കൊല്ലം: വിദ്യാർഥികളുടെ യാത്രാ നിരക്കിളവ് ചില സ്വകാര്യ ബസുകൾ അംഗീകരിക്കുന്നില്ലെന്ന് വ്യാപക പരാതി. വിദ്യാർത്ഥിനികളെ പോലും ആഷേപിക്കുന്നതായി പരാതി ഉയരുന്നു. വിദ്യാർത്ഥികളുമായുള്ള വാക്ക്ത ർക്കങ്ങളും മറ്റും സംഘർഷത്തിലേക്ക് മാറുന്നുവെന്ന് വിദ്യാർത്ഥി സംഘടനകൾ ആരോപിക്കുന്നു.ബസ് ജീവനക്കാർ സംഘടിതരായി നിന്ന് ബസുകളിൽ പകുതി നിരക്ക് വിദ്യാർഥികളിൽ നിന്നും ഈടാക്കുന്നതായാണ് പരാതിയുയർന്നത്. പ്രൊഫഷണൽ കോഴ്സിലും മറ്റും പഠിക്കുന്ന വിദ്യാർഥികളാണ് ഏറെയും വലയുന്നത്.
ബസ് ജീവനക്കാർ
സംഘടിതമായാണ് പാസ് നിഷേധിക്കുന്നത്. സർക്കാർ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളാണ്എ ന്ന് കണ്ടക്ടർമാർ സ്വയം വിലയിരുത്തിയാണ് വിദ്യാർത്ഥികൾക്ക് പാസ് നിഷേധിക്കുന്നത്.
സ്വകാര്യ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ കോളേജ് ഐ ഡി കാർഡും ആർടിഒ നൽകിയ പാസ് ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നത്. അതേസമയം ചില കോളേജുകളിലെ വിദ്യാർത്ഥികൾക്ക്
സ്ഥാപനത്തിന്റെ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് മതിയാകും. ഈ കാർഡ് പക്ഷെ, ചില കണ്ടക്ടർമാർ സ്വീകരിക്കുന്നില്ല.കണ്ടക്ടർമാർ ആണ്
തിരിച്ചറിയൽ കാർഡിന് മാർക്കിടുന്നത്.
സ്കൂൾ ഐ ഡി കാർഡുമായി
യൂണിഫോo ധരിച്ചെത്തുന്ന
കുട്ടികൾക്ക് പോലും പാസ് നിഷേധിച്ച് പകുതി ചാർജ് വാങ്ങുന്നതായും ആക്ഷേപമുണ്ട്.
കൊവിഡ് കാലത്തെ പ്രതിസന്ധിക്ക് ശേഷമാണ്, എസ്ടി എന്ന സമ്പ്രദായം തന്നെ ഇല്ലാതാക്കുന്ന രീതിയിൽ ചില കണ്ടക്ടർമാർ പെരുമാറുന്നത്.
കണ്ടക്ടർമാരുടെ ഇത്തരം നിയമവിരുദ്ധമായ അമിത ഇടപെടലിൽ വിദ്യാർത്ഥി സംഘടന
പ്രതിഷേധവുമായി രംഗത്തുണ്ട്.
പാസ് തന്നില്ലെങ്കിൽ തടയും - എ ബി വി പി
കൊല്ലം
സ്കൂളും കോളേജും തുറന്ന് പ്രവർത്തിച്ച സാഹചര്യത്തിൽ വിദ്യാർഥികൾക്ക് പാസ് അനുവദിക്കാത്ത സ്വകാര്യ ബസുകൾ തടയുമെന്ന് എ ബി വി പി ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ബസിൽ വിദ്യാർഥികളെ കയറ്റാതിരിക്കുക, അമിതമായ പണം ഈടാക്കുക ഉൾപ്പെടെ തെറ്റായ പ്രവണതകൾ സ്വകാര്യ ബസുകൾ അവസാനിപ്പിക്കണം. വിദ്യാർഥികളോടുള്ള ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം തിരുത്തണം, പലയിടത്തും വിദ്യാർഥികളെ കയറ്റാത്ത അവസ്ഥയുമുണ്ട്.
യാത്രാ സൗജന്യം വിദ്യാർഥികളുടെ നിയമപരമായ അവകാശമാണന്ന് പൊതു സമൂഹവും തിരിച്ചറിയണം. വിദ്യാർഥി വിരുദ്ധ നിലപാടുകൾക്കെതിരെ അധികൃതർ നടപടി കൈക്കൊള്ളണമെന്നും
ജില്ലാ പ്രസിഡന്റ് സുബിൻ എസ്
ജില്ലാ സെക്രട്ടറി അരുൺ വി കുമാർ
എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
No comments:
Post a Comment