Tuesday, 7 June 2022

റോഡ്‌ കൈയടക്കി സാഹസിക ബൈക്ക്‌ യാത്രികർ; പേടിയിൽ വാഹനയാത്രികർ

റോഡ്‌ കൈയടക്കി സാഹസിക ബൈക്ക്‌ യാത്രികർ പേടിയിൽ വാഹനയാത്രികർ 

പരവൂർ : പരവൂർ നഗരത്തിൽ സാഹസിക ബൈക്ക്‌ യാത്രികരുടെ വേഗപ്പാച്ചിലിൽ പൊറുതിമുട്ടി വാഹനയാത്രികരും നാട്ടുകാരും.പരവൂർ ജങ്ഷൻ, ചാത്തന്നൂർ റോഡ്, ബസ് സ്റ്റാൻഡ് ഭാഗങ്ങൾ കേന്ദ്രമാക്കി രാവിലെ ഒൻപതുമുതലാണ് സാഹസിക ബൈക്ക്‌ യാത്ര തുടങ്ങുന്നത്. പരവൂർ എസ് എൻ വി സ്കൂളിലെ വിദ്യാർഥിനികൾക്കാണ് ഏറെ ബുദ്ധിമുട്ടുണ്ടാകുന്നത്.

സ്കൂൾ വിടുന്ന സമയത്ത്‌ ബൈക്കിൽ യുവാക്കൾ അമിതവേഗത്തിൽ പോകുന്നത് അധ്യാപകർക്കും രക്ഷിതാക്കൾക്കും ആശങ്കയുണ്ടാക്കുന്നുണ്ട്. സൈക്കിളിൽ വരുന്ന വിദ്യാർഥിനികൾ പേടിയോടെയാണ് യാത്രചെയ്യുന്നത്. മുൻപ്‌ എസ് എൻ വി.സ്കൂളിനുസമീപം പോലീസ് സാന്നിധ്യമുണ്ടായിരുന്നു. എന്നാൽ കൊവിഡിനു ശേഷം അതില്ല. സ്കൂളിനുസമീപം അപകടം ഏറെ നടക്കുന്ന മേഖലയാണ്. അമിതവേഗത്തിൽ പായുന്ന ബൈക്ക്‌ യാത്രികരെ നിയന്ത്രിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.സ്കൂളിനുമുന്നിൽ സീബ്രാവരയും മാഞ്ഞ അവസ്ഥയിലാണ്. ഹമ്പിന് മുകളിലായിരുന്നു മുമ്പ് സീബ്രാവരയുണ്ടായിരുന്നത്. റോഡു കുറുകേകടക്കാൻ വിദ്യാർഥിനികൾ ബുദ്ധിമുട്ടുകയാണ്. ബസ് സ്റ്റോപ്പുകളിൽ കുട്ടികളെ ശല്യപ്പെടുത്തുന്നതായും പരാതിയുണ്ട്. അമിതവേഗത്തിൽ പായുന്ന ബൈക്ക്‌ യാത്രികരുടെ പിന്നാലെ പോയാൽ അപകടമുണ്ടാകുമെന്നാണ് പോലീസിന്റെ ആശങ്ക. ബൈക്ക് കസ്റ്റഡിയിലെടുത്താലും രാഷ്ട്രീയസ്വാധീനത്തിൽ വേഗത്തിൽത്തന്നെ പുറത്തിറക്കും. നഗരത്തിൽ നിരീക്ഷണ ക്യാമറകളുടെ പ്രവർത്തനം നിലച്ചതും തിരിച്ചടിയാണ്. 

No comments:

Post a Comment