കൊല്ലം : കൊല്ലം നഗരവികസനത്തിനു കേന്ദ്ര സർക്കാരിന്റെ സ്മാർട്ട് സിറ്റി പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു. സംസ്ഥാന സർക്കാരും കൊല്ലം കോർപറേഷനും സിറ്റി റോഡ് ഇമ്പ്രൂവ്മെന്റ് പ്രൊജക്റ്റ് ഉൾപ്പെടെയുള്ള പദ്ധതികൾ
നടപ്പിലാക്കാതെ കൊല്ലം നഗരത്തെ തഴയുമ്പോഴാണ് നഗരവാസികൾ കേന്ദ്രസർക്കാർ പദ്ധതികളിലേക്ക് വിരൽചൂണ്ടുന്നത്. ഇതിന് വേണ്ടിയുള്ള മികച്ച പദ്ധതിയാണ് കേന്ദ്രസർക്കാർ
നഗരങ്ങളിൽ നടപ്പാക്കുന്ന സ്മാർട്ട് സിറ്റി പദ്ധതി. കൊല്ലം നഗരത്തിന് ഇന്ന് ഏറ്റവും ആവശ്യം എല്ലാ പ്രധാന പാതകളും നാലുവരി ആക്കി കൊണ്ട് ഗതാഗതകുരുക്കിന് പരിഹാരം ഉണ്ടാക്കുക എന്നതാണ്. കേന്ദ്രസർക്കാർ പദ്ധതികളിൽ ഉൾപ്പെടുത്തി
നാലുവരി മാത്രം അല്ല. സ്മാർട്ട് റോഡുകൾ ആക്കുക എന്നതിന് ആണ് പ്രാധാന്യം കൊടുക്കേണ്ടത് എന്നത് നഗരവാസികൾ ചൂണ്ടികാണിക്കുന്നു.
സൈക്കിൾ ട്രാക്ക് ഉൾപ്പെടെ നടപ്പാതകളും സ്ട്രീറ്റ് ലൈറ്റുകളും പൂന്തോട്ടവും ട്രാഫിക് ഐലന്റുകളും ഉൾപ്പെടെയുള്ള പദ്ധതികളിൽ ഉൾപ്പെടുത്തി എല്ലാ പ്രധാന റോഡുകളും പുനർ നിർമ്മിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. മികച്ച പദ്ധതി നിർവഹണത്തിനും പ്ലാനിങ്ങിനും കൊല്ലം
നഗരത്തെ കേന്ദ്രസർക്കാരിന്റെ
നേരിട്ടുള്ള നിയന്ത്രണത്തിൽ നടപ്പാക്കുന്ന സ്മാർട്ട് സിറ്റി പോലെ ഉള്ള പദ്ധതികളിൽ ഉൾപ്പെടുത്താനുള്ള
നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
@ നഗര വികസനത്തിന് അമൃത് ഭാരത് പദ്ധതിയിൽ കൊല്ലം നഗരത്തെ
ഉൾപ്പെടുത്തിയെങ്കിലും പദ്ധതി നിർവഹണത്തിൽ കൊല്ലം നഗരസഭാ വളരെ പിന്നോക്കം പോയതോടെ പദ്ധതികൾ എല്ലാം തന്നെ മെല്ലെപോക്കിലാണ്
കൊല്ലം കോർപ്പറേഷന്റെ അനാസ്ഥയും രാക്ഷ്ട്രീയ നിലപാടുകളുമാണ്
പദ്ധതികൾ തീരുമാനിക്കുന്നതും അവ സമയബന്ധിതമായി പൂർത്തിയാക്കാതെ ഒച്ചിഴയും വേഗത്തിൽ പറഞ്ഞതിൽ പകുതി പോലും നടപ്പാക്കാതെ ഫണ്ട് ലാപ്സ് ആയി പോകുന്നതും. അമൃതം പദ്ധതിയിൽ ഉൾപ്പെട്ട
മൾട്ടിലെവൽ കാർപാർക്കിങ് പോലും നിർമിക്കാൻ കൊല്ലം കോർപ്പറേഷൻ അധികൃതർക്ക് സാധിച്ചില്ല.
