Monday, 20 June 2022

മുല്ലക്കരയുടെ മഹാഭാരതത്തിന് ചാത്തന്നൂരിലെ സി.പി.ഐയിൽ വിലക്ക്


മുല്ലക്കരയുടെ മഹാഭാരതത്തിന് ചാത്തന്നൂരിലെ സി.പി.ഐയിൽ വിലക്ക്
ചാത്തന്നൂർ : സിപിഐ ചാത്തന്നൂർ മണ്ഡലം സമ്മേളനം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ആരോപണപ്രത്യാരോപണങ്ങളുമായി ഇരു വിഭാഗവും രംഗതെത്തി. വാട്സ്ആപ്പ് സന്ദേശങ്ങളും ലഘുലേഖകളുമായി ഇരു വിഭാഗവും രംഗത്തുണ്ട്.പുസ്തകകച്ചവടം പോലും ആയുധമാക്കി ഇരു വിഭാഗവും കൊമ്പ് കോർക്കുമ്പോൾ മണ്ഡലം സെക്രട്ടറി സ്ഥാനങ്ങളിലേക്ക് മത്സരം ഉറപ്പാക്കി വോട്ട് പിടിത്തവും തുടങ്ങി കഴിഞ്ഞു.ജില്ലാ സെക്രട്ടറി 
മുല്ലക്കരയുടെ മഹാഭാരതത്തിലൂടെ എന്ന പുസ്തകത്തിന് ചാത്തന്നൂർ സി.പി ഐയിലെ ഇസ്മയിൽ, പ്രകാശ്ബാബു പക്ഷങ്ങൾ ഏർപ്പെടുത്തിയ വിലക്ക് ഈമാസം 24ന് ആരംഭിക്കുന്ന മണ്ഡലം സമ്മേളനത്തിൽ ചർച്ചയാകുമെന്ന് സൂചനനൽകി ഒരു വിഭാഗം രംഗതെത്തി.
മന്ത്രി ചിഞ്ചുറാണിക്ക് ഏർപ്പെടുത്തിയ രഹസ്യവിലക്കും സമ്മേളനത്തിൽ പൊട്ടിത്തെറി സൃഷ്ടിച്ചേക്കും.
സഹകരണ ആശുപത്രി അഴിമതിയുമായി ബന്ധപ്പെട്ട് ജനപ്രതിനിധിക്കെതിരെ അച്ചടക്ക നടപടി എടുത്തതിന്റെയും ജില്ലാ സെക്രട്ടറി സ്ഥാനം "വെടക്കാക്കി തനിക്കാക്കി" എന്ന് ആരോപിച്ചുമായിരുന്നു മുല്ലക്കരയുടെ പുസ്തകത്തിന് ഒരുവിഭാഗം വിലക്ക് ഏർപ്പെടുത്തിയത്. പുതുതായി രൂപം കൊള്ളുന്ന പരവൂർ കമ്മിറ്റിയുടെ സെക്രട്ടറി സ്ഥാനത്തേക്ക് പ്രകാശ്ബാബു പക്ഷം മുന്നോട്ടുവയ്ക്കുന്ന മുൻ കോൺഗ്രസുകാരനാണ് പുസ്തക വില്പന പൊളിച്ചടുക്കാൻ പ്രധാനമായും കളത്തിലിറങ്ങിയിരുന്നത്. എന്നാൽ കാനം പക്ഷം വാശിയോടെ പുസ്തകത്തിന്റെ പ്രചരണവും വില്പനയും ഏറ്റെടുത്ത് വിജയിപ്പിച്ചിരുന്നു. ഇതിന്റെ കൂടി വൈരാഗ്യത്തിൽ കാനം പക്ഷത്ത് നിന്നൊരാൾ സെക്രട്ടറി സ്ഥാനത്ത് എത്തരുതെന്ന നിലപാടിലാണ് പ്രകാശ് ബാബു പക്ഷം. കുറച്ചുകാലം ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ച സംസ്ഥാന നേതാവിനെ വെന്റിലേറ്റർ സെക്രട്ടറിയെന്നും ഇക്കൂട്ടർ അക്ഷേപിച്ചിരുന്നു.

