Thursday, 15 June 2023

കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റിനെതിരെ ലൈംഗിക പീഡന പരാതി.എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്തങ്കിലും തുടർ നടപടികളില്ല

കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റിനെതിരെ ലൈംഗിക പീഡന പരാതി.എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്തങ്കിലും തുടർ നടപടികളില്ല

കൊട്ടിയം : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റിൻ്റെ ലൈംഗിക പീഡന പരാതിയിൽ പോലീസ് എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്തെങ്കിലും തുടർ നടപടികളില്ല. കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് പ്രസിഡൻ്റ് എം.നാസറിനെതിരെ കൊട്ടിയം പോലീസാണ് പീഡന പരാതിയിൽ എഫ്.ഐ ആർ രജിസ്റ്റർ ചെയ്തത്. പീഡനത്തിനിരയായ പെൺകുട്ടി പോലീസിന് നേരിട്ട് നൽകിയ മൊഴിയിലാണ് പോലീസ് എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്തത്.എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്ത് മാസങ്ങൾ കഴിഞ്ഞെങ്കിലും നിർദ്ധനയായ പെൺകുട്ടിയുടെ മൊഴിയിൽ തുടർനടപടികളൊന്നും എടുക്കുന്നു എന്ന് മാത്രമല്ല കേസ് അട്ടിമറിയ്ക്കാൻ പോലിസ് ശ്രമിക്കുന്നുവെന്ന ആരോപണവും ശക്തമാണ്. കോൺഗ്രസ് നേതൃത്വത്തിലെ ഏതാനം ചിലരും സി പി എമ്മിലെ ചില ഉന്നത നേതാക്കളും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടാണ് കേസ് അട്ടിമറിക്കുന്നതിനിടയാക്കിയതെന്നാണ് ആരോപണം. പീഡനക്കേസിൽ നിന്നും രക്ഷപെടുത്തിയതിന് പ്രത്യുപകരമായി കോൺഗ്രസ്‌ പ്രവർത്തനങ്ങളിൽ പിന്നോക്കം പോയിയെന്ന ആരോപണമായി കോൺഗ്രസ്‌ പ്രവർത്തകർ ആരോപിക്കുന്നു.
 സംസ്ഥാന സർക്കാരിനെതിരെ കോൺഗ്രസ് പ്രഖ്യാപിക്കുന്ന സമരങ്ങൾ പോലും ഇരവിപുരത്ത് അട്ടിമറിയ്ക്കപ്പെടുകയാണ്.
സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിലും ഇത്തരക്കാരുടെ അവിഹിത കൂട്ടുകെട്ടാണ് സി പി.എം. സ്ഥാനാർഥിയായിരുന്ന നൗഷാദിൻ്റെ വലിയ വിജയത്തിന് പിന്നിലെന്നാണ് കോൺഗ്രസ് പ്രവർത്തകർ തന്നെ പറയുന്നത്. ജില്ലയിൽ യു.ഡി.എഫ്.സ്ഥാനാർഥിക്ക് ഏറ്റവും കൂടുതൽ വോട്ടുചോർച്ചയുണ്ടായത് ഈ കോൺഗ്രസ് നേതാക്കളുടെ ബൂത്തുകളിലാണ്. നൗഷാദിന് കൂടുതൽ വോട്ടുകൾ ലഭിച്ചതും കൊട്ടിയം, പറക്കുളം, ഉമയനല്ലൂർ, മേവറം ബൂത്തുകളിലാണ് എന്ന് കോൺഗ്രസ്‌ പ്രവർത്തകർ പറയുന്നു.നൗഷാദ് എം എൽ എയും കോൺഗ്രസ്‌ നേതാക്കളും തമ്മിലുള്ള അവിശുദ്ധ കൂട്ട് കെട്ടാണ് ഇരവിപുരം നിയോജക മണ്ഡലത്തിൽ കോൺഗ്രസ്‌ പ്രവർത്തനം നിർജീവമകനുള്ള കാരണമെന്ന് കോൺഗ്രസ്‌ നേതാക്കൾ ആരോപിക്കുന്നു. കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌ സ്ഥാനത്ത് നിന്നും നാസറിനെ മാറ്റണമെന്ന ആവശ്യവുമായി ഡി സി സി പ്രസിഡന്റിനും കെ പി സി സി പ്രസിഡന്റിനും പരാതി നൽകിയിരിക്കുകയാണ് ഒരു വിഭാഗം കോൺഗ്രസ്‌ പ്രവർത്തകർ.

No comments:

Post a Comment