Wednesday, 8 June 2022

സ്കൂളുകളിൽ ഉച്ചഭഷണ വിതരണംപ്രഥമാധ്യപകർക്ക് തലവേദനയാകുന്നു.

സ്കൂളുകളിൽ ഉച്ചഭഷണ വിതരണം
പ്രഥമാധ്യപകർക്ക് തലവേദനയാകുന്നു.

കൊല്ലം : വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണം പ്രഥമാധ്യപകർക്ക് തലവേദനയാകുന്നു.
ഇപ്പോൾ സർക്കാർ നൽകുന്ന 
തുക തീര്‍ത്തും അപര്യാപ്തമാണ്. വര്‍ധിച്ചുവരുന്ന ചെലവിന് ആനുപാതികമായി തുക ഉയര്‍ത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. ആഴ്ചയില്‍ രണ്ടുദിവസം പാല്‍. ഒരുദിവസം മുട്ട. നല്ല ഉച്ചഭക്ഷണം കൊടുക്കണം. ചോറും രണ്ട് കറിയും വേണം. എല്ലാറ്റിനും കൂടി ഒരു കുട്ടിക്ക് ഒരുദിവസം കിട്ടുന്നത് എട്ടുരൂപയാണ്.
തുക കൂട്ടി നൽകിയില്ലെങ്കിൽ ഉച്ചഭഷണ
ഇല്ലെങ്കില്‍ ഉച്ചഭക്ഷണപദ്ധതിതന്നെ അവതാളത്തിലാകുമെന്ന് പ്രഥമാധ്യപകർ ചൂണ്ടി കാട്ടുന്നു.ഉച്ചഭക്ഷണത്തിനുള്ള തുക ഉയര്‍ത്തുമെന്ന് കഴിഞ്ഞ നവംബറില്‍ വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചിരുെന്നങ്കിലും പുതിയ അധ്യയനവര്‍ഷം തുടങ്ങിയിട്ടും തീരുമാനമായില്ല.ഇതെല്ലാം കൊണ്ട് തന്നെ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം പ്രഥമാധ്യാപകര്‍ക്ക് വലിയ തലവേദനയാകുകയാണ്.  ഉച്ചഭക്ഷണം പ്രഥമാധ്യാപകരുെടെ ചുമതലയാണ്. വിലക്കയറ്റത്തില്‍ നട്ടംതിരിയുന്ന സാഹചര്യത്തില്‍ നല്ലഭക്ഷണം നല്‍കാന്‍ കൈയില്‍ പണം ചെലവാക്കേണ്ട അവസ്ഥയിലാണ് പ്രഥമാധ്യാപകര്‍.
ബഹുഭൂരിപക്ഷം സ്‌കൂളിലും പ്രഥമാധ്യാപകരുടെ പോക്കറ്റില്‍നിന്നാണ്  തുക ചെലവാകുന്നത്. നൂണ്‍ മീല്‍ ഓഫീസറുടെ പരിശോധനയുണ്ടെന്നതിനാല്‍, ഗുണനിലവാരത്തിന്റെ 
കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല. ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് ഉച്ചഭക്ഷണമൊരുക്കുന്നത്. ഒന്നുമുതല്‍ എട്ടുവരെ പി ടി എ ഫണ്ടും പിരിക്കാൻ പാടില്ല. ഇതെല്ലാം കൊണ്ട് തന്നെ 
സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിയുമായി മുന്നോട്ടു പോകുമ്പോൾ പ്രഥമാധ്യാപകർ സ്വന്തം കീശയിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം പണമടക്കം സമാഹരിച്ച് കാര്യക്ഷമമായി പദ്ധതി മുന്നോട്ടു കൊണ്ടു പോകാൻ പറ്റാത്ത അവസ്ഥയാണുള്ളത്.ഉച്ചഭക്ഷണത്തിനായി സർക്കാർ അരിയും പരിമിതമായ ഫണ്ടും നല്കി മാറിനില്ക്കരുത്. പോഷകസമൃദ്ധമായ നല്ല ഭക്ഷണം കുട്ടികൾക്ക് ലഭ്യമാക്കണം. അവർ ഉച്ചയ്ക്ക് പട്ടിണി കിടക്കരുത്. നല്ല ആഹാരശീലങ്ങൾ പാലിച്ച് ഭക്ഷണം കഴിക്കുന്നതിനുള്ള സാഹചര്യമൊരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

@ ഉച്ചഭക്ഷണത്തിനായി അരിയൊഴികെ എല്ലാ സാധനങ്ങളും പണം നല്‍കി വാങ്ങണം.

