ചാത്തന്നൂർ : സ്വന്തം സഥാപനത്തിൽ കൺമുൻപിലുള്ള മാലിന്യം പോലും നീക്കംചെയ്യാത്തവരാണ്ശുചിത്വബോധവൽക്കരണവുമായി തങ്ങളുടെ വീടുകളിലേക്ക് വരുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.ചാത്തന്നൂർ പഞ്ചായത്തിന്റെ പിറക് വശത്ത്
ഇടതൂർന്ന് വളരുന്ന കാടുകൾ കൊതുകുകളുടെ താവളമാകുന്നു. ഇതിനു പുറമേയാണ് അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ.പഞ്ചായത്ത് കാര്യാലയത്തിന്റെ കണ്മുന്നിൽ ദേശിയപാതയിൽ വെള്ളകെട്ട്.ഇ വെള്ളകെട്ടിന് മുന്നിലൂടെയാണ് പഞ്ചായത്തിലെ മുഴുവൻ മെബർമാരും ഉദ്യോഗസ്ഥരും യാത്ര ചെയ്യുന്നത് എന്നിട്ടും ഇവർ ഇതൊന്നും കണ്ട മട്ടില്ല.
നാട് പനി ഭീഷണിയുടെ നിഴലിലായിരിക്കെ അധികൃതരുടെ അനാസ്ഥയാണ് ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന്റെ ദുരവസ്ഥയ്ക്ക് കാരണം.പഞ്ചായത്തിൽ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക്
നിന്നു തന്നെ രോഗം പകരുന്ന സ്ഥിതിയാണ് എന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.ലക്ഷങ്ങൾ പൊടിപൊടിച്ചു മഴകാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന ചാത്തന്നൂർ പഞ്ചായത്തിന്റെ
കാര്യാലയത്തിലെത്തുന്നവർക്ക്
ബോധ്യമാകും ഇവിടെയുള്ള ആരോഗ്യ പ്രവർത്തകരുടെ വാക്കും പ്രവൃത്തിയും വേറെയാണെന്ന്. പാതി തുറന്നിട്ട നിലയിലാണ് ഇവിടെയുള്ള ശുചിമുറികളുടെ മലിനജല ടാങ്ക്. പരിസരമാകെ കാടുമൂടി, വള്ളിപ്പടർപ്പുകൾ പഞ്ചായത്തിന്റെ ചുവരുകളിലേക്കും പടർന്നു തുടങ്ങി. കൊതുകകൾക്കു വിഹരിക്കാൻ ഇതിൽപ്പരം എന്തുവേണം..?
നാടുനീളെ മഴക്കാല
പൂർവ ശുചീകരണത്തെപ്പറ്റിയും കൊതുകു നിർമാർജനത്തെപ്പറ്റിയും ബോധവൽക്കരണം നടത്തുന്ന പഞ്ചായത്ത് അധികൃതരോട് നാട്ടുകാരുടെ അഭ്യർഥനയാണ്...വൃത്തിയുടെ കാര്യം സ്വന്തം പഞ്ചായത്തിൽ
ഫോട്ടോ: ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന്റെ മുന്നിൽ ദേശിയപാതയോരത്തെ വെള്ളകെട്ട്
No comments:
Post a Comment