Tuesday, 27 June 2023

ചാത്തന്നൂരിൽ കരമണ്ണ് മാഫിയ പിടിമുറുക്കുന്നു. കുന്നുകളായ കുന്നുകളെല്ലാം ഭൂമാഫിയ ഇടിച്ചുനിരത്തി വയലുകളും തണ്ണീർതടങ്ങളും നികത്തുകയാണ്.

ചാത്തന്നൂർ : ചാത്തന്നൂരിൽ കരമണ്ണ് മാഫിയ പിടിമുറുക്കുന്നു. കുന്നുകളായ കുന്നുകളെല്ലാം ഭൂമാഫിയ ഇടിച്ചുനിരത്തി വയലുകളും തണ്ണീർതടങ്ങളും നികത്തുകയാണ്. കരമണ്ണ് ഖനനം നിയന്ത്രിക്കാൻ പോലീസ്, റവന്യു അധികൃതർക്ക് സാധിക്കുന്നില്ല. ഇത് സിപിഎം നേതാക്കളുടെ രാഷ്ട്രീയ ഇടപെടൽ മൂലമാണെന്ന് ആക്ഷേപം ശക്തമാകുന്നു. വ്യാജപാസും സീലും നിർമിച്ചാണ് ഇത്തരം സംഘങ്ങളുടെ മണ്ണ് കടത്തൽ, ജിയോളജി, റവന്യു ഉദ്യോഗസ്ഥർ മണ്ണെടുക്കുന്നതിന് സ്ഥലത്ത് ചെന്ന് പരിശോധന നടത്തി വേണം അനുമതി നൽകാൻ എന്നാണ് വ്യവസ്ഥ. എന്നാൽ, സ്ഥലത്ത് ജിയോളജി വകുപ്പ് പോകാറേയില്ലെന്നതാണ് ആക്ഷേപം ശക്തമാണ് അതിന്റെ മുഖ്യ ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളിൽ കോയിപ്പാട് ശാന്താരം കുന്നിന്റെ ഒരു ഭാഗം ഇടിച്ചു നിരത്തിയതിനെ തുടർന്ന് ഉണ്ടായ സംഭവങ്ങൾ 

അടുത്തിടെ ചാത്തന്നൂർ ഭാഗത്ത് പത്തുസെന്റ് സ്ഥലത്ത് മണ്ണെടുക്കാൻ 304 പാസുകളാണ് ജിയോളജി വകുപ്പ് നൽകിയത്. എന്നാൽ 50 ലോഡ് മണ്ണുമാത്രമേ അവിടെ നിന്നും എടുക്കാനുള്ളു എന്നാണ് പോലീസ് കണ്ടെത്തിയത്. പാസ് അനുവദിച്ച ബുക്ക് പോലീസ് പിടിച്ചെടുത്ത് സ്റ്റേഷനിൽ കൊണ്ടുവന്നു.
പിന്നീട് ഈ പാസ് വാങ്ങാൻ ഒരാളും സ്റ്റേഷനിലേക്ക് എത്തിയില്ല. എന്നാൽ പോകാനുള്ള മണ്ണ് പോവുകയും ചെയ്തു. ഇതിന് അർത്ഥം വ്യാജപാസ് മണ്ണുമാഫിയകളുടെ കൈവശം ഉണ്ടെന്നു തന്നെയാണ്. ഇതെല്ലാം പരിശോധിക്കേണ്ട ജിയോളജി വകുപ്പ് മണ്ണുമാഫിയൾക്ക് നേരെ കണ്ണടച്ചെന്നാണ് ആക്ഷേപം.

