Monday, 20 June 2022

പ്രകൃതിക്ഷോഭം മൂലം കൃഷി നാശമുണ്ടായ കർഷകൻ ധനസഹായത്തിനായി ഓഫീസുകൾ കയറിയിറങ്ങുന്നു

കൊട്ടിയം: പ്രകൃതിക്ഷോഭം മൂലം കൃഷി നാശമുണ്ടായ കർഷകൻ ധനസഹായത്തിനായി ഓഫീസുകൾ കയറിയിറങ്ങുന്നു. കൊട്ടിയം ഒറ്റപ്ലാമൂട് ഓക്സി ലിയം സ്കൂളിന് എതിർവശം വാഴയും പച്ചക്കറിയും കൃഷി നടത്തുന്ന കൊട്ടിയം പോളിടെക്നിക് നിക്കിന് സമീപം ഷാൻ മൻസിലിൽ അബ്ദുൽ വഹാബ് എന്ന എഴുപത്തി ഒന്നുകാരനാണ് കൃഷി നാശം സംഭവിച്ചതിന്റെ നഷ്ടപരിഹാരത്തിനായി കൃഷി ഭവനിലും പഞ്ചായത്ത് ഓഫീസിലുമായി കയറിയിറങ്ങുന്നത്.കഴിഞ്ഞ ഒരു വർഷം മുമ്പുണ്ടായ ശക്തമായ കാറ്റിൽപ്പെട്ട് ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലെ നൂറുകണക്കിന് കുലച്ച വാഴകൾ ഒടിഞ്ഞു വീണ് നശിച്ചിരുന്നു.സംഭവമുണ്ടായപ്പോൾ കൃഷി വകുപ്പ് അധികൃതരും, പഞ്ചായത്ത് അധികാരികളും സ്ഥലത്തെത്തി നാശനഷ്ട കണക്കുകൾ വിലയിരുത്തി റിപ്പോർട്ടുകൾ എടുത്തെങ്കിലും ഇദ്ദേഹത്തിന് യാതൊരു ധനസഹായവും ലഭിച്ചില്ല. ആദിച്ചനല്ലൂർ പഞ്ചായത്തിലെ മികച്ച കർഷകരിൽ ഒരാളായ ഇദ്ദേഹത്തെ കൃഷി വകുപ്പ് ആദരിച്ചിട്ടുണ്ട്. വാഴകൾ നശിച്ചതിലൂടെ ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടം ഇദ്ദേഹത്തിനുണ്ടായിരുന്നു. വാഴകൾ നശിച്ചതോടെ പുതിയ വാഴകൾ നട്ടുപിടുപ്പിക്കുവാൻ പണമില്ലാത്ത സ്ഥിതിയാണുള്ളത്.  

ചിത്രം: അബ്ദുൽ വഹാബ് വാഴത്തോട്ടത്തിൽ

No comments:

Post a Comment