കൊല്ലം കോർപ്പറേഷൻ
അമൃത് പദ്ധതിയിൽ നിർമിച്ച പല നിർമാണ പ്രവർത്തികളും പൊതുകാര്യങ്ങൾക്കു ഉപയോഗപ്രദം അല്ല എന്ന ആക്ഷേപവും ഉണ്ട് . ഇതിനു ഉദാഹരണമാണ് യന്ത്രവല്കൃത കോണിപ്പടികൾ (എസ്കലേറ്ററുകൾ ) ഇല്ലാതെ നഗരത്തിൽ നിർമിച്ച നിരവധി ഫുട്ഓവർ ബ്രിഡ്ജുകൾ. എസ്കലേറ്ററുകൾ ഇല്ലാതെ ഇവയിൽ കയറുവാൻ ബുദ്ധിമുട്ട് ആയതിനാൽ ആരും യാത്രചെയ്യാൻ
തയ്യാറല്ല . നിരവധി പദ്ധതികൾ ഇതുപോലെ ഉപയോഗശൂന്യമായി കിടക്കുകയാണ്.സ്മാർട്ട് സിറ്റി പദ്ധതിയ്ക്ക്
അമൃത് പദ്ധതിയെക്കാൾ ഫണ്ട് ലഭ്യതയും ഉയർന്ന നിർമാണ നിലവാരവും കേന്ദ്രത്തിന്റെ നേരിട്ടുള്ള മേൽനോട്ടവും ആവുമ്പോൾ കൊല്ലത്തെ നഗരവികസനം കൂടുതൽ വേഗത്തിൽ ആവും .
@ കൊല്ലത്തെ സ്മാർട്ട് സിറ്റിയ്ക്ക്
സമാനമായി സംസ്ഥാന സർക്കാർ പദ്ധതി സി ആർ ഐ പി പദ്ധതിയിൽ ഉൾപ്പെടുത്തി മുഖ്യമന്ത്രി 365 കോടി രൂപ അനുവദിച്ചു എങ്കിലും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി പദ്ധതി
എവിടെയും എത്താതെ ചരമമടഞ്ഞു.
എന്നാൽ താരതമ്യേനെ വളരെ ചെറിയ നഗരമായ കണ്ണൂരിൽ ഇത് നടപ്പാകുന്നുംഉണ്ട് .
"കൊല്ലം നഗരത്തിലെ മൂന്നു റോഡിന്റെ നവീകരണത്തിന് 365.34 കോടി രൂപയുടെ പദ്ധതി. കൊല്ലം സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ടിൽ ഉൾപ്പെടുത്തി കേരള റോഡ് ഫണ്ട് ബോർഡാണ് (കെആർഎഫ്ബി) പദ്ധതി നടപ്പാക്കുന്നത്. ഭരണാനുമതി ലഭിച്ചുകഴിഞ്ഞ പദ്ധതിയുടെ തുടർനടപടികൾ പുരോഗമിക്കുന്നുവെന്ന് അധരവ്യായാമം നടത്തുന്നത് അല്ലാതെ എങ്ങുമെത്തിയില്ല.
@ മൂന്നു റോഡിന് 23.76 കിലോമീറ്റർ ദൂരമുണ്ട്.
@ മേവറം –- കാവനാട് (പഴയ എൻഎച്ച് 47) 13.15 കി. മീ.
@ കൊല്ലം റെയിൽവേ സ്റ്റേഷൻ –-ഡീസന്റ് ജങ്ഷൻ (6.3 കി. മീ.)
@ തിരുമുല്ലവാരം–- കല്ലുപാലം–- കച്ചേരി (4.31 കി. മീ.) എന്നിങ്ങനെയാണ് നവീകരണം.
@ മേവറം - കാവനാട് നാലുവരിയും മറ്റ് രണ്ടു റോഡ് രണ്ടു വരിയുമായാണ് നവീകരിക്കുക. 8.34 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടിവരും.
മേവറം ബൈപാസ്സ് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന റോഡ് തട്ടാമല, പോളയത്തോട്, എസ്എൻ കോളേജ് ജങ്ഷൻ, ചിന്നക്കട, സിവിൽ സ്റ്റേഷൻ, രാമൻകുളങ്ങര വഴി കാവനാട് ബൈപാസ്സ് ജംഗ്ഷനിൽ എത്തും.