@ ശാന്താരംകുന്ന് ലക്ഷ്യമിട്ട് കരമണ്ണ് മാഫിയ 

നൂറ് കണക്കിന് കുടുംബങ്ങൾ തിങ്ങിപാർക്കുന്ന ചാത്തന്നൂർ പഞ്ചായത്തിലെ കോയിപ്പാട് വാർഡിലെ ശാന്താരംകുന്ന് ഇടിച്ചു നിരത്തി  മണ്ണെടുക്കാൻ അനുമതി നൽകുന്ന അധികൃതരെ ഒന്നോർക്കുക, നിങ്ങൾ ഇ നാടിനെ നശിപ്പിക്കരുത്. സിപിഎം ഭരിക്കുന്ന ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ സിപിഎംകാരിയായ മെബർ ഉള്ള കോയിപ്പാട് വാർഡിൽ പട്ടികജാതി കുടുംബങ്ങൾ തിങ്ങിപാർക്കുന്ന ശാന്താരംകുന്ന് ലക്ഷ്യമിട്ട മണ്ണ് മാഫിയ കുന്നിന്റെ വടക്ക് കിഴക്കേ മൂലമുതൽ ഇടിച്ചു തുടങ്ങിയിരിക്കുന്നത്. നിരവധി തവണയാണ് ജിയോളജിയിൽ പാസുമായി കരമണ്ണ് മാഫിയ ഇവിടെ മണ്ണെടുക്കാൻ പാസുമായി വന്നിട്ടുള്ളത് ഇക്കുറിയും പ്രാദേശിക രാക്ഷ്ട്രീയ പിന്തുണയോടെയാണ് കരമണ്ണ് മാഫിയ രംഗതെത്തിയത് വീട് വയ്ക്കുന്നതിന് വേണ്ടി നൽകിയ അപേക്ഷ പ്രകാരം പഞ്ചായത്ത്‌ മണ്ണെടുക്കാൻ 
അനുവാദം നൽകിയതോടെ മിനിലോറിയിൽ 251ലോഡ് മണ്ണെടുക്കാൻ അനുവാദം ജിയോളജിയിൽ നിന്നും കിട്ടിയത് പെർമിഷൻ കിട്ടിയെങ്കിലും പാസ് ഇഷ്യു ചെയ്തിരുന്നില്ല പാസില്ലാതെ ടോറസ് ലോറികളിൽ മണ്ണെടുക്കാൻ തുടങ്ങിയതോടെ നാട്ടുകാർ പ്രതിക്ഷേധവുമായി രംഗതെത്തിയത്. മണ്ണെടുക്കാൻ പെർമിഷൻ കിട്ടിയ വസ്തുവിൽ നിന്നും മണ്ണെടുക്കാതെ തൊട്ടടുത്ത വസ്തുവിൽ നിന്നും മണ്ണെടുത്തതോടെയാണ് പ്രതിക്ഷേധം ശക്തമായതോടെ ഗുണ്ടാസംഘങ്ങൾ രംഗതെത്തിയതോടെ പോലീസും വില്ലേജ് അധികാരികളും സ്ഥലപരിശോധന നടത്തി മടങ്ങിയത് തുടർന്ന് വില്ലേജ് ഓഫിസർ കളക്ടർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസും ജിയോളജി അധികൃതരും സ്ഥലതെത്തി സ്റ്റോപ്പ്‌ മെമ്മോ നൽകി മണ്ണെടുപ്പ് നിർത്തി വയ്പ്പിക്കുകയായിരുന്നു.വസ്തു ഉടമയ്ക്ക് ഫൈൻഅടച്ചു വസ്തു പൂർവ്വ സ്ഥിതിയിലാക്കാൻ ഉത്തരവും നൽകിയതോടെ പ്രശ്നം അവസാനിക്കുകയായിരുന്നു.


@ ജിയോളജിയുടെ സ്ഥലപരിശോധനയില്ലാതെ മണ്ണെടുപ്പിന് അനുവാദം നൽകുന്നു.
വീട് വെയ്ക്കാൻ എന്ന ആവശ്യത്തിനാണ് മണ്ണെടുക്കാൻ അനുമതി നൽകുന്നത്. ഈ അനുമതിയുടെ മറവിൽ ഏക്കറുകണക്കിന് മണ്ണാണ് ഇപ്പോൾ എടുക്കുന്നത്.
@ജിയോളജി നൽകുന്ന അനുമതിയിൽ എല്ലാം അവസാനിക്കും

