Saturday, 4 June 2022

പെന്തകോസ്ത് പ്രാർത്ഥനാകേന്ദ്രങ്ങൾ എന്ന പേരിൽ വീടുകൾ വാടകയ്ക്ക് എടുത്തു നടത്തുന്ന മതമാറ്റ കേന്ദ്രങ്ങൾ പൊതുശല്യമായി മാറുന്നു

കൊല്ലം: പെന്തകോസ്ത് പ്രാർത്ഥനാകേന്ദ്രങ്ങൾ എന്ന പേരിൽ വീടുകൾ വാടകയ്ക്ക് എടുത്തു നടത്തുന്ന മതമാറ്റ കേന്ദ്രങ്ങൾ പൊതുശല്യമായി മാറുന്നു.കൊറോണ സമയത്ത് മാറി നിന്ന സംഘങ്ങൾ കൊറോണ പ്രോട്ടോകോൾ മാറിയതതോടെ 
ആത്മീയതയുടെയും പ്രാർത്ഥനയുടെയും മറവിൽ  ധ്യാനകേന്ദ്രങ്ങൾ ആരംഭിച്ചിരിക്കുന്നത്.
വലിയ വാടകയും ഡിപ്പോസിറ്റും കൊടുത്തു കൊണ്ട് വീടുകൾ വാടകയ്ക്ക് എടുത്തു 
വ്യാജ ചികിത്സയും, ലൈംഗിക ചൂഷണവും നടക്കുന്നതായി ആരോപണവുമായി നിരവധി പേരാണ് രംഗത്തുള്ളത്. പ്രാർത്ഥനയിലൂടെ മദ്യപാനത്തിലും ലഹരിയിലും അടിമകളായവരെ ലഹരിവിമുക്തമാക്കുമെന്ന മോഹന വാഗ്ദാനങ്ങൾ നൽകിയാണ് ഇവർ ഇപ്പോൾ മതമാറ്റത്തിന്റെ പുതിയ തലത്തിലേക്ക് കടക്കുന്നത്. ഇതേ രീതിയിൽ ചാത്തന്നൂർ കേന്ദ്രീകരിച്ചു കൊണ്ട് നിരവധി മതമാറ്റ സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. ദിനവും പ്രാർത്ഥനകൾ നടക്കുന്ന ഇവിടങ്ങളിൽ അസഹനീയമായ രീതിയിയിലാണ് ബഹളവും ശബ്‍ദവുമെന്ന് ആരോപിച്ചു നിരവധി പരാതികളാണ് പോലിസ് സ്റ്റേഷനുകളിലും പഞ്ചായത്തുകളിലും എത്തുന്നത്. പ്രാർത്ഥാലയങ്ങൾക്കും പാസ്റ്റർമാർക്കുമെതിരെയുമാണ് പരാതികൾ കൂടുതലായും എത്തുന്നത്.
ആത്മീയതയുടെ മറവിൽ 
പാസ്റ്റർമാർ നടത്തുന്ന 
 ധ്യാനത്തിന്റെയും, ശുശ്രൂഷയുടെയും മറവിൽ സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്നതായുള്ള നിരവധി സംഭവങ്ങൾ ഉണ്ടായിട്ടും ഭരണകക്ഷി നേതാക്കൾ ഇടപെടൽ മൂലം എല്ലാ കേസെടുകളും അട്ടിമറിയ്ക്കുകയാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു. 
പ്രാർത്ഥനാലയമെന്ന രീതിയിൽ തുടങ്ങി 
ഒരു സഭയുടെയും കീഴിലല്ലാതെ സ്വതന്ത്രമായി വിശുദ്ധ ബൈബിൾ അനുസരിച്ച് പ്രവർത്തിച്ചുതുടങ്ങിയത്. ബൈബിളിന്റെ രോഗസൗക്യം ഉപയോഗിച്ച് രോഗങ്ങൾ ഭേഭമാക്കുമെന്ന് പ്രചരിപ്പിച്ചാണ് മറുനാട്ടിലെ ഉൾപ്പെടെയുള്ളവരെ ധ്യാനകേന്ദ്രത്തിലേക്ക് രോഗശാന്തി ശുശ്രൂക്ഷക്കും പ്രാർത്ഥനക്കുമായി വരുത്തുന്നത്.
ചില അസുഖങ്ങൾക്ക് ശരീരത്തിൽ എണ്ണ തേച്ചുപിടിപ്പിച്ച് അസുഖം മാറ്റുന്ന അത്ഭുത പ്രവർത്തിയും ഇവിടങ്ങളിൽ നടക്കുന്നതായി ആരോപണം ഉയരുന്നുണ്ട് . ഇതു നിയമവിരുദ്ധമാണെന്നും അറിയാതെയാണ് ചൊവ്വ, വെള്ളി ഞായർ എന്നി ദിവസങ്ങളിൽ ആയിരക്കണക്കിന് പേർ ഇവിടങ്ങളിലേക്ക്എ
ത്തുന്നത്. ദരിദ്രകുടുംബത്തിൽ നിന്നുള്ള 
സ്ത്രീകളെയാണ് കൂടുതലായും 
 അസുഖം ഭേദമാകുന്നതിന് പ്രാർത്ഥനയുടെ കനിവിലൂടെ കഴിയുമെന്ന് ധരിപ്പിച്ചാണ് ചികിത്സ നടത്തുന്നത്. നാട്ടിൻ പുറത്തുനിന്നെത്തുന്ന സ്ത്രീകളുടെ ശരീരത്തിൽ എണ്ണതേക്കുന്നതും ചികിത്സിക്കുതും പാസ്റ്റർമാർ തന്നെയാണെന്നാണ് വിവരം.
ട്രസ്റ്റിന്റെ പേരിലാണ് പെന്തകൊസ്ത് സഭകൾ പ്രവർത്തനം നടത്തുന്നത്. അനധികൃതമായി 
നടത്തുന്ന ഈ പ്രാർത്ഥനാലയങ്ങൾ അനധികൃതമായി വൻതോതിൽ സംഭാവകൾ പിരിക്കുന്നതായും ഇത് സ്വന്തമായി പാസ്റ്ററും കുടുംമ്പാoഗങ്ങളുമാണ് 
കൈവശം വെച്ചുവരുന്നതായും ആരോപണം ഉയരുന്നുണ്ട്.
പ്രശ്നങ്ങൾ ഉണ്ടായി പോലിസ് കേസ് ആകുമ്പോൾ 
ഭരണകക്ഷി 
രാഷ്ട്രീയ പാർട്ടികളെ സ്വാധീനിച്ച്
പ്രശ്നങ്ങൾ ഒതുക്കി തീർക്കുകയാണ് പാസ്റ്റർമാരുടെ മറ്റൊരു രീതി. 
ആത്മിയതയുടെ മറവിൽ ലൈംഗിക തട്ടിപ്പും, സാമ്പത്തിക തട്ടിപ്പും നടത്തുന്ന സംഘംങ്ങൾക്കെതിരെ ശക്തമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.



No comments:

Post a Comment