തിന്റെ രാക്ഷ്ട്രീയമാണ് 
- കുമ്മനം രാജശേഖരൻ

കുണ്ടറ: നരേന്ദ്രമോദി ഉയർത്തിപിടിക്കുന്നത് ആദർശത്തിന്റെ രാക്ഷ്ട്രീയമാണെന്ന് ബി ജെ പി ദേശീയ നിർവഹക സമിതി അംഗം പറഞ്ഞു കൊല്ലം പാർലമെന്റ് 
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചുള്ള 
വിശാൽ ജനസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തുല്യതയും സത്യവും നീതിയുമാണ് നരേന്ദ്രമോദി ഉയർത്തി പിടിക്കുന്നത് അത് കൊണ്ടാണ് നരേന്ദ്രമോദി യൂണിഫോം സിവിൽകോഡ് നടപ്പാക്കാൻ ആലോചനയുണ്ടെന്ന് പറഞ്ഞത് ഭാരതത്തിലെ ക്രിമിനൽ നിയമങ്ങൾ ഒന്നാണെങ്കിൽ എന്തു കൊണ്ട് സിവിൽ നിയമങ്ങളും ഒന്നായികൂടാ യൂണിഫോം സിവിൽ കോഡ് രാജ്യത്തിന്റെ ഭരണഘടനയിൽ പറഞ്ഞിട്ടുള്ളതാണ് അത് കൊണ്ടാണ് ഭാരതത്തിൽ നടപ്പാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു കൊണ്ട് നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിയ വികസന ക്ഷേമ പദ്ധതികൾ എണ്ണി പറഞ്ഞു കുമ്മനം രാജശേഖരൻ സംസ്ഥാനത്തെ റെയിൽവെ വികസനത്തിന് വേണ്ടി 3,200 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത് അതിലൊന്നാണ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇന്ന് നടക്കുന്ന വികസനം.വന്ദേഭാരത് ട്രെയിൻ അദ്ദേഹം കേരളത്തിന് സമ്മാനിച്ചു.തിരുവനന്തപുരം വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറി കൊണ്ടിരിക്കുകയാണ്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, കൊല്ലം തുടങ്ങിയ റെയിൽവെ സ്റ്റേഷനുകൾ ലോകനിലവാരത്തിലേക്ക് ഉയർത്തുകയാണ് റെയിൽവെ ചെയ്യുന്നത്. 2014 ന് മുമ്പ് രാജ്യത്ത് ഒരു ദിവസം ആറ് കിലോമീറ്റർ പാളമാണ് റെയിൽവെ നിർമ്മിച്ചതെങ്കിൽ ഇപ്പോൾ അത് 14 കിലോമീറ്ററായി വർദ്ധിപ്പിച്ചെന്നും  പറഞ്ഞു.
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രസർക്കാർ പണം അനുവദിച്ചു.കേരളത്തിലെ ഇടുങ്ങിയ ഹൈവേകൾ വികസിപ്പിച്ച് ആറുവരിപാതയാക്കി മോദി സർക്കാർ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.ദേശീയപാത 66 ന് 55,000 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. 1266 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.രാജ്യത്തെ 80 കോടി ജനങ്ങൾക്ക് കേന്ദ്രസർക്കാർ സൗജന്യ ഭക്ഷ്യധാന്യ വിതരണം മൂന്ന് വർഷമായി നൽകുന്നു. യൂറോപ്പിലെ ജനസംഖ്യയേക്കാൾ കൂടുതലാണ് ഈ സംഖ്യ. നാല് കോടി വീടുകളാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ഇന്ത്യയിൽ നിർമ്മിച്ചത്. ശൗചാലയങ്ങൾ സ്ത്രീകളുടെ അഭിമാനത്തിന്റെ വിഷയമാണ്.11 കോടി ടോയിലറ്റ് മോദി സർക്കാർ പണിതു. 2,43,000 ടോയിലറ്റുകളാണ് കേരളത്തിൽ പണി കഴിപ്പിച്ചത്. ആയുഷ്മാൻ ഭാരത് പദ്ധതി ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇൻഷൂറൻസ് പരിരക്ഷയാണ്. 50 കോടി ജനങ്ങൾക്കാണ് 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷൂറൻസ് ലഭിക്കുന്നത് കേരളത്തിൽ 22 ലക്ഷം പേർക്ക് ഈ ആനുകൂല്യം കിട്ടുന്നത്. ജൽ ജീവൻ മിഷനിൽ 9 കോടി പേർക്ക് സൗജന്യ കുടിവെള്ളം എത്തിക്കാൻ കേന്ദ്രസർക്കാരിന് സാധിച്ചു. 20 ലക്ഷത്തി മുപ്പതിമൂന്നായിരം കർഷകർക്കാണ് കേരളത്തിൽ കിസാൻ സമ്മാൻ നിധി ലഭിക്കുന്നത്. എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ മോദി സർക്കാർ കേരളത്തിന് വേണ്ടി ചെയ്യുന്ന വികസന കാര്യങ്ങൾ എല്ലാം സംസ്ഥാന സർക്കാർ മറച്ചുവെക്കുകയാണെന്നും കുമ്മനം രാജശേഖരൻ 
കുറ്റപ്പെടുത്തി.കൊവിഡ് കാലഘട്ടത്തിലെ പ്രതിസന്ധികളെ അതിജീവിക്കാൻ ഇന്ത്യക്ക് സാധിച്ചു. ഇന്ന് സാമ്പത്തികമായി മുന്നേറുന്ന ലോകത്തിലെ ഒരേ ഒരു രാജ്യം ഇന്ത്യയാണെന്നാണ് ഐഎംഎഫ് പറയുന്നത്. ലോകത്തിൽ ഏറ്റവും കുറവ് വിലവർദ്ധനവുള്ള രാജ്യം ഇന്ത്യയാണ്. ലോകരാജ്യങ്ങൾ ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധത്തിന് പ്രാധാന്യം കൊടുക്കുന്നത് രാജ്യത്തിന്റെ പുരോഗതി മനസിലാക്കിയാണ്. മോദിയുടെ ഭരണത്തിൽ സാമ്പത്തിക രംഗത്ത് പത്താം സ്ഥാനത്ത് നിന്നും അഞ്ചാം സ്ഥാനത്തേക്ക് ഇന്ത്യ എത്തി. കയറ്റുമതിയുടെ കാര്യത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ ഇന്ത്യക്ക് സാധിച്ചു.

