കൊല്ലം സുധി ഓർമ്മയാകുമ്പോൾ കൊല്ലം സുധിയുടെ ജീവിതത്തിലൂടെ...
കൊല്ലം വാളതുംഗൽ ബോയ്സ് സ്കുളിൽ പഠിക്കുമ്പോഴാണ് ഗായകനായി സുധി പരിപാടികളിൽ പങ്കെടുക്കുന്നത്. സഹോദരൻ സുനിൽ മിമിക്രിയിലും താരമായിരുന്നു. അച്ഛന്റെസംഗീതവാസനയായിരുന്നു അവന് കിട്ടിയിരുന്നത് എന്നാണ് സുനിൽ പറയുന്നത്. പിന്നീട് ഇരുവരും ചേർന്നുള്ള പരുപാടികൾ. തുടർന്നാണ്സുധിയും മിമിക്രി രംഗത്ത്എത്തിയത്. പിന്നീട് ചെറിയ തട്ടിക്കൂട്ട്ട്രൂപ്പുകളിൽ (മാട്ട)ഇരുവരും നിരവധി ചെറിയ സ്റ്റേജുകളിലും കളിച്ചു കുടുബ പ്രാരാബ്ധം കാരണം സുനിലിന് കലരംഗത്ത് പിന്നെ തുടരാൻ കഴിഞ്ഞില്ല എന്നാൽ സുധി കലാരംഗത്ത് നിന്നും മാറിയില്ല, പലട്രൂപ്പുകളിലും പാട്ടുകാരനായ സുധി പിന്നീട് നടൻ ഷോബി തിലകന്റെ മാനസി എന്ന ട്രൂപ്പിൽ നർമ്മപൂർണ്ണമായ സ്കിറ്റുകളിലൂടെ വേദികളിലേക്ക്എത്തുകയായിരുന്നു, പിന്നീട് ഷമ്മിതിലകന്റെ ട്രൂപ്പിലേക്കും. നിരവധി ട്രൂപ്പുകളിലൂടെ സുധി കലാരംഗത്ത് സജീവമായി... ആയിടക്കാണ് ഡാൻസർ ആയ തൃശ്ശൂർ സ്വദേശിനിയായ യുവതിയും (ശാലിനി)മായി പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുന്നതും ഇതിൽഇവർക്ക് ഒരു മകനും ജനിച്ചു 'രാഹുൽ'. പിന്നീട് സുധിയും ഈപെൺകുട്ടിയും തമ്മിൽ വേർപിരിയുകയും ഈ യുവതി സുധിയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് മറ്റൊരു' യുവാവുമായി പോവുകയും മറ്റൊരു ഡാൻസ് കമ്പനി തുടങ്ങുകയുമായിരുന്നു. കുറച്ച് നാൾ മുൻപ് ഈ യുവതി മരണപ്പെടുകയും ചെയ്തു! മകനുമായി കുടുബവീട്ടിൽ താമസിച്ച് വരുമ്പോഴായിരുന്നു സുധി രണ്ടാമത് വിവാഹം കഴിക്കുന്നത്. കൊല്ലം ജില്ലയിലെ ചിറ്റുമല സ്വദേശിനിയായിരുന്നു രണ്ടാം ഭാര്യ ( ശിഖ). ചാനൽമേഖലയിലും ,സീരിയൽരംഗത്തും ഷോർട്ട് ഫിലിം മേഖലയിലെ അഭിനയ രംഗത്തും നിറഞ്ഞുനിന്ന ആളായിരുന്നു ഈ യുവതി. പക്ഷെ ഈ ബന്ധവും രണ്ട് വർഷത്തിൽ കൂടുതൽ തുടർന്നില്ല. പിന്നീട് വീണ്ടും 2017ൽ ആണ് കോട്ടയംകാരി യുവതി ( രേഷ്മയെന്ന രേണു) സുധിയുടെ മൂന്നാം ഭാര്യയായി ജീവിതത്തിലേക്ക് കടന്ന് വന്നത്. സ്വന്തം മകൻ രാഹുൽ ആയിരുന്നു എന്നും സുധിയുടെ ജീവൻ, മകനും രേണുവുമൊപ്പം