Tuesday, 20 June 2023

ജല അതോറിറ്റിയുടെ കെടുകാര്യസ്ഥത ആദിച്ചനല്ലൂർ പഞ്ചായത്തിന്റെ കിഴക്കൻമേഖലയിൽ കുടിവെള്ളമില്ല. കട്ടച്ചൽ, ആദിച്ചനല്ലൂർ കൈതക്കുഴി,

ചാത്തന്നൂർ : ജല അതോറിറ്റിയുടെ കെടുകാര്യസ്ഥത ആദിച്ചനല്ലൂർ പഞ്ചായത്തിന്റെ കിഴക്കൻമേഖലയിൽ കുടിവെള്ളമില്ല. കട്ടച്ചൽ, ആദിച്ചനല്ലൂർ കൈതക്കുഴി, കുമ്മല്ലൂർ ഭാഗങ്ങളിലാണ് 
 വാട്ടർ അതോറിറ്റിയുടെയും  മെയിന്റനൻസ് നടത്തുന്ന കരാറുകാരുടെയും കെടുകാര്യസ്ഥത കൊണ്ട് ഈ പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടാക്കനി ആവുന്നത്.കുമ്മല്ലൂർ ഭാഗത്ത് നിന്നും ആദിച്ചനല്ലൂർ ഭാഗത്തേക്ക് പോകുന്ന പൈപ്പ് ലൈൻ അടിക്കടി പൊട്ടുന്നതാണ് ഇവിടേക്ക് കുടിവെള്ളമെത്താതിരിക്കാനുള്ള പ്രധാനകാരണം.ഒന്നരയാഴ്ച മുൻപ് പൊട്ടിയ പൈപ്പ് ശരിയാക്കിയതിന് പിന്നാലെ വീണ്ടും പൊട്ടിയതാണ് വീണ്ടും കുടിവെള്ളം നിലയ്ക്കാനുള്ള പ്രധാനകാരണം. ആദിച്ചനല്ലൂർ പെരുമാൾകുന്ന് കോളനി നിവാസികൾ പൈപ്പ് ലൈനിൽ കൂടി വരുന്ന കുടിവെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ്. പൈപ്പ് ലൈൻ പൊട്ടിയാൽ ഉടൻ വാൽവ് അടച്ചു ഉദ്യോഗസ്ഥർ സ്ഥലം വിടും പിന്നീട് കരാറുകാർ തോന്നുന്ന സമയത്താണ് ശരിയാക്കുന്നത് ഇതിനൊരു ശാശ്വതമായ പരിഹാരം കണ്ടില്ലായെങ്കിൽ  വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ സമരപരിപാടിയുമായി മുന്നോട്ടുപോകുമെന്ന് ഗ്രാമപഞ്ചായത്ത്‌ അംഗം രഞ്ജു ശ്രീലാൽ പറഞ്ഞു.
ഫോട്ടോ: പൊട്ടിയ സ്ഥലത്ത് നിർമ്മാണപ്രവർത്തികൾക്കായി ഒരാഴ്ചയായി കുഴിയെടുത്തിട്ടിരിക്കുന്നു.

No comments:

Post a Comment