Tuesday, 27 June 2023

ഗൃഹനാഥൻ ഇറാനിൽയുഎഇയിൽ സമുദ്രാതിർത്തി ലംഘിച്ചു മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ചു ജയിലിലായി സങ്കടകടലിലായി രണ്ട് കുടുംബങ്ങൾ.



പരവൂർ: ഗൃഹനാഥൻ ഇറാനിൽ
യുഎഇയിൽ സമുദ്രാതിർത്തി ലംഘിച്ചു മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ചു ജയിലിലായി സങ്കടകടലിലായി രണ്ട് കുടുംബങ്ങൾ.
ഇറാനിൽ ജയിലിലായ പരവൂർ കോങ്ങാൽ കൊല്ലന്റഴികം വീട്ടിൽ
കാലിന് വൈകല്യമുള്ള 
ഭിന്നശേഷിക്കാരനായ ഷാഹുൽ ഹമീദ്, 
 പുതുമല ഷാഹിദ മൻസിലിൽ ഷംസീർ എന്നിവരുടെ ബന്ധുക്കളാണ് ആശങ്കയിൽ. കഴിഞ്ഞ 18നു വൈകിട്ട് ഷാഹുൽ ഹമീദ് വീട്ടിൽ ഫോൺ ചെയ്തിരുന്നു. കടലിൽ പോകുകയാണെന്ന് പറഞ്ഞു. മത്സ്യബന്ധനം കഴിഞ്ഞ് കരയിൽ എത്തുമ്പോൾ വിളിക്കുകയാണ് പതിവ് എന്നാൽ പതിവ് സമയം പിന്നിട്ടിട്ടും ഫോൺ വന്നില്ല. അതോടെ കുടുംബാംഗങ്ങൾ ആശങ്കയിലായി അന്വേഷണം തുടങ്ങിയത് 
ഇതിനിടെയാണു ഷാഹുൽ ഹമീദിന് ഒപ്പം ഇറാനിൽ പിടിയിലായ തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിയുടെ ബന്ധുക്കൾ വിവരം ഷാഹുൽ ഹമീദിന്റെ കുടുംബങ്ങളെ വിവരം 
അറിയിക്കുന്നത്. കഴിഞ്ഞ 
അവധിക്കു നാട്ടിൽ എത്തിയ ശേഷം ഒരു മാസം മുൻപാണ് ഷാഹുൽ ഹമീദ് യു എ ഇയിലേക്ക് മടങ്ങിയത്. അവിടെ ചെന്നതിനു പിന്നാലെ പനി ബാധിക്കുകയും രോഗം ഭേദമായ ശേഷം
കഴിഞ്ഞ 18നാണ് കടലിൽ പോകുന്നത്. അതിർത്തി കടന്നത് അറിയാതെ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ഇറാൻ നേവിയുടെ പിടിയിലാകുന്നത്.
ഇരുപത് വർഷമായി ഗൾഫിൽ മത്സ്യബന്ധന ജോലിയിലാണെങ്കിലും ഇതുവരെ കിടപ്പാടം പോലും സ്വന്തമായി ഇല്ല. കുടുംബ വീട്ടിലാണ് കഴിയുന്നത്. കടൽ തീരത്തോടു ചേർന്നു വഴി പോലും ഇല്ലാത്ത വീട് തകർച്ചയുടെ വക്കിലാണ്. നഗരസഭയിൽ നിന്നു നേരത്തേ വീടിനു തുക അനുവദിച്ചെങ്കിലും തീരദേശ പരിപാലന നിയമം മൂലം നിർമാണം സാധ്യമല്ലാത്തതിനാൽ തുക ലാപ്സായി.
മത്സ്യബന്ധന തൊഴിൽ ആണെങ്കിലും 
ഷാഹുൽ ഹമീദിനും ഷംസീറിനും 
വല്ലപ്പോഴുമാണ് ജോലി ലഭിക്കുന്നത്. ചിലപ്പോൾ ആഴ്ചകളും മാസങ്ങളും ജോലി കാണില്ല. ആ കാലയളവിൽ ഒരു രൂപ പോലും വരുമാനം ലഭിക്കില്ല. അവസാനം അവധിക്കു വന്നപ്പോൾ ഇനി മടങ്ങുന്നില്ലെന്ന് പറഞ്ഞിരുന്നതാണ്. എന്നാൽ വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണം വീണ്ടും പോവുകയായിരുന്നു. ഷാഹുൽ ഹമീദിനു പുറമേ ഷംസീർ, അഞ്ചുതെങ്ങ് സ്വദേശികളായ 5 പേരും 3 തമിഴ്നാട് സ്വദേശികളും ഇവരുടെ സ്പോൺസറായ യുഎഇ സ്വദേശിയുമാണ് ഇറാനിൽ ജയലിലായത്.ജയിലിൽ ബോട്ട് ഉടമയായ സ്പോൺസർ ഒരു മുറിയിലും മറ്റുള്ള 10 പേർ മറ്റൊരു സെല്ലിലുമാണെന്ന് 
പറയപ്പെടുന്നു.

@ നയതന്ത്ര ഇടപെടൽ നടത്തണമെന്ന ആവശ്യം ശക്തമാകുന്നു.

ഇറാനിലെ ജയിലിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ നയതന്ത്ര ഇടപെടലുകൾ നടത്തണമെന്ന ആവശ്യം ശക്തമാകുകയാണ്. യുഎഇ യിൽ മത്സ്യബന്ധന വിസയിൽ ജോലിക്കു പോയ മത്സ്യത്തൊഴിലാളികളാണ് ജയിലിൽ അകപ്പെട്ടത്. മത്സ്യബന്ധനത്തിനായി പോയ യു.എ.ഇ യിലെ സ്പോൺസറുടെ ബോട്ട് ഇറാന്റെ മത്സ്യബന്ധന അതിർത്തി ലംഘിച്ചതിന്റെ പേരിലാണ് അറസ്റ്റും ജയിൽവാസവും.
മത്സ്യബന്ധന ജോലിയ്ക്കായി നിയോഗിച്ച തൊഴിലാളികൾ ചെയ്യാത്ത തെറ്റിന്റെ പേരിലാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ പരിതാപകരമായ അവസ്ഥ കണക്കിലെടുത്ത് മോചിപ്പിക്കാനുള്ള നടപടികൾ എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. നിർദ്ധനരായ മത്സ്യ ബന്ധന തൊഴിലാളികളാണ് ജയിലിൽ കഴിയുന്നത്.


No comments:

Post a Comment