@ തിരുമുല്ലവാരത്തുനിന്നു തുടങ്ങി അമ്മച്ചിവീട്, ലക്ഷ്മിനട, കല്ലുപാലം, ജില്ലാ ആശുപത്രി വഴി കച്ചേരിയിൽ എത്തും.
@ റെയിൽവേ സ്റ്റേഷനിൽനിന്ന് ആരംഭിക്കുന്ന റോഡ് ചെമ്മാൻമുക്ക്, അയത്തിൽ വഴിയാണ് മുഖത്തല
ഡീസന്റ് ജങ്ഷനിൽ എത്തുക.
@ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയറാണ് പദ്ധതിയുടെ പ്രോജക്ട് കോ–- ഓർഡിനേറ്റർ. കുണ്ടറ സ്പെഷ്യൽ തഹസിൽദാർ പദ്ധതിയുടെ ലാൻഡ് അക്വിസിഷൻ ഓഫീസറാണ്.
എന്നാൽ ഇപ്പോഴും ഈ മൂന്ന് റോഡുകളുടേയും സ്ഥലമെടുപ്പ് പോലും തുടങ്ങിയിട്ടില്ല. ഇനി അനുവദിച്ച 365 കോടി നിലവിൽ ഫണ്ടിന്റെ അപര്യാപ്തത കൊണ്ടാണ് നടക്കാത്തതെന്ന് സർക്കാർ ഭാഷ്യo
@ കൊല്ലം കോർപ്പറേഷൻ അധികൃതരുടെ രാക്ഷ്ട്രിയ നിലപാടുകൾ കൊല്ലം നഗരവികസനത്തെ പിന്നോട്ടടിക്കുന്നു - മോൻസിദാസ് (ബിജെപി കൊല്ലം മണ്ഡലം പ്രസിഡന്റ്)
കേന്ദ്രസർക്കാരിന്റെ നഗരവികസനപദ്ധതികളോട് മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് കൊല്ലം കോർപ്പറേഷൻ അധികൃതരുടേത്. കേന്ദ്രസർക്കാരിന്റെ
അമൃത് പദ്ധതി അട്ടിമറിയ്ക്കാൻ ശ്രമിക്കുന്നവർ സ്മാർട്ട് സിറ്റി പദ്ധതി നടപ്പാക്കണമെന്ന ജനങ്ങളുടെ ആവശ്യത്തോട് പുറംതിരിഞ്ഞു നിൽക്കുന്നു. കൊല്ലം കോർപ്പറേഷനെ
കേന്ദ്രസർക്കാരിന്റെ സ്മാർട്ട് സിറ്റി മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾക്കായി കേന്ദ്രസർക്കാരിൽ സ്വാധീനം ചെലുത്തുവാനുള്ള നടപടികൾ ബിജെപി ജില്ലാ സംസ്ഥാന കമ്മിറ്റികളുമായും കൗൺസിലർമാരുമായും ആലോചിച്ചു തീരുമാനമെടുക്കുമെന്ന് ബിജെപി കൊല്ലം മണ്ഡലം പ്രസിഡന്റ് മോൻസിദാസ് പറഞ്ഞു.കേന്ദ്രസർക്കാർ പദ്ധതികൾ സ്വന്തം പദ്ധതികളാക്കി
മാറ്റുന്ന കൊല്ലം എംപി പ്രേമചന്ദ്രനും
യും നഗരപ്രദേശത്തെ എം എൽ എമാരും രാഷ്ട്രീയം മറന്നു സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ ബിജെപി ജില്ലാ നേതൃത്വവുമായി സഹകരിച്ചു കൊണ്ട് കേന്ദ്രസർക്കാരിൽ
സമ്മർദ്ദം ചെലുത്തി കൊല്ലം നഗരത്തെ
സ്മാർട്ട് സിറ്റി മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തണം അങ്ങനെ വന്നാൽ നഗര റോഡുകളും വികസപ്പിക്കാനും നിർമ്മിക്കാനും സാധിക്കും.
No comments:
Post a Comment