ചിഞ്ചുറാണി അടക്കമുള്ള കാനം പക്ഷ നേതാക്കൾക്ക് നേരത്തെ തന്നെ ചാത്തന്നൂരിൽ വിലക്കുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് വേളയിൽ മണ്ഡലം കമ്മിറ്റിയിൽ 
ചാത്തന്നൂരിൽ സ്ഥാനാർത്ഥിയായിക്കൂടി നിർദ്ദേശിച്ചതോടെ ചിഞ്ചുറാണിയുടെ 
പേര് ഉയർത്തിയവരെ മണ്ഡലം സാമ്മേളനത്തിൽ 
ഒറ്റപ്പെടുത്താനുള്ള ഗൂഢാലോചനകൾ അണിയറയിൽ തുടങ്ങി. ഇതു വകവയ്ക്കാതെ കാനം പക്ഷം ചാത്തന്നൂരിൽ പരമാവധി വേദികൾ സംഘടിപ്പിക്കുകയാണ്.
അതുകൊണ്ട് തന്നെ ഈ സമ്മേളനത്തോടെ ചാത്തന്നൂരിൽ കാനം പക്ഷത്തിന്റെ തല അരിയുമെന്നാണ് പ്രകാശ്ബാബു പക്ഷത്തിന്റെ വെല്ലുവിളി. ഇതു വ്യക്തമായി അറിയാവുന്ന ജില്ലയിലെ സംസ്ഥാന നേതാക്കൾ ചാത്തന്നൂർ മണ്ഡലം സമ്മേളനത്തിൽ അർഹരായവരെ സെക്രട്ടറി സ്ഥാനത്ത് നിന്നടക്കം വെട്ടിനിരത്താതിരിക്കാൻ പ്രത്യേക ജാഗ്രത പുലർത്തുന്നുണ്ട്. കാന പക്ഷത്തോട് വിജയിപ്പുണ്ടെങ്കിലും സെക്രട്ടറി സ്ഥാനത്ത് നിന്നും അർഹരെ വെട്ടിനിരത്തരുതെന്ന നിലപാടിലാണ് ഇസ്മയിൽ പക്ഷം. ഇതിന് പുറമേ സംസ്ഥാന സെക്രട്ടറിയാകാനുള്ള കുപ്പായം തച്ച് വച്ചിരിക്കുന്ന സംസ്ഥാന നേതാവിന്റെ മകന്റെ ലഹരിമാഫിയ ബന്ധങ്ങളും സമ്മേളനത്തിൽ ചർച്ചയാകും.

@ ചാത്തന്നൂർ സമ്മേളനത്തിലേക്ക് സംസ്ഥാന നേതാക്കൾ എത്തുന്നു.

വിഭാഗിയത രൂക്ഷമായ ചാത്തന്നൂർ സമ്മേളനത്തിൽ പങ്കെടുക്കാൻ സംസ്ഥാന നേതാക്കൾ തന്നെയെത്തുമെന്ന് ഉറപ്പായി.വിഭാഗിയത ഒഴിവാക്കാനുള്ള ചർച്ചകൾ ഒരു ഭാഗത്ത് നടക്കുമ്പോൾ മറുഭാഗത്ത് മണ്ഡലം സെക്രട്ടറിമാരാകൻ ഒരു ഡസൻ ആൾക്കാർ രംഗത്തുണ്ട്. പരവൂർ കേന്ദ്രമായി രൂപീകരിക്കുന്ന കമ്മിറ്റിയുടെ സെക്രട്ടറിയാവനാണ് കൂടുതൽ അടി. ജി.എസ്.ജയലാലിന് ശേഷം ആര് സ്ഥാനാർഥി ആകണമെങ്കിലും ഇ സമ്മേളനത്തിൽ ആധിപത്യം ഉറപ്പിക്കണം അതിന് വേണ്ടി കച്ചമുറക്കുകയാണ് ഇരു വിഭാഗവും. വ്യക്തിഹത്യകളും കുടുംബപ്രശ്നങ്ങളും വരെ ആയുധമാക്കി വിഴുപ്പലയ്ക്കുകയാണ് ഇരു വിഭാഗവും.

No comments:

Post a Comment