ദേശിയപാത കൈയേറി തടി വ്യവസായം ജനങ്ങളുടെ സഞ്ചാരസ്വതന്ത്ര്യം നിഷേധിക്കുന്നു
ചാത്തന്നൂർ: ദേശിയപാത കൈയേറി തടി വ്യവസായവും പൊതുമരാമത്ത് വകുപ്പിന്റെ റോഡ് റോളറും കാൽനടയാത്രകാർക്ക് മാർഗ്ഗതടസം ഉണ്ടാക്കുന്നു. കൊല്ലം -തിരുവനന്തപുരം ദേശിയപാതയിൽ ചാത്തന്നൂർ സ്പിന്നിംഗ് മില്ലിന് കിഴക്ക് ഭാഗത്തായി ദേശിയപാതയുടെ തെക്ക് വശത്തായി പ്രവർത്തിക്കുന്ന തടിമില്ലിന്റെ തടികളാണ് റോഡ് സൈഡ് കൈയ്യേറി കൂട്ടിയിട്ടിരിക്കുന്നത്. കൂടാതെ പൊതുമരാമത്ത് വകുപ്പിന്റെ ഒരു റോഡ് റോളർ കൂടി ഇവിടെ കേടായി റോഡ് സൈഡിൽ ഉപേക്ഷിച്ചതോടെ കാൽനടയാത്രക്കാർക്ക് നടക്കാൻ നടപ്പാതയില്ലാത്ത അവസ്ഥയായി.വഴിയാത്രക്കാർ ഇവിടെ നടപ്പാതയില്ലാതെ റോഡിലൂടെയാണ് നടക്കുന്നത്. സ്കൂൾ വിദ്യാർത്ഥികളാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
ചരിഞ്ഞ പ്രതലമുള്ള റോഡും കൊടും വളവുമാണ് ഇവിടെ ദിനവും ചെറുതും വലുതുമായ അപകടങ്ങൾ നടക്കുന്ന ഇവിടെ മഴപെയ്തത് മൂലം
വെള്ളം ഒഴുകി പോകാതെ റോഡിൽ കെട്ടികിടക്കുകയാണ് വീടുകളിലേക്ക് പോകുന്ന വഴിയും ഇത് മൂലം അടഞ്ഞു കിടക്കുകയാണ്. എല്ലാ. സമയവും തടി കയറ്റിയിറക്കും തടി കയറ്റാനുള്ള ക്രയിനുകളും മൂലം ഏത് നിമിഷവും അപകടപ്രതീതിയാണ് ഇവിടം. ജനങ്ങൾ ഭയത്തോടെയാണ് ഇവിടെ കൂടി യാത്ര ചെയ്യുന്നത്. തടികൾ ഇവിടെ കയറ്റിയിറക്ക് നടത്തുന്നത് മൂലം
വാഹനങ്ങൾ പോലും ഭയത്തോടെയാണ് ഇത് വഴി പോകുന്നത്.
ദേശിയപാത കൈയേറിയുള്ള തടി വ്യാപാരം അവസാനിപ്പിച്ചു കൊണ്ട് തടി പൂർണ്ണമായും ഇവിടെ നിന്നും മാറ്റി കേടായി കിടക്കുന്ന റോഡ് റോളർ ഇവിടെ നിന്നും മാറ്റി ജനങ്ങൾക്ക് റോഡിൽ കൂടി നിർഭയമായി നടക്കുന്നതിനുള്ള സഞ്ചാരസ്വാതന്ത്ര്യം ഉണ്ടാക്കിതരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഫോട്ടോ:റോഡ് കൈയേറി കൂട്ടിയിട്ടിരിക്കുന്ന തടിയും റോഡ് റോളറും.
@ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് ദേശിയപാത കൈയ്യറി നടത്തുന്ന തടികച്ചവടം അവസാനിപ്പിക്കണം. നിരവധി അപകടങ്ങളാണ് ഇ ഭാഗത്ത് നടന്നിട്ടുള്ളത് എന്നിട്ടും പഞ്ചായത്ത് അധികൃതരോ ദേശിയപാത അധികൃതരോ യാതൊരു നടപടിയും എടുത്തിട്ടില്ല. പകരം കൂടുതൽ തടി റോഡിൽ ഇറക്കിയിടുകയാണ് ചെയ്തിട്ടുള്ളത്. ദേശിയപാത കൈയ്യേറി മറ്റ് റോഡുകളിലേക്കുള്ള വഴിയടച്ചുള്ള തടികച്ചവടം അവസാനിപ്പിക്കാൻ അധികൃതർ നടപടി സ്വീകരിക്കണം.
No comments:
Post a Comment