ആത്മീയ പാതയാണെന്ന് വിശ്വസിക്കുന്ന ആരാധന. കെ. എസ് യോഗ പരിശീലനത്തിലൂടെ മനുഷ്യന്റെ
ശരീരം, മനസ്സ്, ആത്മാവ്, പ്രപഞ്ചം എന്നിവയെ സംയോജിപ്പിച്ചു കൊണ്ട്
ഒരു വ്യക്തിയുടെ പെരുമാറ്റത്തിലും ചിന്താരീതിയിലും നിലപാടിലും വലിയ വ്യത്യാസമുണ്ടാക്കുമെന്ന് ആരാധന പറയുന്നു. 2000 ജൂൺ മാസത്തിൽ ചാത്തന്നൂർ സീതാറാം ബിൽഡിങ്ങിൽ ശ്രീ ശ്രീ ശ്രീ രവിശങ്കറിന്റെ ആർട്ട് ഓഫ് ലിവിങ് സംഘടനയുടെ ബേസിക് കോഴ്സിൽ ചേർന്ന് കൊണ്ട് തന്റെ യോഗയുടെയും സത് സംഘിന്റെയും പ്രയാണം ആരംഭിക്കുന്നത്.തുടർന്ന് ചാത്തന്നൂരിലെയും കൊല്ലം ജില്ലയിളുടനീളം ആർട്ട് ഓഫ് ലീവിങ്ങിന്റെ യോഗയുടെയും പ്രധാന പ്രചാരകയായും മാറുകയായിരുന്നു. തുടർന്ന് ആയിരകണക്കിന് ആൾക്കാർക്ക് സൗജന്യമായി യോഗ പരിശീലനം നൽകി വരികയാണ്. യോഗ പഠനം തുടങ്ങിയ ശേഷമാണ് ആരാധനയുടെ വിവാഹം വിവാഹം കഴിഞ്ഞതിന് ശേഷം ഭർത്താവിന്റെ പൂർണ്ണ പിന്തുണയോടെ യോഗ പഠനം തുടർന്ന് ഇപ്പോൾ മക്കൾക്കും ഭർത്താവിനും ഒപ്പമാണ് യോഗ അഭ്യാസവും പ്രചാരണവും നടത്തുന്നത് ഒപ്പം സത് സങ്ങും അധ്യാത്മിക പ്രചാരണവും നടത്തുന്നു.
2014ൽ ആയുഷ് മിനിസ്റ്ററുടെ
യോഗ ഇൻസ്ട്രക്ടർ പരീക്ഷയിൽ പങ്കെടുത്ത് എ -ഗ്രേഡ് ഇൻസ്ട്രക്ടർ
ആയി യോഗ പ്രാണായാമം ധ്യാനം ഒപ്പം ആയുഷ് മിനിസ്റ്ററിയുടെ പ്രചാരകയുമായി മാറി. ആയുഷിന്റെ
ആയുർവേദ ഉത്പന്നങ്ങൾ വിതരണം ചെയ്യുക വഴി ചാത്തന്നൂർ മേഖലയിൽ നിരവധി വീട്ടമ്മമാർക്ക് വരുമാന മാർഗ്ഗവും നേടി കൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്.
2020-21കാലഘട്ടത്തിൽ ലോകം മുഴുവൻ കൊവിഡ് പടർന്ന് പിടിച്ചപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവർക്ക് സൗജന്യ ഓൺലൈൻ യോഗ ക്ലാസുകൾക്ക് നേതൃത്വം നൽകി ഇപ്പോഴും ഓൺലൈൻ യോഗ ക്ലാസുകൾ തുടരുകയാണ്
ഒപ്പം തന്നെ വിവിധ അനാതാലയങ്ങളിലും മാനസാരോഗ്യ കേന്ദ്രങ്ങളിലും യോഗയും ധ്യാനവും ഒപ്പം സത് സങ്ങും പകർന്നു നൽകി.
ആർട് ഓഫ് ലൈവിങ്ങിൽ ശ്രീ ശ്രീ രവിശങ്കറിനെ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങിയിട്ടുള്ള ആരാധന. കെ. എസ് ചാത്തന്നൂരിന്റെ ഹൃദയ ഭാഗത്ത് ഉയർന്നു വരുന്ന ടെംപിൾ ഓഫ് നോയളജിന്റെ (ടെമ്പിൾ ഓഫ് നോളേട്ജ് )ന്റെ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുകയാണ് ഇവിടെ ഒരേ സമയം നൂറ് കണക്കിന് ആൾക്കാർക്ക് യോഗ പരിശീലനത്തിനും ആരാധന നടത്തുന്നത്തിനുമുള്ള സൗകര്യം ഉണ്ട്.
നിലവിൽ ആയുഷ് ഉൽപ്പന്നങ്ങളുടെ പ്രചാരകയും യോഗ പരിശീലകയും ഒപ്പം തന്നെ സത് സംഘം നടത്തുന്നതോടൊപ്പം തന്നെ കല്ലുവാതുക്കൽ എം ജി എം, ചാത്തന്നൂർ ക്രിസ്തോസ് മാർത്താമ സ്കൂൾ എന്നിവടങ്ങളുൽ ആയിരകണക്കിന് കുട്ടികളെ യോഗ പ്രാണായാമം ധ്യാനം എന്നിവ പരിശീലിപ്പിക്കുന്നു. കഴിഞ്ഞ യോഗ ദിനത്തിൽ തുടർച്ചയായി 108 സൂര്യനമസ്കാരം നടത്തി ശ്രദ്ധ നേടിയിരുന്നു. ചാത്തന്നൂരിലെ ഓരോ വീടുകളിലും എത്തി ആയുർവേദത്തിന്റെ പ്രാധാന്യം പറഞ്ഞു കൊടുത്തു ഒപ്പം യോഗപരിശീലനം നടത്തി ആരോഗ്യമുള്ള ഒരു സമൂഹത്തെ വളർത്തിയെടുക്കാനുള്ള ശ്രമത്തിലാണ് ആരാധന.കെ.എസ് കമ്യിട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും ഉള്ള ആരാധന സോഷ്യൽ വർക്ക് ആന്റ് കൗൺസിലിംഗിൽ ബിരുദവും ഉണ്ട് ഒപ്പം തന്നെ രണ്ടാംവർഷയോഗ നാചുറോപതി ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയുമാണ്. കുമ്മല്ലൂർ കാദംമ്പരിയിൽ വാട്ടർ അതോറിറ്റിയിൽ റിട്ട. എഞ്ഞിനിയർ ആയ എ. സോമരാജന്റെയും സി. തങ്കമണിയുടെയും മകളായ
ആരാധന ഇപ്പോൾ ചാത്തന്നൂരിൽ സ്ഥിരതാമസമാക്കി കൊണ്ട് സനാതന ധർമ്മ പ്രചാരണത്തിന് നേത്രത്വം കൊടുക്കുന്നു കെ എസ് ഇ ബിയിൽ സബ് എഞ്ചിനിയർ ദിലീപ്കുമാർ ആണ് ഭർത്താവ് രണ്ടു മക്കളാണ് മൂത്ത മകൾ നിവേദിത പ്ലസ് വൺ വിദ്യാർത്ഥിനിയാണ് മകൻ പ്രത്യുഷ് നാലാം ക്ലാസിൽ പഠിക്കുന്നു.
No comments:
Post a Comment