ക്ഷേത്രങ്ങളിൽ മോഷണം വ്യാപകമാകുന്നു അന്വേഷണം പരിശോധനയിൽ ഒതുങ്ങുന്നു
ചാത്തന്നൂർ: ക്ഷേത്രങ്ങളിൽ മോഷണം വ്യാപകമാകുന്നു അന്വേഷണം പരിശോധനയിൽ ഒതുങ്ങുന്നു. കഴിഞ്ഞ. ഒരു മാസത്തിനിടയിൽ ചാത്തന്നൂർ പോലിസ് സ്റ്റേഷൻ പരിധിയിലെ നാലോളം ക്ഷേത്രങ്ങളിൽ മോഷണം നടന്നിട്ടും പ്രതികളെ പഠിക്കുവാനോ അന്വേഷണം നടത്തുവാനോ പോലിസ് തയ്യാറായിട്ടില്ല. ഒരു മാസത്തിന് മുൻപാണ് അടുത്തടുത്ത ക്ഷേത്രങ്ങളായ
കോതേരി ധർമ്മശാസ്താ ക്ഷേത്രത്തിലും, ഉളിയനാട് തേമ്പ്ര ഭാഗവതി ക്ഷേത്രത്തിലും മോഷണം
നടന്നത്. പോലിസ് സംഭവസ്ഥലത്ത്
എത്തി അന്വേഷണം നടത്തി മടങ്ങിയതാല്ലാതെ യാതൊരു നടപടിയും ഉണ്ടായില്ല. ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആണ് കോയിപ്പാട് രണ്ടാലും മുക്കിലെ ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടന്നത് ഇവിടെയും പോലിസ് പതിവ് കലാപരിപാടി തുടർന്നത് അല്ലാതെ യാതൊരു നടപടിയും ഉണ്ടായില്ല എന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മീനാട് പാലമുക്കിന് സമീപമുള്ള ദേവി ക്ഷേത്രത്തിൽ ഒരു ലക്ഷം രൂപയോളം വരുന്ന പുറത്ത് പ്രതിഷ്ടിച്ചിരുന്ന ചെമ്പ് വിളക്ക് മോഷണം പോയത്.ഒന്നിലധികം ആൾക്കാർ ഇല്ലാതെ വലിയ വിളക്ക് ഇളക്കി മാറ്റാൻ കഴിയില്ല. പോലിസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു എന്നല്ലാതെ ഫിംഗർ പ്രിന്റ് വിഭാഗത്തെയോ മറ്റ് അന്വേഷണ ഉദ്യോഗസ്ഥരെയോ കൊണ്ട് വന്ന് അന്വേഷണം നടത്താൻ പോലിസ് തയ്യാറാകുന്നില്ല. ക്ഷേത്രങ്ങളിൽ നടക്കുന്ന ചെറുതും വലുതുമായ മോഷണങ്ങൾ എല്ലാം നിസാരവത്കരിച്ചു കൊണ്ട്
എല്ലാ അന്വേഷണവും പ്രഹസനമാക്കി മാറ്റുകയാണ് പോലിസ് ചെയ്യുന്നത് എന്ന് നാട്ടുകാരും ക്ഷേത്രം ഭാരവാഹികളും
ആരോപിക്കുന്നു. ശക്തമായ അന്വേഷണം നടത്തി മോഷ്ടാക്കളെ കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
No comments:
Post a Comment