ലോകനേതാക്കൾ നരേന്ദ്രമോദിയെ അംഗീകരിക്കുമ്പോൾ ഭാരതത്തിൽ പ്രതിപക്ഷത്തുള്ള ചിലർ കുറ്റം പറയുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരുടെ പിൻമുറക്കാരൻ രാഹുൽ ഗാന്ധി അമേരിക്കയിൽ പോയി ഇന്ത്യയിൽ ജനാധിപത്യമില്ലെന്ന് പറയുന്നു. കുടുംബവാഴ്ചയാണ് ഇന്ത്യയിൽ ഇല്ലാതായതെന്ന് രാഹുൽ മനസിലാക്കണം. മറ്റെല്ലാ പാർട്ടികളും അവരുടെ വികസനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. ഇന്ത്യയുടെ വികസനത്തിന് മോദിക്ക് തന്നെ പ്രധാനമന്ത്രിയാവണം. കേരളം ഇന്ന് മൂന്നര ലക്ഷം കോടി രൂപ കടത്തിലാണ്. സംസ്ഥാനം അഴിമതിയുടെ കേന്ദ്രമായി മാറികഴിഞ്ഞു. എഐ ക്യാമറ അഴിമതി ലജ്ജിപ്പിക്കുന്നതാണ്. രാജ്യത്ത് 35 പേർ ഭീകരവാദ പ്രവർത്തനങ്ങൾക്ക് വേണ്ടി വിദേശത്തേക്ക് പോയപ്പോൾ അതിൽ 21 പേരും കേരളത്തിലുള്ളവരാണെന്നത് ഞെട്ടിപ്പിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.ചടങ്ങിൽ ബിജെപി ജില്ലാ അദ്ധ്യക്ഷൻ ബി. ബി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി കൃപവിനോദ് വന്ദേമാതരം ആലപിച്ചു.ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്‌ പ്രൊഫ്. വി. ടി. രമ അമുഖപ്രഭാഷണം നടത്തി,ദക്ഷിണമേഖലപ്രസിഡന്റ്‌ കെ. സോമൻ,ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ്. പ്രശാന്ത്, വയയ്ക്കൽ സോമൻ, സംസ്ഥാന സമിതി അംഗങ്ങളായ വെള്ളിമൺ ദിലീപ്, എ. ജി. ശ്രീകുമാർ, വെറ്റമുക്ക് സോമൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ ബി. ശ്രീകുമാർ എന്നിവർ സംസാരിച്ചു.








No comments:

Post a Comment