"പൊതുമരാമത്ത് വകുപ്പ് നോക്ക് കുത്തി"
@ ശാപമോഷം കാത്ത് പുന്നമുക്ക്- ഒഴുകുപാറ-അമ്മാരത്ത് മുക്ക് റോഡ്.
@കരാർ ഏറ്റെടുത്തിട്ട് അഞ്ച് വർഷം.
പരവൂർ : ചിറക്കര, പൂതക്കുളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുന്നമുക്ക്- ഒഴുകുപാറ - അമ്മാരത്ത് മുക്ക് റോഡ് നിർമ്മാണം പാതി വഴിയിൽ നിലച്ചു.
കരാർ ഏറ്റെടുത്ത് അഞ്ച് വർഷമായിട്ടും ജോലികൾ പൂർത്തിയാക്കാത്ത
കരാറുകാരൻ മറ്റ് കരാറുകൾ ഏറ്റെടുത്ത് നടത്തുമ്പോൾ പൊതുമരാമത്ത് വകുപ്പ് നോക്ക് കുത്തിയായി മാറി.
മൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷം രൂപയ്ക്കാണ് 2017 ആഗസ്റ്റ് മാസം പത്തൊമ്പതാം തീയതി കരാർ ഒപ്പ് വെച്ച്
റോഡ് നിർമ്മാണ പ്രവർത്തികൾ ഏറ്റെടുത്തത്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി, എം.എൽ.എ, നഗരസഭ ചെയർമാൻ, ത്രിതല പഞ്ചായത്ത് പ്രസിഡന്റ് മാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും പങ്കെടുത്ത ലക്ഷങ്ങൾ ചെലവിട്ട ഉദ്ഘാടന മാമാങ്കവും ഇതിനായി നടത്തി.
വെള്ളക്കെട്ടുള്ള ഭാഗങ്ങളിലെ ഓട നിർമ്മാണം, ഓട നിർമ്മിക്കാൻ കഴിയാത്ത
വെള്ളം കെട്ടി നിൽക്കുന്ന
ഭാഗങ്ങളിൽ കോണ്ക്രീറ്റ് ബ്ലോക്ക് പാകൽ , രണ്ട് ലെയറിങ് റബറൈസ്ഡ് ടാറിങ് ,റോഡ് വശങ്ങൾ ഇടിയാതിരിക്കാൻ കോണ്ക്രീറ്റ് ഇടുക ഉൾപ്പെടെ ഒരു വർഷത്തിനകം നിർമ്മാണം പൂർത്തികരിക്കാനായിരുന്നു
കരാർ. കരാർ വെച്ച് അഞ്ച് വർഷമായിട്ടും നിർമ്മാണ പ്രവർത്തികൾ
പൂർത്തിയാക്കാത്തതിൽ കടുത്ത അമർഷത്തിലാണ് നാട്ടുകാർ.
റോഡ് നിർമ്മാണം ആരംഭിച്ചു വെന്ന് വരുത്തിതീർത്ത്
ഓട നിർമ്മാണം നടത്തി
ആദ്യ ഗഡു തുക കൈപ്പറ്റിയ കരാറുകാരൻ ജോലികൾ ഉപേക്ഷിച്ച് പോയെന്നും
രൂക്ഷമായ യാത്രാ ക്ലേശവും , പൊടിയും പടലങ്ങളും കൊണ്ട് ദുരിതം അനുഭവിച്ച നാട്ടുകാർ നിരവധി നിവേദനങ്ങൾ നൽകിയും സമരങ്ങൾ
നടത്തിയതിനെയും
തുടർന്നാണ് മൂന്ന് വർഷങ്ങൾക്ക് ശേഷം റോഡ് നിർമ്മാണം പുനരാരംഭിച്ചതെന്നും നാട്ടുകാർ പറയുന്നു.
റോഡിന്റെ മുക്കാൽ ഭാഗം
ഒരു ലെയർ ടാറിങ്ങും , താഴ്ന്ന വെള്ളകെട്ടുള്ള സ്ഥലങ്ങളിൽ
കോണ്ക്രീറ്റ് ബ്ളോക്ക് കളും പാകി കരാർ തുകയിൽ 80 ശതമാനവും കൈപ്പറ്റിയ കരാറുകാരൻ തുടർന്ന് വീണ്ടും നിർമ്മാണ ജോലി ഉപേക്ഷിച്ച അവസ്ഥയിലാണ്.
കരാറുകാരനെ കൊണ്ട് നിർമ്മാണ പ്രവർത്തികൾ പൂർത്തികരിക്കുവാൻ ഉദ്യോഗസ്ഥരും , ജനപ്രതിനിധികളും തയ്യാറാകാത്തത്തിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.
റോഡിൽ പാകീയ
കോൺക്രീറ്റ് ബ്ലോക്ക് (ഇന്റർ ലോക്ക്) വരെ പൊട്ടി പൊളിഞ്ഞു നാമാവശേഷമായിട്ടും, കരാർ പ്രകാരമുള്ള റോഡ് നിർമാണം കരാറുകാരനെ കൊണ്ട് പൂർത്തിയാക്കുവാൻ കഴിയാത്തത് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ പിടിപ്പ് കേടാണെന്നും നാട്ടുകാർ ആരോപിച്ചു.
റോഡ് നിർമ്മാണ
പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി
തവണ വകുപ്പ്തല നോട്ടീസ് നൽകിയും , കരാർ
കാലാവധി നീട്ടി നൽകിയിട്ടും
കരാറുകാരൻ റോഡ് നിർമ്മാണം പൂർത്തിയാക്കുവാൻ
തയ്യാറായില്ലെന്നും,
ദീർഘിപ്പിച്ചു നൽകിയ കരാർ കാലാവധി ജൂലായ് 31 ന് അവസാനിക്കുമെന്നും ,അതിനകം റോഡ് നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ കരാറുകാരനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.
നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച കരാറുകാരനെതിരെ നിയമ നടപടികളെടുത്ത് കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യമുയരുന്നു.
ഫോട്ടോ :
നിർമ്മാണം പാതി വഴിയിൽ ഉപേക്ഷിച്ച പുന്നമുക്ക് - ഒഴുകുപാറ- അമ്മാരത്ത് മുക്ക് റോഡിൽ റോഡിൽ പാകീയ കോൺക്രീറ്റ് ബ്ലോക്കുകൾ പൊട്ടിപൊളിഞ്ഞ നിലയിൽ.
No comments:
Post a Comment