കൊല്ലത്തെ കുടുബ വീട്ടിൽ താമസിച്ച് വന്ന സുധി പിന്നീട് 8-ാം ക്ളാസ്സുകാരനായ മകനുമായി രേഷ്മയുടെ നാടായ കോട്ടയത്തെക്ക് ചേക്കേറുകയായിരുന്നു. പിന്നീട് വല്ലപ്പോഴുമായി കൊല്ലത്തേക്ക് ഉള്ള വരവ്. പിന്നീടാണ് രേണു സുധിയുടെ അടുത്ത കുഞ്ഞിന് ജൻമം നൽകിയത്. കോവിഡ്കാലത്ത് ചില സാമ്പത്തിക ഇടപാടുകളിലും സുധി പെട്ടു. പലരോടും ഫോണിലൂടെ പണം ആവശ്യപ്പെടുകയും വാങ്ങുകയും പിന്നീട് തിരികെ നൽകാൻ കഴിഞ്ഞില്ല എന്നെക്കെയുള്ള പ്രശ്നങ്ങൾ ആയിരുന്നു വിവാദമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്, തുടർന്ന് സുധി തന്നെ ഇതിനെകുറിച്ച് ഒരു ഓൺലൈൻചാനലിലൂടെ വെളിപ്പെടുത്തുകയും എല്ലാ ഇടപാടുകളും വീട്ടും എന്നുമാണ് പറഞ്ഞത്. ഇതൊടെയാണ് സുധിയുടെ പ്രധിസന്ധികളും, പ്രശ്നങ്ങളും സഹപ്രവർത്തകർ പോലും അറിയുന്നത്. പിന്നീടാണ് പ്രമുഖ ടിവി ഷോയിലെ പ്രോഗ്രാമിലും തന്റെ പ്രശ്നങ്ങളും ആദ്യകാലത്തെ വേദനകളും മകനോടൊപ്പമുള്ള ജീവിതവും സുധി പറയുകയും തന്റെ രണ്ടാം ഭാര്യയായ രേണുവിനെയും മകൻ രാഹുലിനെയും ഋദുലിനെയും ചാനൽ ഫ്ലോറിൽ കൊണ്ടുവന്ന് പരിചയപ്പെടുത്തുകയും ചെയ്തത്. അമ്മയുടെ സപ്തതിക്കായാണ് രണ്ട് വർഷം മുൻപ് സുധിയും കുടുംബവും കൊല്ലത്ത് എത്തിയത്. ഇവിടുന്ന് പൊയ സുധി കൊല്ലത്തേക്ക് മടങ്ങിവന്നിട്ടില്ല. കൊല്ലത്തുള്ള അമ്മയെ സുധി കോട്ടയത്തെക്ക് കൊണ്ട്പൊകാൻ ക്ഷണിച്ചിരുന്നു, എന്നാൽ അമ്മ സുനിലിന് ഒപ്പം നിൽക്കുകയാണെന്ന് പറഞ്ഞിരുന്നു. പിന്നീട് അമ്മയെയും സഹോദരങ്ങളെയും ഇവരുടെ മക്കളെയുമൊക്കെ ഫോണിലൂടെ ഇടക്കൊക്കെ ബന്ധപ്പെടുമായിരുന്നു. കോട്ടയത്തെ വാഗത്താനത്തെ ഞാലിയകുഴിയിൽ പിന്നീട് സുധി സ്ഥിരതാമസമാവുകയായിരുന്നു. രേഷ്മയുടെ
കുടുബത്തോടെപ്പം വാടകവീട്ടിൽ താമസിച്ചു വന്ന സുധിയുടെ വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട്. എന്നാൽ ആ ആഗ്രഹം സാധിക്കാൻ സുധി ഇനിയില്ല. ഒത്തിരി ആഗ്രഹങ്ങളും ബാക്കിയാക്കി പ്രിയപ്പെട്ട ഭാര്യക്കും മക്കൾക്കുമൊപ്പം ജീവിച്ച് കൊതി തീരുംമുൻപ് ഒരിക്കലും തിരിച്ചുവരാത്ത ലോകത്തേക്ക് കൊല്ലം സുധി യാത്രയായി.
No comments:
Post a Comment