തുശ്ചമായ വിലയ്ക്കു വാങ്ങിയ ചതുപ്പ് ഭൂമി വ്യാജ വാല്യുവേഷൻ റിപ്പോർട്ടുണ്ടാക്കി ബാങ്കിൽ ഈട് വച്ച് ലക്ഷങ്ങൾ തട്ടിയെടുത്തെന്നായിരുന്നു പരാതി. ബാങ്ക് സെക്രട്ടറിയും സി പി എം അക്കരത്തോടം ബ്രാഞ്ച് സെക്രട്ടറിയുമായ രാധാകൃഷ്ണൻ തൻ്റെ ഔദ്യോഗിക അധികാരം ദുരുപയോഗപ്പെടുത്തി ബന്ധുക്കൾക്ക് വഴിവിട്ട് വായ്പ നൽകുകയായിരുന്നു. സെക്രട്ടറിയുടെ ഭാര്യ നിഷ, ഭാര്യ സഹോദരൻ ഡി വൈ എഫ് ഐ മയ്യനാട് മേഖല സെക്രട്ടറിയും സി പി എം മയ്യനാട് ലോക്കൽ കമ്മിറ്റി അംഗവുമായ ആർ.രവി രാജ്, ഇവരുടെ ബന്ധു സി.ഗീത എന്നിവർ ചേർന്ന് ചതുപ്പ് ഭൂമി ഈട് വച്ച് വായ്‌പയെടുത്തതിൻ്റെ ബാധ്യത 5496408 രൂപയോളമുണ്ട്.ഇതിനൊപ്പമുള്ള ബാക്കി ചതുപ്പ് ഈട് വച്ച് സുനിൽകുമാർ, അഭിനന്ദ്, നീന, പ്രമോദ് കുമാർ എന്നിവർഎടുത്ത വായ്പയുടെ ബാധ്യത 64,07688 രൂപയായി വർദ്ധിച്ചു.
സംഘം സെക്രട്ടറിയും ഏതാനും ഭരണ സമിതി അംഗങ്ങളും ചേർന്ന് നടത്തിയ വായ്പ തട്ടിപ്പ് കണ്ടെത്തി ജന്മഭൂമി
വാർത്ത പ്രസിദ്ധീകരിച്ചതോടെ വലിയ പ്രതിഷേധമുയർന്നു.ഇതിനെ തുടർന്ന് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സഹകരണ സംഘം ജോയിൻ്റ് രജിസ്ട്രാർ 2021 സെപ്റ്റംബർ 15 നാണ് ഉത്തരവായത്. സഹകരണ സംഘം അസി. രജിസ്ട്രാർ കാര്യാലയത്തിലെ സീനിയർ ഇൻസ്പെപെക്ടർ എം.ജി.അരുൺ ആണ് കേരള സഹകരണ നിയമവകുപ്പ് 66 (1) പ്രകാരം അന്വേഷണം നടത്തിയത്.സർക്കാർ രേഖകളിൽ വെറ്റ്ലാലാൻ്റ് ആയി രേഖപ്പെടുത്തിയിട്ടുള്ള വസ്തു ഈട് വച്ച് വ്യാജവാലുവേഷൻ റിപ്പോർട്ടിലൂടെ അധിക നിരക്കിൽ കമ്പോള വില നിശ്ചയിച്ച് ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയെടുത്തതായാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ജാമ്യ വസ്തുവിന് ഒരു ആറിന് 2855 രൂപ വിലയുള്ളതും ഫെയർ വാല്യൂ നിരക്ക് വെറ്റ്ലാലാൻ്റിന് ഒരു ആർ ന് 40000 രൂപ സർക്കാർ നിശ്ചയിച്ചിട്ടുള്ളതുമാണ്.ഈ വസ്തുവിന് ഒരു ആർ ന് 9.76 ലക്ഷം വിലവച്ച് 92 ലക്ഷത്തിൻ്റെ കമ്പോള വില നിശ്ചയിച്ച് നൽകിയ റിപ്പാർട്ടിലാണ് സെക്രട്ടറിയുടെ ഭാര്യയ്ക്കും ബന്ധുക്കൾക്കുമായി 2018 ജനുവരി 25ന് കൂടിയ ഭരണസമിതി വായ്പ അനുവദിച്ചത്.ഇതിനൊപ്പം ചേർന്നു കിടക്കുന്ന ബാക്കി വസ്തുവിന് 1.12 ആർ വസ്തുവിന് 12 .50 ലക്ഷം കമ്പോള വില നിശ്ചയിച്ച് നൽകിയ റിപ്പോർട്ടിൽ 2017 ഒക്ടോബർ 31 ന് കൂടിയ ഭരണസമിതി നാലുപേർക്കായി വായ്പ നൽകിയത്.
ബന്ധുക്കളുടെ പേരിൽ വായ്പ അനുവദിച്ചെങ്കിലും തുക സെക്രട്ടറിയുടെ പേരിലുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്ക് വന്നതായും ഈ തുക മയ്യനാട് ആർ.സി. ബാങ്കിൽ നിന്നും മാറ്റിയെടുത്തിട്ടുള്ളതായും അന്വേഷണത്തിൽ കണ്ടെത്തി.
രാധാകൃഷ്ണൻ ഭാര്യയ്ക്കും ബന്ധുക്കൾക്കും വായ്പ അനുവദിക്കുന്നതിന് സംഘം ഭരണ സമിതിയുമായി ചേർന്ന് ജാമ്യ വസ്തുവിന് അധിക നിരക്കിൽ കമ്പോള വില നിശ്ചയിച്ച് വായ്പ എടുക്കുന്നതിന് സഹായിച്ചിട്ടുള്ളതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ജീവനക്കാരനായിരിക്കെ സംഘത്തിൽ നിന്നും ക്രമപ്രകാരമല്ലാതെ വായ്പ എടുക്കുന്നതിന് കൂട്ടുനിന്നതിനാൽ സെക്രട്ടറി രാധാകൃഷ്ണനെതിരെ തക്കതായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നാണ് അന്വേഷണ റിപ്പോർട്ടിലെ ശുപാർശ.

No comments:
Post a Comment