കുടിവെള്ളം വില്പനയിലും വ്യജന്മാർ
കൊല്ലം: ഐ എസ് ഐയുടെ ഒറിജിനൽ ലേബൽ പതിച്ച കുപ്പികളിലും വലിയ ജാറുകളിലും 'സാദാ വെള്ളം" നിറച്ച് വിറ്റ് തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങൾ ജില്ലയിൽ വ്യാപകമാകുന്നു. ലേബൽ ഒട്ടിക്കാതെ ജാറുകളിൽ വെള്ളം നിറച്ച് വിറ്റ് ലക്ഷങ്ങൾ തട്ടുന്ന കമ്പനികളുമുണ്ട്. സ്ഥാപനങ്ങളിൽ വിതരണം ചെയ്യുന്ന 20 ലിറ്ററിന്റെ ജാർ മുതൽ ഒരു ലിറ്ററിന്റെ പ്ളാസ്റ്റിക്ക് കുപ്പികളിൽ വരെ ശുദ്ധീകരിക്കാത്ത വെള്ളം നിറച്ച് വിറ്റ് പണം കൊയ്യുന്നവരും ഏറെ.കൊല്ലം തിരുവനന്തപുരം
ജില്ലകളിൽ
കോവളം, കഴക്കൂട്ടം, ആറ്റിങ്ങൽ, ഓച്ചിറ, ചവറ, കൊട്ടിയം, കരിക്കോട്,പുനലൂർ കൊട്ടാരക്കര, പുനലൂർ എന്നിവിടങ്ങളിൽ വ്യാജ കുടിവെള്ളം സ്ഥാപനങ്ങൾ രഹസ്യമായും പരസ്യമായും പ്രവർത്തിക്കുന്നതായി സൂചനയുണ്ട്. 20 ലിറ്ററിന്റെ ജാറുകളിൽ ലേബൽ ഒട്ടിക്കാതെയാണ് കുടിവെള്ള വില്പന.
ഐ എസ് ഐ നിർദ്ദേശ പ്രകാരമുളള ശുചീകരണ പ്രകിയകളോ, ലേബലോ ഇല്ലാതെയാണ് ഇവർ വില്പനയ്ക്ക് കുടിവെള്ളം തയ്യാറാക്കിയിരുന്നതെന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം നൽകുന്ന വിവരം.
@ വെള്ളം നിറയ്ക്കുന്നത് പഴയ കുപ്പികളിൽ
ഐ എസ് ഐ ലേബലുണ്ടാവും പക്ഷേ, ചില സ്ഥാപനങ്ങൾ കുപ്പിക്കകത്ത് നിറച്ചിരിക്കുന്ന വെള്ളം പൈപ്പിൽ നിന്നോ, കിണറ്റിൽ നിന്നോ നേരിട്ട് കുപ്പിയിൽ കയറ്റിയതായിരിക്കും. കമ്പനി വെള്ളമെന്ന് തോന്നിപ്പിക്കാൻ കുപ്പിയുടെ അടപ്പിൽ പ്ളാസ്റ്റിക് സീൽ ഒട്ടിക്കാൻ ഇവർക്ക് സംവിധാനമുണ്ട്. ലേബലും സീലുമുണ്ട്, പിന്നെങ്ങനെ വ്യാജനെ തിരിച്ചറിയും? അതു തന്നെയാണ് ഇവരുടെ വിജയവും.
ട്രെയിൻ യാത്രക്കാരും മറ്റും ഉപേക്ഷിക്കുന്ന ഐ എസ് ഐ ലേബലുള്ള കുപ്പികൾ ശേഖരിച്ചാണ് കച്ചവടം നടത്തുന്നത്. കുടിവെള്ള സ്ഥാപനത്തിന് ലേബലുള്ള കുപ്പികൾ ശേഖരിച്ചു നൽകുന്നവരിൽ ഭൂരിഭാഗവും ആക്രിക്കാരാണ്. കുപ്പിയുടെ എണ്ണത്തിന് പണം നൽകുന്നതിന് പുറമെ പോക്കറ്റ് മണിയും പതിവായി ഇവർക്ക് നൽകാറുണ്ടത്രേ. ഏജന്റുമാരെ വച്ച് വ്യാജക്കുപ്പി വെള്ളം വില്ക്കുന്ന കമ്പനികളുമുണ്ട്.
@ കുപ്പിയിൽ അടയ്ക്കും മുമ്പ്
ഫിൽട്ടർ ചെയ്ത വെള്ളം കാർബൺ പരിശോധനയ്ക്ക് ശേഷം അൾട്രാ വയലെറ്റ് രശ്മികളുടെ സഹായത്തിൽ പരിശോധിക്കുന്നതാണ് ജലശുദ്ധീകരണത്തിന്റെ പ്രാഥമിക നടപടി. ഈവെള്ളം പിന്നീട് അരിപ്പപോലുള്ള ഉപകരണത്തിലൂടെ കടത്തിവിട്ട് അണുക്കളെയും മാലന്യങ്ങളെയും നശിപ്പിക്കുന്നത് അടക്കമുള്ള ശാസ്ത്രീയ നടപടികൾക്ക് ശേഷമാണ് അംഗീകൃത കുടിവെള്ള കമ്പനികൾ കുപ്പിവെള്ളം തയ്യാറാക്കുന്നത്.
@ റെയിൽവേ സ്റ്റേഷനുകളിൽ വിൽക്കുന്നത് വ്യാജ കുടിവെള്ളം
കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ റെയിൽവേ സ്റ്റേഷനുകളിൽ വ്യാജ കുടിവെള്ള വില്പന വ്യാപകമായി മാറുന്നു.
ദീർഘദൂര ട്രെയിനുകളിലാണ് വ്യാജന്റെ കച്ചവടം പൊടിപൊടിക്കുന്നത്. പലതരത്തിലുള്ള കുപ്പികളാണ് ഇത്തരത്തിലുള്ള കച്ചവടക്കാർ ഉപയോഗിക്കുന്നത്. ഇവർ തന്നെ ഉപയോഗിച്ചു കഴിഞ്ഞ കുപ്പികൾ ശേഖരിച്ചു കൊണ്ട് കുടിവെള്ള കമ്പനികൾക്ക് കൊടുക്കുകയും ചെയ്യും ലോക്കൽ ബ്രാന്റ് കുടിവെള്ളമാണ് എന്ന രീതിയിലാണ് കച്ചവടം പൊടിപൊടിക്കുന്നത്.
No comments:
Post a Comment