കൊല്ലം : കൊല്ലം ജില്ലയുടെ ഗതാഗത രംഗത്ത് വൻ മുന്നേറ്റം ഉണ്ടാക്കുവാൻ പോകുന്ന ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്ന പദ്ധതി യുടെ നിർമാണപ്രവർത്തികൾ അതിവേഗം
മുന്നേറുകയാണ്. വേഗമേറിയതും സുഗമവുമായ വാഹന ഗതാഗതത്തിന് വഴിയൊരുക്കി കൊണ്ട് നിർമാണ കമ്പനികൾക്കു നൽകിയിരിക്കുന്ന ഡിസൈൻ പാരാമീറ്റർ അനുസരിച്ചുള്ള നിർമാണ പ്രവർത്തനങ്ങളും പൈലിങ്ങും മറ്റ് അനുബന്ധ ജോലികളും പുരോഗമിക്കുകയാണ്.അടിസ്ഥാന നിർമ്മാണപ്രവർത്തിയായ സർവീസ്
റോഡ് നിർമാണം 60ശതമാനം പൂർത്തിയായി, ഓടകളുടെ നിർമ്മാണം 80 ശതമാനം പൂർത്തിയായി നിർമ്മാണപ്രവർത്തികൾ മുന്നേറുന്നു, ഉമയനല്ലൂർ, തിരുമുക്ക്, ശീമാട്ടി എന്നിവടങ്ങളിൽ അടിപാത നിർമ്മാണം പുരോഗമിക്കുന്നു ഒരു സൈഡ് പൂർത്തിയായി അനുബന്ധ റോഡിന്റെ നിർമ്മാണം പുരോഗമിക്കുന്നു.
ദേശീയ പാതയിലെ പാലങ്ങളുടെ പൈലിംഗ് ജോലികളും ഭൂമി നിരപ്പാക്കിയ സ്ഥലങ്ങളിൽ ടാറിംഗ് ജോലികളും പൂർത്തിയായി വരുന്നു.പലയിടത്തും
പാതയുടെ ആദ്യഘട്ട ടാറിംഗ് പുരോഗമിക്കുന്നതായും നിർമാണ കമ്പനി അധികൃതർ വ്യക്തമാക്കി.
ആറുവരിയാകുന്നതോടെ ജില്ലയിലെ സ്ഥിരം അപകടവളവുകളും ബ്ലാക്ക് സ്പോട്ടുകളും ഒഴിവാകും. തിരക്കേറിയ കവലകളും ചില നഗരപ്രദേശങ്ങളും ആറുവരിപാത യാഥാർഥ്യമാകുന്നതോടെ അപ്രത്യക്ഷമാകും. ഇതോടെ യാത്രക്കാർക്ക് ചുരുങ്ങിയ സമയത്തിനകം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാകും. രണ്ടര വർഷത്തിനുള്ളിൽ ദേശീയപാതയുടെ നിർമാണം പൂർത്തിയാക്കി പൊതുഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് ദേശീയപാത അഥോറിറ്റിയും കരാർ ഏറ്റെടുത്ത കമ്പനികളും
@ ദേശീയപാതയുടെ ഘടന
അരമീറ്റർ വീതിയിൽ മധ്യഭാഗ വേർതിരിവ്, ഇരുവശങ്ങളിലും ഏഴുമീറ്റർ വീതിയിൽ സർവീസ് റോഡ്, ഒന്നരമീറ്റർ വീതിയിൽ നടപ്പാത, ഒന്നരമീറ്റർ വീതിയിൽ ഓട, ഓടയുടെ സൈഡിൽ വൈദ്യുതി ലൈൻ, ജലഅതോറിറ്റി പൈപ്പുകൾ എന്നിങ്ങനെയാണ് ദേശീയപാതയുടെ ഘടന.
@ രണ്ടു റീച്ചുകളിലായാണു ജില്ലയിലെ പ്രവൃത്തികൾ നടക്കുന്നത്. ജില്ലയിൽ ആകെ ഏറ്റെടുത്തത് 57.3 ഹെക്ടർ ഭൂമിയാണ്. ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ 55 കിലോമീറ്റർ ദേശീയപാതയാണ് 45 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നത്.
@ ആലപ്പുഴ കൊറ്റുകുളങ്ങരമുതൽ കാവനാട് ബൈപ്പാസ് തുടങ്ങുന്നയിടംവരെയുള്ള റീച്ചിന് 1,580 കോടിയും ബൈപ്പാസ്‌മുതൽ കടമ്പാട്ടുകോണംവരെയുള്ള റീച്ചിന് 1,385 കോടിയുമായി മൊത്തം 2,965 കോടിയാണ് അടങ്കൽത്തുക. ആദ്യ റീച്ചിന്റെ കരാർ ഏറ്റെടുത്തത് വിശ്വസമുദ്രയും രണ്ടാം റീച്ചിന്റെ കരാർ ശിവാലയ കൺസ്ട്രക്‌ഷനുമാണ്.