@ ഒരു കുറ്റി ഗ്യാസ് സിലിന്‍ഡര്‍ സ്‌കൂളിലെത്തിക്കണമെങ്കില്‍ 1050 രൂപ കൊടുക്കേണ്ടിവരും.
ഒരുലിറ്റര്‍ പാലിന് 50 രൂപ. പച്ചക്കറിക്കാണെങ്കില്‍ തീവില, 

@  ചോറിനൊപ്പം കുറഞ്ഞത് ഒരു തോരനും ഒഴിച്ചുകറിയും വേണം.
പച്ചക്കറികള്‍, പലവ്യഞ്ജനം, പയര്‍വര്‍ഗങ്ങള്‍, പാല്‍, മുട്ട എന്നിവയ്ക്ക് നാലുവര്‍ഷം മുമ്പുള്ളതിനേക്കാള്‍ വില വര്‍ധിച്ചിട്ടും വിദ്യാഭ്യാസവകുപ്പ് കണ്ടില്ലെന്ന് നടിക്കുകയാണ്.

@ നോക്ക് കുത്തിയായി ഉച്ചഭഷണ കമ്മിറ്റി 

സ്കൂളുകളിലെ ഉച്ചഭക്ഷണ നടത്തിപ്പിന്റെ ചുമതല ഉച്ചഭക്ഷണക്കമ്മിറ്റിക്കാണ്. എന്നാൽ, മഹാഭൂരിഭാഗം വിദ്യാലയങ്ങളിലും ഇത് പേരിനു മാത്രമായി പ്രവർത്തിക്കുന്ന കമ്മിറ്റികളാണ്. മിക്ക വിദ്യാലയങ്ങളിലും എല്ലാ ചുമതലകളും ബാധ്യതകളും ഏകാംഗക്കമ്മിറ്റി തലവനായ പ്രഥമാധ്യാപകനു തന്നെ അത് കൊണ്ട് തന്നെ  ഇ സംവിധാനം മാറ്റി 
 സ്കൂളുകളിൽ പ്രത്യേക സംവിധാനമൊരുക്കണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ഉച്ചഭക്ഷണ പദ്ധതി ഭംഗിയായി നടത്താനുള്ള സാഹചര്യമൊരുക്കണം 

@ 500 കുട്ടികൾവരെ പഠിക്കുന്ന സ്കൂളുകളിൽ ഒരു പാചകക്കാരിയെ മാത്രമാണ് വിദ്യാഭ്യാസവകുപ്പ് നിയമിച്ചിട്ടുള്ളത്. 200 കുട്ടികളുള്ള വിദ്യാലയങ്ങൾക്ക് ഒരാൾക്ക് ഞെരുങ്ങിയാണെങ്കിലും ഉച്ചഭക്ഷണം പാചകം ചെയ്യാമെന്നാണ് ദീർഘകാലമായി ഉച്ചഭക്ഷണം പാചകം ചെയ്യുന്നവർ തന്നെ പറയുന്നത്.

കൂടുതൽ കുട്ടികളുള്ള സ്കൂളുകളിൽ ഗുണമേന്മയേറിയതും പോഷക സമൃദ്ധവുമായ ഉച്ചഭക്ഷണം ഒരാൾക്ക് എങ്ങനെ തയ്യാറാക്കാനാകുമെന്ന കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന് മിണ്ടാട്ടമില്ലെന്നാണ് പാചകക്കാരുടെ സംഘടനകളും പറയുന്നത്. നിലവിൽ 501 കുട്ടിൾക്ക് മുകളിലുള്ള വിദ്യാലയങ്ങളിൽ മാത്രമാണ് രണ്ട് പാചകക്കാരെ നിയമിക്കാൻ അനുവാദമുള്ളത്. 500 വരെയുള്ള കുട്ടികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് രാവിലെ ഏഴു മുതൽ തുടങ്ങുന്ന പ്രവൃത്തി അവസാനിക്കുന്നത് വൈകുന്നേരം മൂന്നു മണിയോടെ മാത്രമാണ്. എന്നാൽ, ലഭിക്കുന്ന വേതനമാവട്ടെ തുച്ഛവും.


 

No comments:

Post a Comment