Saturday, 4 June 2022

ഒരു നാടിന്റെ വികസനം സുസ്ഥിരമാകണമെങ്കിൽ പരിസ്ഥിതി സംരക്ഷിക്കപ്പെടണം.



 
കൊല്ലം: ഒരു നാടിന്റെ വികസനം സുസ്ഥിരമാകണമെങ്കിൽ പരിസ്ഥിതി സംരക്ഷിക്കപ്പെടണം. പരിസ്ഥിതിസംരക്ഷണമെന്നാൽ വനസംരക്ഷണമാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കുന്നുണ്ട്. അത് നാടിന്റെ സംരക്ഷണമാണ്. നമ്മുടെ നാട്ടിലെ ജലാശയങ്ങളുടെയും തോടുകളുടെയും കനാലുകളുടെയും ചതുപ്പുകളുടെയും പാടങ്ങളുടെയും സംരക്ഷണമാണ്. പക്ഷേ, അത്തരമൊരു പരിഗണന ഇക്കാര്യത്തിൽ കൊല്ലത്ത് നടക്കുന്നില്ല.
കൊല്ലം ജില്ലയിലെ ജലാശയങ്ങളും 
ഒട്ടേറെ തോടുകളും ചിറകളും തണ്ണീർ തടങ്ങളും ഇന്ന് ഇല്ലാതായി കൊണ്ടിരിക്കുകയാണ്. 
ഒരു കാലത്ത് ഗ്രാമപ്രദേശങ്ങളിൽ പുരയിടങ്ങളുടെ അതിർത്തി തോടുകളായിരുന്നെങ്കിൽ ഇന്നതെല്ലാം നികത്തി മതിലുകളാക്കി മാറ്റിയിരിക്കുന്നു. ഇതുവഴി നീരൊഴുക്ക് ഇല്ലാതെയാവുകയാണുണ്ടായത്. തോടുകളും കൈതോടുകളും 
നികത്തുന്നതോടൊപ്പം നദികളും 
തോടുകളും കനാലുകളും വ്യാപകമായി കൈയേറി നീരൊഴുക്ക്‌ തടസ്സപ്പെടും വിധം വീതി കുറഞ്ഞിട്ടുണ്ട്.
വികസനത്തിന്റെപേരിൽ കൊല്ലം നഗരത്തിലെ ചതുപ്പുകളും പാടങ്ങളും വ്യാപകമായി നികത്തിയിട്ടുണ്ട്. തൊടുകളെല്ലാം മാലിന്യംകൊണ്ട്‌ നിറയുന്നു. കൊല്ലത്തിന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്ന കൊല്ലം തോട് ഇതിന്റെ പ്രധാന ഉദാഹരണമാണ്. ജില്ലയിലെ നദീതടങ്ങളുടെ തീരങ്ങൾ കൈയ്യേറ്റം മൂലം ലോപിച്ചു വരികയാണ് അഷ്ടമുടികായൽ തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം കടൽ 
തീരങ്ങൾപോലും കൈയേറിയിട്ടുണ്ടെന്ന്  തിരുമുല്ലാവാരത്തെ തീരപ്രദേശങ്ങൾ 
പരിശോധിച്ചാൽ ബോധ്യമാകും.
നെൽവയലുകളും തണ്ണീർതടങ്ങളും 
ജനസംഖ്യയിലുണ്ടായ വർധനമൂലം വാസസ്ഥലങ്ങൾക്കുവേണ്ടിയും മറ്റാവശ്യങ്ങൾക്കുവേണ്ടിയുമാണ് നികത്തിയിട്ടുള്ളത്. കൃഷിക്കാരനെ സംരക്ഷിച്ചുകൊണ്ട് പാടങ്ങൾ നിലനിർത്താനുള്ള നയമുണ്ടാകണം. 

@ സർപ്പക്കാവുകൾ സംരഷിക്കണം 

 സംരക്ഷിക്കപ്പെടേണ്ട ഒന്നാണ് സർപ്പക്കാവുകൾ. സർപ്പക്കാവുകൾ ജൈവവൈവിധ്യത്തിന്റെ കലവറയാണ്. പക്ഷേ, ഭൂരിപക്ഷം കാവുകളും വെട്ടി കോൺക്രീറ്റു കാവുകളാക്കിയിരിക്കുന്നു. ഇതുവഴി ഒരു ആവാസവ്യവസ്ഥയെയാണ് നാം നശിപ്പിക്കുന്നത്.

@ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ
മാലിന്യസംസ്കരണത്തിന്
മുൻകൈയെടുക്കണം.

മാലിന്യസംസ്കരണത്തിന് ആധുനികമായ സംവിധാനങ്ങളില്ലാത്ത നഗരങ്ങളുടെ പട്ടികയിലാണ് കൊല്ലം മാലിന്യമുക്തനഗരമെന്ന പ്രഖ്യാപനമെല്ലാം നടത്തിയെങ്കിലും മാലിന്യസംസ്കരണത്തിന് ശാസ്ത്രീയസംവിധാനങ്ങളൊന്നും കൊല്ലം കോർപ്പറേഷനിലും മുൻസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും ഇല്ല.
തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ 
ഹരിതകേരളംപോലെയുള്ള പദ്ധതികളിൽ ഉൾപ്പെടുത്തി
കനാലുകളും തോടുകളും മാലിന്യമുക്തമാക്കണം.

No comments:

Post a Comment