Wednesday, 28 June 2023

കൊല്ലം നഗരത്തിൽ റോഡ് സൈഡിലെ നടപ്പാതയിലൂടെയാണോ യാത്ര ? . സൂക്ഷിക്കണം.

കൊല്ലം നഗരത്തിൽ റോഡ് സൈഡിലെ 
നടപ്പാതയിലൂടെയാണോ യാത്ര ? . സൂക്ഷിക്കണം.

കൊല്ലം : കാല്‍നടയാത്രക്കാര്‍ക്ക് പേടി സ്വപ്നമായി കൊല്ലം നഗരസഭ പരിധിയിലെ നടപ്പാതകള്‍ റോഡ് സൈഡിലെ 
നടപ്പാതയിലൂടെയാണോ യാത്ര ? . സൂക്ഷിക്കണം. തുരുമ്പെടുത്ത ഗ്രില്ലും പൊളിഞ്ഞ സ്ലാബുമാണ് നടപ്പാതയില്‍ യാത്രക്കാരെ കാത്തിരിക്കുന്നത്. നടപ്പാതകളിൽ കൈയേറ്റങ്ങളും വ്യാപകമാണ്.
 പരാതിപ്പെട്ടാലും നടപടിയില്ല. സ്വന്തം കടയ്ക്കു മുന്നിലെ നടപ്പാത മിക്കവരും തങ്ങളുടേതെന്ന മട്ടിലാണ് കൈകാര്യം ചെയ്യുന്നത്. കടയുടെ പേര്, വിലവിവര പട്ടിക എന്നിവ എഴുതിയ ബോർഡ് സ്റ്റാൻഡ് നടപ്പാതയിലാണ് വയ്ക്കുന്നത്. പലയിടങ്ങളിലും ഓടകൾക്ക് മുകളിലെ കോൺക്രീറ്റ് സ്ലാബുകളും പരസ്യ ബോർഡുകൾ വയ്ക്കാനും ഇടമായി മാറിയിട്ടുണ്ട്. സ്ഥിരമായി പ്രവർത്തിക്കുന്ന തട്ടുകടയും നടപ്പാതയിലാണ്.വാഹനങ്ങൾ നടപ്പാതയിൽ കുറുകെ പാർക്ക് ചെയ്യുന്നതും പതിവാണ്.
സ്വകാര്യ സ്ഥാപനങ്ങള്‍ നടപ്പാതയില്‍ നിര്‍മാണ സാമഗ്രികള്‍ ഇറക്കിവയ്ക്കുന്നതും വഴിയാത്രക്കാര്‍ക്ക് തടസ്സം സ‍ൃഷ്ടിക്കുന്നുണ്ട്. കണ്ണ് തെറ്റിയാല്‍ കാല് കമ്പിയില്‍ കുടുങ്ങി മുറിവുണ്ടാകാനോ, ഒരാള്‍ അപ്പാടെ വീഴാന്‍ പാകത്തിലോ ആണ് കൊല്ലം നഗരസഭ പരിധിയിലുള്ള ഈ നടപ്പാതകള്‍.നഗരഹൃദയമായ ചിന്നകട, കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ്,ഹൈസ്കൂൾ ജംഗഷൻ,ബീച്ച് റോഡ്, കോളേജ് ജങ്ഷൻ, കന്റോൺമെന്റ് റോഡ് ഇവിടെയെല്ലാം സമാന സ്ഥിതിയാണ്. ഓവുചാലുകള്‍ക്ക് മുകളില്‍ തുരുമ്പെടുത്ത ഇരുമ്പ് ഗ്രില്ലോ, പൊട്ടിപൊളിഞ്ഞ സ്ലാബുകളോ ആണ് പലയിടത്തുമുള്ളത്. കൃത്യമായി സ്ലാബുകള്‍ ഉള്ളയിടത്ത് ഇതുപോലെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവരും ഏറെയാണ്. അതുകൊണ്ടുതന്നെ നടപ്പാതകള്‍ ഉപയോഗിക്കുന്ന വഴിയാത്രക്കാര്‍ വളരെ കുറഞ്ഞു. വര്‍ഷങ്ങളായി ചിന്നകടയിലെ  നടപ്പാതയുടെ അവസ്ഥയിതാണ്.
ഇതെല്ലാം കഴിഞ്ഞു മുന്നോട്ട് പോയാലോ 
നടപ്പാതയിലൂടെ
തലങ്ങുംവിലങ്ങും വലിച്ചിരിക്കുകയാണ് കേബിളുകൾ, വൈദ്യുതി പോസ്റ്റുകളിൽ കേബിളുകൾ ചുരുട്ടി കെട്ടിവച്ചിരിക്കുന്നുമുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ യാത്രക്കാർ കേബിളിൽ കുരുങ്ങും. ഓവുചാലുകളിൽ നിന്നും അസഹനീയമായ ദുര്‍ഗന്ധവുമുണ്ട്. വഴിയാത്രക്കാരും വ്യാപാരികളടക്കമുള്ളവരും വലിയ പ്രതിഷേധത്തിലാണ്. നഗരസഭയുടെ അനാസ്ഥയ്ക്കെതിരെനടപ്പാതകള്‍ യഥാകാലം പരിപാലിക്കാത്തതാണ് ഇങ്ങനെ നശിക്കാന്‍ കാരണമെങ്കിലും അധികൃതര്‍ ഇതൊന്നും അറിഞ്ഞമട്ടില്ല.


@ജനങ്ങൾ റോഡിൽ ഇറങ്ങി നടക്കുന്നു.

പൊട്ടിപൊളിഞ്ഞു കുഴികൾ നിറഞ്ഞ .ലക്ഷങ്ങൾ ചെലവഴിച്ച് നടപ്പാത ഉണ്ടാക്കിയിട്ടും യാത്രക്കാർക്ക് നടക്കാൻ കഴിയാത്ത സാഹചര്യമാണ് നഗരത്തിൽ 
 ഇതെല്ലാം കൊണ്ട് തന്നെ 
തടസങ്ങൾ മൂലം നടപ്പാത ഉപേക്ഷിച്ച് റോഡിലിറങ്ങിയാണ് ആളുകളുടെ യാത്ര. വൃദ്ധരും കുട്ടികളും റോഡിലിറങ്ങി നടക്കുന്നത് മിക്കപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുണ്ട്. നഗരത്തിലെ പ്രധാന റോഡുകൾക്കെല്ലാം നടപ്പാതയുണ്ടെങ്കിലും ഇതുവഴി പോകാൻ ഇത്തരം തടസങ്ങൾ പലതാണ്. ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ നിന്ന്  നടപ്പാതയിലാണ് കച്ചവടക്കാരുടെ കേന്ദ്രം രാക്ഷ്ട്രീയക്കാർ യോഗങ്ങൾക്ക് വേണ്ടിയും ഇവിടം കൈയ്യടക്കും.
തിരക്കിട്ട് നടക്കുന്നവർക്ക് അപകടം ഉറപ്പ് 

 


No comments:

Post a Comment