@ ഏറ്റെടുത്ത ഭൂമി: 57.3 ഹെക്ടർ
@നഷ്ടപരിഹാരം നൽകിയത്: 2100 കോടി
@അർഹരായ ഭൂഉടമകൾ. 5600
@ആദ്യ റീച്ച് - കൊച്ചുകുളങ്ങര- കാവനാട് -കരാർ തുക 1580 കോടി
@ രണ്ടാം റീച്ച് - കാവനാട്- കടമ്പാട്ടുകോണം -കരാർ തുക 1386 കോടി
@ ദേശിയപാത വികസനത്തിന്റെ ഭാഗമായി
ചെറുതും വലുതുമായ 13 പാലങ്ങളാണ് നിർമ്മിക്കുന്നത്.
കന്നേറ്റി പാലം, നീണ്ടകര പാലം, കുരീപ്പുഴ പാലം, നീരാവിൽ പാലം, മങ്ങാട് പാലം, ഇത്തിക്കര പാലം തുടങ്ങിയവയുടെ പണികൾ പുരോഗമിക്കുന്നു. പാലത്തിന്റെ നിർമ്മാണത്തിനായി മണ്ണ് പരിശോധന നേരത്തെ പൂർത്തിയായിരുന്നു.എല്ലായിടത്തും നിർമ്മാണപ്രവത്തികൾ ഒരേ സമയം പുരോഗമിക്കുകയാണ്
@കരാറുകാർ - ആന്ധ്രയിലെ വിശ്വസമുദ്ര, ഹരിയാനയിലെ ശിവാലയ
ഓച്ചിറ മുതൽ ബൈപാസിന്റെ തുടക്കം വരെയുള്ള പ്രവൃത്തികൾ വിശ്വസമുദ്ര എന്ന കമ്പനിയാണു ചെയ്യുന്നത്. കാവനാട് കൊല്ലം ബൈപ്പാസ് മുതൽ കടമ്പാട്ടുകോണം വരെയുള്ള പ്രവർത്തി ശിവാലയ കൺസ്ട്രക്ഷൻ കമ്പനിയാണ് ചെയ്യുന്നത്.
@ സ്ഥലമേറ്റെടുക്കുന്ന ശ്രമകരമായ ജോലി ജില്ലാ ഭരണകൂടത്തിന്റെയും ഡപ്യൂട്ടി കലക്ടറുടെയും തഹസിൽദാർമാരുടെയും നേതൃത്വത്തിൽ ഇപ്പോഴും പുരോഗമിക്കുകയാണ് ഇനിയും ഒഴിഞ്ഞു പോകാൻ ഉണ്ടെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. വിരലിലെണ്ണാവുന്ന സ്ഥലങ്ങളിൽ ഇനിയും കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയിട്ടില്ല.മരങ്ങളും മുറിച്ചു മാറ്റാനുണ്ട്.
@ കെ.എസ്.ഇ.ബിയുടെ പോസ്റ്റുകൾ മാറ്റുന്ന ജോലികൾ മന്ദഗതിയിലാണ്. നിർമ്മാണപ്രവർത്തികളുടെ പ്രധാന തടസവും കെ എസ് ഇ ബിയുടെ മെല്ലെപോക്ക് ആണ്.
ഇതോടൊപ്പം വാട്ടർ അതോറിട്ടിയുടെ പൈപ്പുകളും മാറ്റി സ്ഥാപിക്കുന്നതും ഇഴഞ്ഞിഴഞ്ഞു നീങ്ങുകയാണ്.
കെ.എസ്.ഇ.ബിയുടെ പോസ്റ്റുകൾ മാറ്റുന്ന ജോലികൾ പൂർത്തിയായാൽ നിർമ്മാണപ്രവർത്തികൾ 70%പൂർത്തിയാകുമെന്ന് കമ്പനി അധികൃതർ പറഞ്ഞു. ഒപ്പം തന്നെ
കെട്ടിടങ്ങൾ പൂർണ്ണമായും പൊളിച്ചു നീക്കിയതായി ദേശീയപാത ഉദ്യോഗസ്ഥർ പറയുന്നുവെങ്കിലും നിയമക്കുരുക്കിൽപ്പെട്ട ആരാധനാലയങ്ങൾ ഇനിയും പൊളിച്ചു മാറ്റാനുണ്ട്.
@ ബൈപ്പാസിൽ നിർമാണം പുരോഗമിക്കുന്നു യുദ്ധകാലാടിസ്ഥാനത്തിൽ
ബൈപ്പാസിൽ നിർമാണ പ്രവർത്തികൾ പുരോഗമിക്കുന്നത് യുദ്ധകാലാടിസ്ഥാനത്തിലാണ്.
