വിലനിലവാരം കുതിച്ചുയുരുന്നു.പലചരക്ക് വിപണിയിൽ തൊട്ടാൽ പൊള്ളുമ്പോൾ പച്ചക്കറിയുടെ വിലനിലവാരം കയറിയിറങ്ങി മുന്നോട്ട് പോകുന്നു. ട്രോളിംഗ് നിരോധനത്തിന് പിന്നാലെ മത്സ്യ വിപണിയിൽ കടൽമീൻ കിട്ടാകനിയായി മാറി മത്‍സ്യം ഇല്ലെങ്കിൽ കോഴിഇറച്ചിയോ പോത്തിറച്ചിയോ വാങ്ങാൻ പോയാൽ അവിടെയും പൊള്ളും.കോഴിവില ദിനംപ്രതി കുതിക്കുമ്പോൾ പോത്തിറച്ചി വില നാണൂറ് കവിഞ്ഞു. സർക്കാർ സംവിധാനം വിപണിയിൽ ഇടപെടൽ നടതാത്തതാണ് വില കുതിക്കാൻ കാരണമെന്ന് പൊതുജനങ്ങൾ ഒന്നടങ്കം പറയുന്നു.
@ ഒരു കമ്പോളത്തിൽ തന്നെ ഒരു ആഹാര സാധനത്തിന് പലവിലയാണ് മൊത്തകടയിൽ തന്നെ ഹോൾസൈലിനും റീടൈലിനും രണ്ട് വിലയാകുമ്പോൾ മൊത്തകടയിൽ ഒരു വില റീടൈൽ കടയിൽ മറ്റൊരു വില സൂപ്പർ മാർക്കറ്റിലും തെരുവോര വാണിഭകാർക്കും മറ്റൊരു വില അത് കൊണ്ട് തന്നെ ജനങ്ങളും എവിടെ നിന്ന് വിലകുറച്ചു വാങ്ങും എന്ന
കൺഫ്യുഷനിലാണ്. പച്ചക്കറിയ്ക്ക് തമിഴന്മാരുടെ കടയിൽ വൻപിച്ച വിലകുറവാണ് തമിഴന്മാരിൽ നിന്നും വാങ്ങി റോഡിലിരുന്ന് മറുകച്ചവടം നടത്തുന്നവർക്ക് മറ്റൊരു വിലയാണ്. കോഴിയിറച്ചിയുടെയും വിലനിലവാരവും ഇതേ രീതിയിലാണ് തമിഴ്നാട്ടിൽ നിന്നും വരുന്ന കോഴിയ്ക്ക് വില കൂടുതൽ ആണെങ്കിൽ നാടുകളിലെ ഫാമുകളിൽ വില കുറഞ്ഞു നിൽക്കും 340 രൂപയായിരുന്ന കോഴിയിറച്ചി ഇപ്പോൾ 400-420എന്ന വിലയിലേക്ക് കുതിക്കുകയായിരുന്നു.ട്രോളിംഗ് നിരോധനത്തിന് പിന്നാലെ അന്യസംസ്ഥാനത്ത് നിന്നും ഫോർമാലിൻ കലർന്ന മീന ലോഡ് കണക്കിന് വന്ന് തുടങ്ങി വിലയും പൊള്ളുമെന്ന് കച്ചവടക്കാർ പറയുന്നു അതിർത്തി ചെക്ക്പോസ്റ്റിൽ യാതൊരുപരിശോധനയും ഇല്ലാതെ കടത്തി വരുന്ന മീന് പരിശോധനയ്ക്കായി യാതൊരു സംവിധാനവുമില്ലാതെ വിപണിയിൽ ജനങ്ങളുടെ അവശ്യ സാധനങ്ങളുടെ വില കുത്തിക്കുകയാണ്.
@ ഇറച്ചികോഴിവില ദിനംപ്രതി വർദ്ധിക്കുന്നു.
ജില്ലയിൽ ഇറച്ചിക്കോഴിയുടെ വില ദിനംപ്രതി വർദ്ധിക്കുകയാണ് രണ്ടാഴ്ച മുൻപ് 120 രൂപയായിരുന്ന കോഴിയിറച്ചിയ്ക്ക് ഇപ്പോൾ 180രൂപയാണ് ഒറ്റയടിയ്ക്ക് 60രൂപയുടെ വാർദ്ധനവ് ആണ് ഉണ്ടായത് ഇപ്പോൾ 160 മുതൽ മുകളിലോട്ട് 185രൂപ വരെയായി ഇറച്ചി കോഴിയുടെ വില മത്സ്യത്തിന്റെ ദർലഭ്യമാണ് പ്രധാനമായും കോഴിയിറച്ചി വില വർദ്ധിക്കുന്നതിന് കാരണമായി വ്യാപരികൾ ചൂണ്ടികാട്ടുന്നത് എന്നാൽ തമിഴ്നാട്ടിൽ നിന്നുള്ള കോഴിയിറച്ചി വ്യാപാരികളാണ് വില വർദ്ധിക്കുന്നതിന് പിന്നിലെന്ന് ഒരു വിഭാഗം കച്ചവടക്കാർ പറയുന്നു. ട്രോളിങ് നിരോധനം തുടങ്ങുകയും മത്സ്യ ലഭ്യത കുറയുകയും ചെയ്യുന്നതോടെ ഇനിയും വില വർധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.
@ ട്രോളിംഗ് നിരോധനത്തിന് പിന്നാലെ
മാർക്കറ്റുകളിൽ മത്സ്യം എത്താതെ വന്നതോടെ മീൻ വില കുതിച്ചുയർന്നു
ചെറുകിട കച്ചവടക്കാരും സാമ്പത്തികപ്രതിസന്ധിയിലായി മാറി.
കഴിഞ്ഞ ദിവസം മുതൽ
ജില്ലയിലെ വൻകിട മത്സ്യക്കടകളിലേക്കു മാത്രമാണ്. തമിഴ്നാട് ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിൽനിന്ന് നേരിട്ടു മത്സ്യം എത്തുന്നത്. ചെറുകിട മത്സ്യക്കച്ചവടക്കാർ വരും ദിവസങ്ങളിൽ ഇത്തരം കടകളിൽനിന്നു മത്സ്യമെടുത്തു കച്ചവടം ചെയ്യാൻ നിർബന്ധിതരായേക്കും.ഇടനിലക്കാർ ലാഭം കൊയ്യുന്ന
മൊത്തവ്യാപാര മാർക്കറ്റുകളാണ് മറ്റുള്ള കച്ചവടക്കാരുടെ ആശ്രയം.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കായലിൽ നിന്നു പിടിക്കുന്ന ക മത്സ്യമാണ് കഴിഞ്ഞ ഒരാഴ്ചയായി വിപണിയിൽ ഉള്ളത് അതിനാകട്ടെ പൊന്നും വിലയും വരും ദിനങ്ങളിൽ വള്ളങ്ങളിൽ മീൻ എത്തി വിപണിയിൽ വിലകുറയും എന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.
No comments:
Post a Comment