Tuesday, 21 June 2022

യോഗഗ്രാമമാകൻ കല്ലുവാതുക്കൽ പഞ്ചായത്തിലെ ശ്രീരാമപുരം പഠിച്ചും പടിപ്പിച്ചും ഇ ബാലികമാർ.

ചാത്തന്നൂർ: യോഗഗ്രാമമാകൻ കല്ലുവാതുക്കൽ പഞ്ചായത്തിലെ ശ്രീരാമപുരം പഠിച്ചും പടിപ്പിച്ചും ഇ ബാലികമാർ. ഒരു വീട്ടില്‍ നിന്ന് ഒരാളെങ്കിലും യോഗ പഠിച്ചിരിക്കണം എന്ന പദ്ധതി  വിഭാവനം ചെയ്ത് കൊണ്ട് നീങ്ങുന്ന കല്ലുവാതുക്കൽ പഞ്ചായത്തിലാണ് യോഗപ്രചാരകരായ ഇ ബാലികമാർ ശ്രദ്ധകേന്ദ്രമായി മാറുന്നത്.യോഗ ജീവിതചര്യയാക്കി മാറ്റിയാണ് ശ്രീരാമപുരം ശ്രീരാമവിദ്യാനികേതനിലെ ഇ കുട്ടികൾ മുന്നോട്ട് പോകുന്നത്.പുലർച്ചെ എണ്ണീറ്റ് സൂര്യനമസ്കാരത്തോടെയാണ് ഇവരുടെ ഒരു ദിവസം തുടങ്ങുന്നത്.അകാലത്തിൽ വിടപറഞ്ഞ യോഗധ്യാപകരായ അനീഷിന്റെയും അവിതയുടെയും മകളായ കൃഷ്ണഭദ്രയും ഇവർക്കൊപ്പമുണ്ട് മാതാപിതാക്കളുടെ പാത പിന്തുടർന്ന് കൃഷ്ണഭദ്ര യോഗ ജീവിതചര്യയാക്കി മാറ്റി.കൃഷ്ണഭദ്രയ്ക്ക് ഒപ്പം അനാമികയും നിവേധിതയും അനന്യയും കുഞ്ഞാറ്റയും ഉണ്ട്. ഇവരെല്ലാം തന്നെ ശ്രീരാമ വിദ്യാനികേതനിലെ വിദ്യാർത്ഥികളാണ് ഇവർ നവാഗതരെ പഠിപ്പിക്കുയും പഠിക്കുകയും ചെയ്യുകയാണ് അനീഷും അവിതയും തുടങ്ങി വച്ച യോഗപ്രചരണം ഇവരിലൂടെ ശ്രീരാമപുരവും കല്ലുവാതുക്കൽ പഞ്ചായത്തും യോഗഗ്രാമമായി മാറുകയാണ്. അനീഷും അവിതയും സ്ഥാപിച്ച പതഞ്ജലി യോഗവിദ്യാകേന്ദ്രത്തിൽ  ഇപ്പോഴും വളരെ നന്നായി യോഗാ ക്ലാസ് നടക്കുന്നു. അനീഷ് -അവിത സേവസമിതിയുടെയും നാട്ടുകാരുടെയും സേവന പ്രതിബദ്ധതത ഒന്നുകൊണ്ടു മാത്രമാണ്  ശ്രീരാമപുരത്തെ യോഗപ്രവർത്തനങ്ങൾ നടന്നുപോകുന്നത്.ഇപ്പോൾ ചില കേന്ദ്രങ്ങളിൽ മാത്രമാണ് യോഗ നടക്കുന്നത്. പഴയതുപോലെ കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് സേവാസമിതി പ്രവർത്തകർ പറഞ്ഞു.

@ "നമ്മുടെ ഗ്രാമം – യോഗ ഗ്രാമം” പദ്ധതി നടപ്പാക്കി കല്ലുവാതുക്കൽ പഞ്ചായത്ത് സമ്പൂർണ്ണ യോഗ ഗ്രാമമാക്കി മാറ്റും.ദൈനംദിന യോഗ ശിക്ഷണ രീതി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് ഭരണസമിതി മുന്നോട്ട് പോകുന്നത്.

ബൈജു ലക്ഷമൺ (വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത്‌ )


No comments:

Post a Comment