സ്ഥിരം അപകട മേഖലയായ കാവനാട് മുതൽ മേവറം വരെയുള്ള കൊല്ലം ബൈപ്പാസ് ഭാഗത്ത് മികച്ച ഗതാഗത സംവിധാനങ്ങളോട് കൂടി വലിയ മാറ്റങ്ങൾ ആണ് വരാൻ പോകുന്നത്.
പാലങ്ങളും അടിപാതയും ബസ് ബേയും സർവീസ് റോഡും കാലുങ്കുകളും
അടക്കം വൻ നിർമ്മാണപ്രവർത്തികളാണ് പുരോഗമിക്കുന്നത്.
@ ബൈപ്പാസിൽ അഷ്ടമുടിക്കായലിന് കുറുകെ മൂന്ന് പാലങ്ങൾ നിർമ്മിക്കും. ആൽത്തറമൂടിന് സമീപം 620 മീറ്റർ, കോട്ടയ്ക്കകത്ത് 827 മീറ്റർ, പിള്ളവീട് ഭാഗത്ത് 95 മീറ്റർ വീതം നീളത്തിലാണ് പാലങ്ങൾ.കൂടാതെ 17 കലുങ്കുകൾ ബൈപ്പാസ് വികസനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
@ നീണ്ടകര - ചിന്നക്കട റോഡിൽ കാവനാട് 22.9 മീറ്റർ, അയത്തിൽ ജംഗ്ഷനിൽ കൊല്ലം - ആയൂർ റോഡിൽ 60 മീറ്റർ നീളമുള്ള അടിപ്പാത നിർമ്മിക്കും. നീരാവിൽ പാലത്തിനു സമീപമുള്ള അടിപ്പാത പുനരുദ്ധരിക്കും.
@ ബൈപ്പാസിൽ മേൽപ്പാലങ്ങളും അടി പാതകളും ഒഴികെ ഇരുവശത്തും ഏഴ് മീറ്റർ വീതിയിൽ സർവീസ് റോഡ് ഉണ്ട്
ഇതിന്റെ നിർമ്മാണപ്രവർത്തികൾ പുരോഗമിക്കുന്നു. ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി കൊല്ലം നഗരപ്രദേശമായ
കല്ലുംതാഴം ജംക്ഷനിൽ ആറുവരി മേൽപ്പാലനിർമാണത്തിന്റെ പൈലിങ് പ്രവൃത്തികൾ കഴിഞ്ഞു നിർമ്മാണപ്രവർത്തികൾ പുരോഗമിക്കുന്നു.800 മീറ്റർ നീളത്തിലാണ് മേൽപ്പാലം വരുന്നത്.
മങ്ങാട്, പാലത്തറ
ജംഗ്ഷൻ എന്നിവിടങ്ങളിൽ നടപ്പാലവും മങ്ങാട് ബസ് ബേയും നിർമിക്കും. ശക്തികുളങ്ങര, പൂവാങ്കൽ ,തൃക്കടവൂർ, കല്ലുംതാഴം അയത്തിൽ, പാലത്തറ, മേവറം എന്നിവിടങ്ങളിൽ ബസ് ഷെൽട്ടറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
കരുനാഗപ്പള്ളി, കാവനാട്, കടവൂർ ജങ്ഷൻ,പാലത്തറ, മേവറം, കൊട്ടിയം, ചാത്തന്നൂർ, പാരിപ്പള്ളി എന്നിവിടങ്ങളിലാണ് മറ്റു മേൽപ്പാലങ്ങൾ. ജില്ലയിൽ ദേശീയപാതയുടെ ഭാഗമായി വരുന്ന കന്നേറ്റി പാലം, നീണ്ടകര പാലം, കുരീപ്പുഴ പാലം, നീരാവിൽ പാലം, മങ്ങാട് പാലം, ഇത്തിക്കര പാലം തുടങ്ങിയവയുടെ പണികളും നടക്കുന്നുണ്ട്. പണി പൂർത്തിയാകുന്നതോടെ ജില്ലയിൽ രണ്ടു ടോളുകളായിരിക്കും ഉണ്ടാകുക.
@ ഓച്ചിറയ്ക്കും പാരിപ്പള്ളിക്കും ഇടയിൽ റോഡ് മറികടക്കാൻ 28 ഇടങ്ങളാണ് ഉള്ളത് സർവീസ് റോഡിലൂടെ വന്ന് അടിപ്പാത വഴി വേണം മറുവശത്തേക്കു കടക്കേണ്ടത്.
