Wednesday, 8 June 2022

കോയിപ്പാട് മേഖലയിൽ മോഷണവും സാമൂഹ്യവിരുദ്ധശല്യവും രൂക്ഷമായിട്ടും പോലിസ് നടപടിയെടുക്കില്ലെന്ന് ആക്ഷേപമുയരുന്നു

ചാത്തന്നൂർ:  കോയിപ്പാട് മേഖലയിൽ മോഷണവും സാമൂഹ്യവിരുദ്ധശല്യവും രൂക്ഷമായിട്ടും പോലിസ് നടപടിയെടുക്കില്ലെന്ന് ആക്ഷേപമുയരുന്നു. കഴിഞ്ഞ ദിവസം രണ്ടാലുംമുക്കിലെ 
 ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ നടന്ന മോഷണം അവസാനത്തെ ഉദാഹരണമാണ്. ചാത്തന്നൂർ -കൊട്ടാരക്കര റോഡിൽ നിൽക്കുന്ന ക്ഷേത്രത്തിന്റെ പരിസരത്ത് മദ്യപാനികളുടെ ശല്യം 
 വർധിച്ചു വരുകയാണ്. നിരവധി പരാതികൾ നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. മൂന്ന് 
വർഷത്തിന് മുൻപും ക്ഷേത്രത്തിൽ വൻ കവർച്ചകൾ നടക്കുകയും ക്ഷേത്രത്തിലെ വഞ്ചികൾ കുത്തിപൊളിച്ചു അതിൽ ഉണ്ടായിരുന്ന കാണിക്ക മോഷ്ടിക്കുകയും ചെയ്തിരുന്നു.കൂടാതെ ക്ഷേത്രത്തിലെ ആചാരനുഷ്ടാങ്ങൾ തകർക്കാനുള്ള ശ്രമങ്ങളും നടന്നു വരികെയാണ് സ്ഥിരമായി മോഷണവും മോഷണ ശ്രമങ്ങളും നടക്കുന്നത്.
കുമ്മല്ലൂർ പാലത്തിന് സമീപമുള്ള 
 കാടുപ്പിടിച്ച പ്രദേശങ്ങൾ അന്യസംസ്ഥാന തൊഴിലാളികളുടെ വിഹാരകേന്ദ്രമാണ്.അടുത്തിടെയാണ് 
 ക്ഷേത്രത്തിന് പുറകുവശത്ത്‌  കക്കുസ് മാലിന്യങൾ കൊണ്ട് തള്ളുകയും ചെയ്തിരുന്നു.നിരവധി തവണ പോലീസിൽ പരാതി നൽകിയിട്ടും തുടർ നടപടികൾ സ്വീകരിക്കാറില്ല അത് കൊണ്ട് തന്നെ മോഷണം തുടർകഥയായി മാറുകയാണ്.ശക്തമായ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാണ് ഭക്തജനങ്ങളുടെ ആവശ്യം.

 

No comments:

Post a Comment