Tuesday, 7 June 2022

ഭഷ്യവിഷബാധ ഒരു കുടുംബത്തിലെ മൂന്ന് പേര് ആശുപത്രിയിൽ

ഭഷ്യവിഷബാധ ഒരു കുടുംബത്തിലെ മൂന്ന് പേര് ആശുപത്രിയിൽ
ചാത്തന്നൂർ :ഭഷ്യവിഷബാധ ഒരു കുടുംബത്തിലെ മൂന്ന് പേര് ആശുപത്രിയിൽ. മീനാട് ചിറ്റുത്തറ വീട്ടിൽ ലീലാമ്മ, ബിജിസുരേഷ്, സൂര്യ എന്നിവരെയാണ് ഛർദിലും കടുത്ത വയറുവേദയുമായി നെടുങ്ങോലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ ചാത്തന്നൂർ പൊതു ചന്തയിൽ നിന്നും വങ്കട മീൻ വാങ്ങുകയും ഉച്ചയ്ക്ക് കറി വച്ച് കഴിക്കുകയും തുടർന്ന് അമിതമായ ഛർദിലും ഉണ്ടായതിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഗ്രാമപഞ്ചായത്ത്‌ അംഗം ബീനരാജന്റെ നേതൃത്വത്തിൽ 
ആരോഗ്യവകുപ്പ് അധികൃതർ സ്ഥലതെത്തി മേൽനടപടികൾ സ്വീകരിച്ചു.മീൻകറിയുടെ സാമ്പിൾ സ്വീകരിച്ചു പരിശോധനയ്ക്കായി അയച്ചു.

No comments:

Post a Comment