@ അടിപാതകൾ
ഏഴ് ഫ്ലൈ ഓവർ ,ഏഴ് വെഹിക്കിൾ അണ്ടർപാസ് , ഇടത്തരം വാഹനങ്ങൾക്കുള്ള (എസ്‌വിയുപി)–11, ചെറിയ വാഹനങ്ങൾക്കുള്ള എൽവിയുപി മൂന്ന് എന്നിവയാണ് അടിപ്പാതകൾ. ആറുവരിപ്പാതി മറികടക്കുന്നതിനു 4 തരത്തിലുള്ള അടിപ്പാതയാണു നിർമിക്കുന്നത്.
@ ഫ്ലൈ ഓവർ ( സ്പാൻ വീതി 30 മീറ്റർ)
@ വലിയ വാഹനങ്ങൾക്കു മറികടക്കാൻ കഴിയുന്ന വെഹിക്കിൽ അണ്ടർ പാസ് (വിയുപി) (സ്പാൻ വീതി 22.9 മീറ്റർ).
@ ഇടത്തരം വാഹനങ്ങൾക്കുള്ള അണ്ടർ പാസ് (എസ്‌വിയുപി ).സ്പാൻ വീതി എഴ് മീറ്റർ
@ ചെറിയ വാഹനങ്ങൾക്കുള്ള ലൈറ്റ് വെഹിക്കിൾ അണ്ടർ പാസ് (എൽവിയുപി). സ്പാൻ വീതി ആറ് മീറ്റർ
@ ഫ്ലൈ ഓവർ നിർമിക്കുന്ന സ്ഥലങ്ങൾ കരുനാഗപ്പള്ളി ജംക്‌ഷൻ,
കൊല്ലം – തേനി ദേശീയപാത മറികടക്കുന്ന സ്ഥലം (കടവൂർ ഒറ്റക്കൽ), ബൈപാസ് റോഡിൽ കൂനമ്പായിക്കുളം റോഡ് ജംക്‌ഷൻ , ബൈപാസ് സമാപിക്കുന്ന മേവറം ജംക്‌ഷൻ, 5. കൊട്ടിയം ജംക്‌ഷൻ,. ചാത്തന്നൂർ ജംക്‌ഷൻ ,പാരിപ്പള്ളി ജംക്‌ഷൻ.
വി യു പി നിർമിക്കുന്ന സ്ഥലങ്ങൾ
ഓച്ചിറ– താമരക്കുളം റോഡ്, ടൈറ്റാനിയം ജംക്‌ഷൻ, ബൈപാസ് തുടങ്ങുന്ന ആൽത്തറമൂട് ജംക്‌ഷൻ കൊല്ലം – കോട്ടപ്പുറം ജലപാതയ്ക്കും പിള്ളവീട് ജലാശയത്തിനും ഇടയിൽ. കല്ലുതാഴം ജംക്‌ഷൻ. കൊല്ലം– ആയുർ റോഡ് അയത്തിൽ ജംക്‌ഷൻ, കൊട്ടിയം ജംക്‌ഷനും ഇത്തിക്കര പാലത്തിനും ഇടയിൽ.
എസ് യു പി നിർമിക്കുന്ന സ്ഥലങ്ങൾ
ഓച്ചിറ (താമരക്കുളം റോഡ് തുടങ്ങുന്ന ഭാഗത്ത് നിന്നു നാല് കിലോമീറ്റർ അകലെ
ഓച്ചിറയ്ക്കും കരുനാഗപ്പള്ളിക്കും ഇടയിൽ
കന്നേറ്റിക്കും ടൈറ്റാനിയം ജംക്‌ഷനും ഇടയിൽ,
ടൈറ്റാനിയത്തിനും ചവറ പാലത്തിനും ഇടയിൽ
.ചവറ പാലത്തിനും നീണ്ടകര പാലത്തിനും ഇടയിൽ
ചവറ പാലത്തിനും നീണ്ടകര പാലത്തിനും ഇടയിൽ
നീണ്ടകര പാലത്തിനും ബൈപാസ് തുടങ്ങുന്ന ആൽത്തറ മുടിനും ഇടയിൽ
മേവറത്തിനും കൊട്ടിയത്തിനും ഇടയിൽ
ഇത്തിക്കര പാലത്തിനും ചാത്തന്നൂർ ജംക‌്ഷനും ഇടയിൽ
ചാത്തന്നൂർ ജംക്‌ഷനും പാരിപ്പള്ളിക്കും ഇടയിൽ .
പാരിപ്പള്ളിക്കും കല്ലമ്പലത്തിനും ഇടയിൽ
എൽവിയുപി നിർമിക്കുന്ന സ്ഥലങ്ങൾ
കരുനാഗപ്പള്ളിക്കും കന്നേറ്റിക്കും ഇടയിൽ
.ചാത്തന്നൂർ ജംക്‌ഷനും പാരിപ്പള്ളിക്കും ഇടയിൽ രണ്ടു സ്ഥലങ്ങളിൽ
No comments:
Post a Comment