മണ്ണെടുക്കാൻ അനുമതി നൽകുന്ന ജിയോളജി അധികൃതർ, പിന്നീട് സ്ഥല പരിശോധന നടത്താത്തതാണ് വലിയ രീതിയിലുള്ള നിയമലംഘനങ്ങൾക്ക് കാരണം. പല പഞ്ചായത്തുകളും മണ്ണെടുക്കുന്നതിന് പല നിബന്ധനകൾ വച്ചിട്ടുണ്ട്. പഞ്ചായത്ത് കമ്മിറ്റികൂടി തീരുമാനമെടുത്ത അളവിൽ കൂടുതൽ മണ്ണെടുക്കാൻ പാടില്ല എന്ന നിബന്ധന സമ്മതിച്ചാലാണ് സ്ഥല ഉടമയ്ക്ക് മണ്ണ് നീക്കാൻ പഞ്ചായത്തിൽനിന്ന് അനുമതി ലഭിക്കുക. പിന്നീട് ജിയോളജിയിൽ നിന്നുലഭിക്കുന്ന അനുമതിപത്രത്തിൽ തിരുത്തലുകൾ നടത്തി വ്യാപകമായി മണ്ണെടുപ്പ് നടത്തുകയാണ് പതിവ്.
സ്ഥല ഉടമകൾക്കുവേണ്ടി ഇത്തരം അനുമതി ജിയോളജി വകുപ്പിൽനിന്നും പഞ്ചായത്തിൽനിന്നും വാങ്ങുന്നത് മണ്ണുമാഫിയകളാണ്. വീടുവയ്ക്കാനെന്ന പേരിൽ മണ്ണ് നീക്കം ചെയ്തശേഷം പിന്നീട് അവിടെ വീടുവയ്ക്കുന്നവരുടെ എണ്ണവും വളരെ കുറവാണ്. മൈനിങ്‌ ആൻഡ്‌ ജിയോളജി വകുപ്പ് നൽകുന്ന പാസിൽ മണ്ണ് എടുക്കുന്നതിന്റെ അളവ് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പാസ് അനുവദിച്ച് ഒരുവർഷത്തിനകം കെട്ടിടത്തിന്റെ അടിത്തറയുടെയെങ്കിലും നിർമാണം നടത്തണമെന്നും നിർദേശമുണ്ട്. ഇതു നടന്നില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കണമെന്ന് നിയമമുണ്ടെങ്കിലും പലപ്പോഴും ഇതു നടക്കാറില്ല. ജിയോളജി വകുപ്പ് മുൻപ് ഇത്തരത്തിൽ നിർമാണം പ്രവർത്തനം നടത്താത്ത നിരവധി പേർക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും അതിൽ മേൽ ഒരു നടപടിയും സ്വീകരിച്ചില്ല.

@ പരിശോധനയില്ല

റവന്യൂ, പോലീസ്, ജിയോളജി എന്നീ വകുപ്പുകൾ പരിശോധനകൾ നടത്തുന്നത് പേരിനു മാത്രമായി. പോലീസ് പരിശോധന പേരിന് പിഴയീടാക്കൽ മാത്രമാണ് നടക്കുന്നത്. അനുമതി പത്രം ഉള്ളതിനാൽ മറ്റ് നടപടികൾ സ്വീകരിക്കാനും പോലീസിന് സാധിക്കുന്നില്ല. അഥവാ മോട്ടോർ വാഹന വകുപ്പ് അമിത ലോഡ് കയറ്റിയ വാഹനം പിടിച്ചാൽ രാഷ്ട്രീയ ഇടപെടൽ മൂലം വിട്ടുകൊടുക്കേണ്ടിവരുന്നു. ഇതിനാൽ മോട്ടോർ വാഹന വകുപ്പും പരിശോധന നടത്താറില്ല.

@ അനധികൃത മണ്ണെടുപ്പിനെതിരെ പോലീസാണ് പലപ്പോഴും പരിശോധനയ്ക്കിറങ്ങുന്നത്. പരിശോധന ശക്തമാകുമ്പോൾ പോലീസിനെതിരെ കള്ളപരാതിയുമായി മണ്ണുമാഫിയ രംഗത്തിറങ്ങും. മുമ്പ് ഇത്തരം അനുഭവങ്ങൾ ഉണ്ടായപ്പോൾ നിരവധി പോലീസ് ഉദ്യോഗസ്ഥരാണ് ബുദ്ധിമുട്ടുകൾ നേരിട്ടത്.
മണ്ണെടുപ്പിനെതിരേ റവന്യൂ, ജിയോളജി വകുപ്പുകളെ മറികടന്ന് പ്രവർത്തിച്ച ചരിത്രവും പോലീസിനുണ്ട്. അനധികൃത മണ്ണുകടത്തൽ കേസുകളിൽ ലക്ഷക്കണക്കിന് രൂപ കോടതിയിൽ പണ്ടിഴ കെട്ടിവയ്പ്പിക്കുന്നത്. പോലിസ് പരിശോധനയുടെ ഫലമാണ്. ജിയോളജി നൽകുന്ന പാസിൽ കൃത്രിമം കാട്ടി മണ്ണെടുക്കുന്നത് പതിവാണ്

No comments:

Post a Comment