ചിറക്കരയിലെ സി പി എം - സിപി ഐ
ഏറ്റുമുട്ടൽ: സി പി ഐയ്ക്ക് വിജയം
ചാത്തന്നൂർ: ചിറക്കര ഇടവട്ടം ക്ഷീരോല്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ഘടകകക്ഷികളായ സി പി എമ്മും സിപിഐയും ഏറ്റുമുട്ടിയപ്പോൾ സി പി ഐ പാനലിന് വിജയം. ജില്ലയിലെ ഏറ്റവും മികച്ച ക്ഷീരസംഘങ്ങളിലൊന്നായ ഇടവട്ടം ക്ഷീരോല്പാദക സംഘം തുടർച്ചയായി എട്ട് വർഷം മികച്ച സംഘത്തിനുള്ള അവാർഡ് നേടികൊണ്ടിരിക്കയാണ്. നിലവിലെ പ്രസിഡന്റ് ബി.സുരേഷിന്റെ നേതൃത്വത്തിലാണ് സി പി ഐ പാനൽ മത്സരിച്ചത്.
ബി.സുരേഷിനെ കൂടാതെ സി പി ഐ അംഗങ്ങളായ മണികണ്ഠൻ.ഡി, മോഹനൻ പിള്ള , സദാനന്ദ ക്കുറുപ്പ്, സുരേഷ് ആർ.സി, ബേബി.വി, ഗിരിജ.ജി, ശ്രീജ. പി , സോമൻ. എ എന്നിവരാണ് വിജയിച്ചത്. ഭരണ സമിതി യോഗം ചേർന്ന് ബി.സുരേഷിനെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്തു.
ചിറക്കര ഗ്രാമ പഞ്ചായത്തിൽ സി പി എമ്മും സിപിഐയും കുറച്ചു നാളുകളായി അത്ര സുഖകരമായ ബന്ധത്തിലല്ല. സി പി ഐ യുടെ പ്രസിഡന്റ് ഭരണം നിയന്ത്രിക്കുന്ന ഭരണ സമിതിയിൽ സി പി എം പ്രതിപക്ഷത്തിന്റെ റോളിലാണ്. അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്നതും പരസ്പരം ഇരു പാർട്ടികളുമാണ്. ഇത് പഞ്ചായത്ത് ഭരണത്തെയും ബാധിക്കുന്നുണ്ട്. പലപ്പോഴും പഞ്ചായത്തിൽ സി പി ഐ യുടെ രക്ഷയ്ക്ക് എത്തുന്നതു് കോൺഗ്രസും ബി ജെ പി അംഗങ്ങളാണ്. ഭരണപക്ഷമായിട്ടും സി പി എമ്മിന്റെ താല്പര്യങ്ങൾ പഞ്ചായത്തിൽ നടക്കാറുമില്ല. ഇതിന്റെ തുടർച്ചയായാണ് ഇടവട്ടം ക്ഷീര സംഘത്തിലെയും പരസ്പരം ഏറ്റുമുട്ടൽ. ഇരു കക്ഷികളും തമ്മിലുള്ള സീറ്റ് ചർച്ചയിൽ ധാരണയാകാത്തതാണ് മത്സരിക്കേണ്ടി വന്നതിന് കാരണമെന്ന് സി പി എം .
പറയുന്നു
@ ചിറക്കരയിൽ സിപിഎം - സിപിഐ ബന്ധത്തിൽ ഉലച്ചിൽ ഇടത് മുന്നണി സംവിധാനം അവസാനിച്ചതായി ഇരു പാർട്ടികളും.ചിറക്കര പഞ്ചായത്ത് ഭരണസമിതിയിൽ ഉണ്ടായ സിപിഎം -സിപിഐ പടലപിണക്കം താഴെകിടയിലേക്ക് വ്യാപിക്കുകയും ഇടത് മുന്നണി സംവിധാനമില്ലാതെ ഇരു പാർട്ടികളും ചിറക്കര ഇടവട്ടം ക്ഷീരോത്പാദന സഹകരണ സംഘം തിരഞ്ഞെടുപ്പിൽ സിപിഎം ഉം സിപിഐയും നേരിട്ട് മത്സരിച്ചു സിപിഐ പാനൽ വിജയിച്ചതോടെയാണ് ഇടത് സംവിധാനം ഇനി ചിറക്കരയിൽ ഇല്ലെന്ന് ഇരു പാർട്ടികളും പ്രഖ്യാപിച്ചിരിക്കുന്നത്. ജി. എസ്. ജയലാൽ എം എൽ എ നേരിട്ട് ചുക്കാൻ പിടിച്ച തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനർഥികൾക്കും സിപിഎംന്റെ ലോക്കൽ കമ്മിറ്റി നേതൃത്വത്തിനുമെതിരെ രൂക്ഷമായ ആരോപണങ്ങളാണ് സിപിഐ നേത്ര ത്വം ഉന്നയിച്ചത്. ഇടത് മുന്നണി സംവിധാനം അട്ടിമറിച്ചത് ജയലാൽ ആണെന്ന് സിപിഎം നേതാക്കൾ ആരോപിക്കുന്നു കോൺഗ്രസുമായി ചേർന്ന് സിപിഎംനെ വെല്ലുവിളിക്കുന്ന ജയലാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്വന്തം ബൂത്തിൽ പോലും ലീഡ് ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്ന് സിപിഎം നേതാക്കൾ ഓർമ്മിപ്പിക്കുന്നു. തങ്ങളുടെ ശ്രമഫലമായി വിജയിച്ച ജയലാൽ തങ്ങൾക്കെതിരെ തിരിഞ്ഞു കൊണ്ട് വെല്ലുവിളിക്കുന്ന സമീപനം അംഗീകരിക്കാനാകില്ല എന്ന് സിപിഎം നേതാക്കൾ വ്യക്തമാക്കി കഴിഞ്ഞു.
No comments:
Post a Comment